മമ്മൂട്ടിയെ എല്ലാവരും ഇക്കയെന്നല്ലേ വിളിക്കുന്നത്? അതോണ്ട് ദുല്‍ഖറിനെ അങ്കിളാക്കിയെന്ന് അനിഖ! കാണൂ!

മലയാളത്തിലും തമിഴിലുമൊക്കെ സജീവമായ ബാല താരങ്ങളിലൊരാളാണ് അനിഖ. ബേബി അനിഖയെന്നായിരുന്നു താരത്തെ തുടക്കത്തില്‍ സംബോധന ചെയ്തിരുന്നത്. മുന്‍നിര താരങ്ങള്‍ക്കും സംവിധായകര്‍ക്കുമൊപ്പമെല്ലാം അഭിനയിക്കാനുള്ള അവസരം ഈ താരത്തിന് ലഭിച്ചിരുന്നു. കഥ തുടരുന്നു, 5 സുന്ദരികള്‍, നീലാകാശം പച്ചക്കടല്‍ ചുവന്ന ഭൂമി, യെന്നൈ അറിന്താല്‍, ഭാസ്‌ക്കര്‍ ദി റാസ്‌ക്കല്‍, മിരുതന്‍, ദി ഗ്രേറ്റ് ഫാദര്‍, ജോണി ജോണി യെസ് അപ്പ, വിശ്വാസം തുടങ്ങിയ സിനിമകളിലാണ് താരം ഇതുവരെയായി അഭിനയിച്ചിട്ടുള്ളത്. അജിത്തിനൊപ്പമുള്ള വിശ്വാസമാണ് താരത്തിന്റെതായി പുറത്തിറങ്ങാനിരിക്കുന്ന അടുത്ത സിനിമ.

ആസിഫ് അലിയുടെയും മംമ്ത മോഹന്‍ദാസിന്റെയും മകളായി കഥ തുടരുന്നു എന്ന സിനിമയിലൂടെ പ്രേക്ഷകര്‍ക്ക് മുന്നിലെത്തിയ അനിഖ വളര്‍ന്നത് നമുക്ക് മുന്നിലാണ്. ഭാസ്‌ക്കര്‍ ദി റാസ്‌ക്കളിലും യെന്നൈ അറിന്താലിലുമൊക്കെ ഈ താരമെത്തിയപ്പോള്‍ പ്രേക്ഷകര്‍ക്കായിരുന്നു കൂടുതല്‍ സന്തോഷം. മുന്‍നിര താരങ്ങള്‍ക്കും സംവിധായകര്‍ക്കുമൊപ്പം അഭിനയിക്കാന്‍ കഴിഞ്ഞതിന്റെ സന്തോഷത്തിലാണ് ഈ താരം. മലയാളത്തെപ്പോലെയല്ല തമിഴില്‍ അഭിനയിക്കുന്നത് ബുദ്ധിമുട്ടേറിയ കാര്യമാണെന്നും ഭാഷ മനസ്സിലാക്കാനായി ബുദ്ധിമുട്ടാറുണ്ടെന്നും താരം പറയുന്നു. കൗമുദിക്ക് നല്‍കിയ അഭിമുഖത്തിനിടയിലായിരുന്നു താരം വിശേഷങ്ങള്‍ പങ്കുവെച്ചത്.

ബേബി മാറ്റാനാവശ്യപ്പെട്ടിരുന്നോ?

ബേബി മാറ്റാനാവശ്യപ്പെട്ടിരുന്നോ?

പേരിനൊപ്പം ബേബിയും ചേര്‍ത്താണ് അനിഖയെ വിശേഷിപ്പിച്ചിരുന്നത്. എന്നാല്‍ താനിപ്പോള്‍ ബേബിയല്ല എന്ന തരത്തില്‍ പറഞ്ഞുവെന്നായിരുന്നു വാര്‍ത്തകള്‍. എന്നാല്‍ സംഭവിച്ചത് അങ്ങനെയായിരുന്നില്ല. നെഗറ്റീവ് അര്‍ത്ഥത്തിലല്ല താന്‍ അതേക്കുറിച്ച് പറഞ്ഞത്. ബേബി അനിഖ എന്ന് കാണുമ്പോള്‍ സുഹൃത്തുക്കളൊക്കെ പരിഹസിച്ച് തുടങ്ങിയപ്പോഴാണ് ബേബി ഒഴിവാക്കാമോ എന്ന് ചോദിച്ചത്. എന്നാല്‍ അത് പറഞ്ഞ അര്‍ത്ഥത്തിലായിരുന്നില്ല വ്യാഖ്യാനിച്ചതെന്ന് താരം പറയുന്നു.

തമിഴിലേക്കെത്തിയപ്പോള്‍

തമിഴിലേക്കെത്തിയപ്പോള്‍

മലയാളത്തില്‍ മുന്‍നിര താരങ്ങള്‍ക്കൊപ്പം അഭിനയിച്ച് വരുന്നതിനിടയിലായിരുന്നു താരത്തിനെ തേടി തമിഴില്‍ നിന്നും അവസരങ്ങളെത്തിയത്. അജിത്തിനൊപ്പം അഭിനയിക്കാനുള്ള അവസരവും ലഭിച്ചിരുന്നു. യെന്നൈ അറിന്താലിലും വിശ്വാസത്തിലും അജിത്തിനൊപ്പമാണ് താരം അഭിനയിച്ചത്. വിശ്വാസം പോസ്റ്റ് പ്രൊഡക്ഷന്‍ വര്‍ക്കുകള്‍ നടന്നുകൊണ്ടിരിക്കുകയാണ്. മലയാളവുമായി സാമ്യമുണ്ടെങ്കിലും പല കാര്യങ്ങളും മനസ്സിലാക്കാനായി ഏറെ പാടുപെട്ടുവെന്നും താരം പറയുന്നു. ഡയലോഗ് പറയാനൊക്കെയായിരുന്നു ബുദ്ധിമുട്ടിയത്.

അജിത്തിനൊപ്പം അഭിനയിച്ചപ്പോള്‍

അജിത്തിനൊപ്പം അഭിനയിച്ചപ്പോള്‍

തമിഴകത്തിന്റെ സ്വന്തം താരമാണെങ്കിലും അജിത്തിന് കേരളത്തില്‍ നിന്നും മികച്ച സ്വീകാര്യതയും പിന്തുണയുമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. അദ്ദേഹത്തിനൊപ്പം അഭിനയിച്ചപ്പോള്‍ താന്‍ കംഫര്‍ട്ടായിരുന്നുവെന്ന് താരം പറയുന്നു. നേരത്തെ തന്നെ അദ്ദേഹത്തെ ഇഷ്ടമായിരുന്നു. വ്യക്തിപരമായും ഒരടുപ്പം അനുഭവപ്പെട്ടിരുന്നു. തമിഴ് മനസ്സിലാവാതെ വരുമ്പോഴും ഡയലോഗ് തെറ്റുമ്പോഴുമൊക്കെ അദ്ദേഹം നന്നായി പിന്തുണയ്ക്കാറുണ്ട്.

നോക്കിയിരുന്ന് പോവും

നോക്കിയിരുന്ന് പോവും

തെന്നിന്ത്യന്‍ സിനിമയുടെ സ്വന്തം താരങ്ങളിലൊരാളാണ് നയന്‍താര. ലേഡി സൂപ്പര്‍ സ്റ്റാറിന്റെ മകളായും താരം അഭിനയിച്ചിരുന്നു. മമ്മൂട്ടിയും നയന്‍താരയും നായികനായകന്‍മാരായെത്തിയ ഭാസ്‌ക്കര്‍ ദി റാസ്‌ക്കലിന് മികച്ച സ്വീകാര്യതയായിരുന്നു ലഭിച്ചത്. തനിക്കേറെ പ്രിയപ്പെട്ട അഭിനേത്രിയാണ് നയന്‍താരയെന്ന് അനിഖ പറയുന്നു. അവര്‍ അഭിനയിക്കുന്നത് കാണുമ്പോള്‍ നോക്കിയിരുന്ന് പോകും. ചെറിയ കുട്ടി എന്ന തരത്തില്‍ തന്നെ നന്നായി പരിഗണിച്ചിരുന്നു. ഒരുപാട് ബഹുമാനം തോന്നിയിട്ടുള്ള ആളാണ് നയന്‍താരയെന്നും താരം പറയുന്നു.

മമ്മൂട്ടിയോടൊപ്പം അഭിനയിച്ചപ്പോള്‍

മമ്മൂട്ടിയോടൊപ്പം അഭിനയിച്ചപ്പോള്‍

മലയാളത്തിന്റെ അഭിമാനമായ മെഗാസ്റ്റാറിനൊപ്പം അഭിനയിക്കാനും അനിഖയ്ക്ക് അവസരം ലഭിച്ചിരുന്നു. ദി ഗ്രേറ്റ് ഫാദറിലെ അഭിനയത്തിന് മികച്ച സ്വീകാര്യതയായിരുന്നു ലഭിച്ചത്. 3 സിനിമകളില്‍ താന്‍ അദ്ദേഹത്തിനൊപ്പം അഭിനയിച്ചിട്ടുണ്ടെന്ന് താരം പറയുന്നു. ഓരോ ലൊക്കേഷനിലും ഓരോ മൂഡുമായാണ് അദ്ദേഹമെത്താറുള്ളത്. അദ്ദേഹം സെറ്റില്‍ വളരെ കൂളാണ്. തമാശയൊക്കെ പറയും. കാണുമ്പോളൊക്കെ ഓരോന്ന് പറഞ്ഞ് കളിയാക്കുന്നത് അദ്ദേഹത്തിന്റെ രീതിയാണ്.

ദുല്‍ഖറിനെ ഏറെ ഇഷ്ടം

ദുല്‍ഖറിനെ ഏറെ ഇഷ്ടം

ദുല്‍ഖര്‍ സല്‍മാനാണ് തനിക്കേറെ പ്രിയപ്പെട്ട താരമെന്നും അനിഖ പറയുന്നു. അദ്ദേഹത്തെ അങ്കിളെന്നാണ് വിളിക്കാറുള്ളത്. മമ്മൂട്ടിയെ ഇക്കയെന്നും ദുല്‍ഖറിനെ അങ്കിളെന്നും വിളിക്കുന്നതിനെക്കുറിച്ച് നിരവധി പേര്‍ കളിയാക്കിയിരുന്നുവെന്ന് താരം പറയുന്നു. എന്നാല്‍ എല്ലാവരും മമ്മൂട്ടിയെ ഇക്കയെന്നല്ലേ വിളിക്കുന്നത്, അത് കേട്ടാണ് താനും അങ്ങനെ തുടങ്ങിയത്. സെക്കന്‍ഡ് ഷോയിലാണ് ദുല്‍ഖറിനൊപ്പം അഭിനയിച്ചത്. അദ്ദേഹത്തോട് പ്രത്യേക ഇഷ്ടമാണെന്നും താരം പറയുന്നു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X