»   » കണ്ണാ നീ അറിഞ്ഞോ ഞാന്‍ പെട്ടു! ജയറാമിനെ ഇംഗ്ലീഷ് സംസാരിക്കാന്‍ സഹായിച്ച് മകന്‍ കാളിദാസ്!

കണ്ണാ നീ അറിഞ്ഞോ ഞാന്‍ പെട്ടു! ജയറാമിനെ ഇംഗ്ലീഷ് സംസാരിക്കാന്‍ സഹായിച്ച് മകന്‍ കാളിദാസ്!

Posted By:
Subscribe to Filmibeat Malayalam

ഇംഗ്ലീഷ് സംസാരിക്കാന്‍ അറിയില്ലെങ്കില്‍ പെട്ട് പോവും എന്നുള്ളത് പലരും അറിഞ്ഞിട്ടുള്ള കാര്യമാണ്. നടന്‍ ജയറാമും എഎന്‍ഐ യുടെ മൈക്കിന് മുന്നില്‍ കുടങ്ങി പോയ വീഡിയോ വൈറലായിരുന്നു. ഇപ്പോള്‍ സോഷ്യല്‍ മീഡിയ ട്രോളുകളുമായി എത്തിയിരിക്കുകയാണ്. കണ്ണാ നീ അറിഞ്ഞോ ഞാന്‍ പെട്ടു എന്ന് പറഞ്ഞാണ് ട്രോളുകള്‍ തരംഗമായിരിക്കുന്നത്.

മലയാളികളുടെ കാന്താരി പെണ്ണ് വീണ്ടും സിനിമയിലേക്ക്! തിരിച്ച് വരുന്ന നസ്രിയയ്ക്ക് ആരാധകരുടെ പിന്തുണ!!

kalidas-jayaram

സ്‌പെയിനില്‍ നിന്നും കാളയെ കൊല്ലുന്നത് കണ്ടെന്നുള്ള കാര്യത്തെ കുറിച്ചാണ് എഎന്‍ഐ യുടെ റിപ്പോര്‍ട്ടര്‍ ജയറാമിനോട് ചോദിച്ചത്. അതിനുള്ള ഉത്തരം തമിഴില്‍ പറയാന്‍ നോക്കിയെങ്കിലും ഇംഗ്ലീഷില്‍ സംസാരിക്കാന്‍ റിപ്പോര്‍ട്ടര്‍ ആവശ്യപ്പെടുകയായിരുന്നു. ശേഷം എന്നെക്കാള്‍ നന്നായി കണ്ണന്‍ പറയുമെന്ന് പറഞ്ഞ് ജയറാം കാളിദാസിനെ വിളിക്കുകയായിരുന്നു.

പുതുമ തെല്ലുമില്ല വില്ലന്... അരച്ചത് തന്നെ അരയ്ക്കുന്നു ബി ഉണ്ണികൃഷ്ണൻ! ശൈലന്റെ റിവ്യൂ...

troll

ട്രോളാന്‍ ഒരു ഇരയെ കാത്തിരിക്കുന്നവര്‍ക്ക് മുന്നിലേക്കാണ് ജയറാമിന്റെ വീഡിയോ എത്തിയിരുന്നത്. ശേഷം സജീവമായി തന്നെ ട്രോളുകള്‍ പ്രത്യക്ഷപ്പെടാനും തുടങ്ങിയിരുന്നു. ജാങ്കോ നീയറിഞ്ഞോ ഞാന്‍ പെട്ടു. കണ്ണാ നീ അറിഞ്ഞോ ഞാന്‍ പെട്ടു. എന്നെ കണ്ടാല്‍ ഇംഗ്ലീഷ് സംസാരിക്കുന്ന ആളായി തോന്നുമോ എന്നും ചോദിച്ചായിരുന്നു ട്രോളുകള്‍.

English summary
ANI reporter asked Jayaram to speak English!

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam