മമ്മൂക്ക കളിയാക്കും! നയന്‍താര ചേച്ചി കെയറിംഗാണ്! സൂപ്പര്‍താരങ്ങളെക്കുറിച്ച് അനിഘ

By Midhun Raj

ബാലതാരമായി തെന്നിന്ത്യയില്‍ ഒന്നടങ്കം ശ്രദ്ധേയയായ താരമാണ് അനിഘ. സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത കഥ തുടരുന്നു എന്ന സിനിമയിലൂടെയാണ് നടി മലയാളത്തില്‍ അരങ്ങേറ്റം കുറിച്ചത്. തുടര്‍ന്ന് നിരവധി സിനിമകളില്‍ ശ്രദ്ധേയ വേഷങ്ങളിലൂടെ നടി തിളങ്ങിയിരുന്നു. മമ്മൂട്ടിക്കൊപ്പം മൂന്ന് സിനിമകളിലാണ് അനിഘ മലയാളത്തില്‍ അഭിനയിച്ചത്.

ഇതില്‍ ഭാസ്‌കര്‍ ദി റാസ്‌ക്കല്‍, ദി ഗ്രേറ്റ് ഫാദര്‍ എന്നീ ചിത്രങ്ങളാണ് ഈ കൂട്ടുകെട്ടില്‍ വന്‍വിജയം നേടിയത്. തമിഴില്‍ തല അജിത്തിന്റെ മകളായും നടി തിളങ്ങിയിരുന്നു. യെന്നൈ അറിന്താല്‍, വിശ്വാസം എന്നീ ചിത്രങ്ങളിലാണ് അജിത്തിനൊപ്പം നടി അഭിനയിച്ചത്. ഇതില്‍ വിശ്വാസം അജിത്തിന്റെ കരിയറിലെ വലിയ വിജയങ്ങളിലാന്നായി മാറിയിരുന്നു.

സിനിമാത്തിരക്കുകള്‍ക്കിടെ

സിനിമാത്തിരക്കുകള്‍ക്കിടെ നടിയുടെതായി വന്ന ഫോട്ടോഷൂട്ട് ചിത്രങ്ങളും അടുത്തിടെ തരംഗമായി മാറിയിരുന്നു. ബാലതാരത്തില്‍ നിന്നും മുതിര്‍ന്ന വേഷങ്ങളില്‍ ഇനി നടിയെ കാണാനാകുമെന്ന പ്രതീക്ഷയിലാണ് പ്രേക്ഷകരുളളത്. ഇതിനിടെ ഒരുമിച്ച് പ്രവര്‍ത്തിച്ച താരങ്ങളെക്കുറിച്ച് അനിഘ പറഞ്ഞ കാര്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ഒന്നടങ്കം വൈറലായി മാറിയിരുന്നു.

മമ്മൂട്ടിക്കും അജിത്തിനുമൊപ്പമുളള

മമ്മൂട്ടിക്കും അജിത്തിനുമൊപ്പമുളള അനുഭവങ്ങള്‍ അഭിമുഖത്തില്‍ അനിഘ പങ്കുവെച്ചിരുന്നു. സെറ്റില്‍ മമ്മൂക്ക കളിയാക്കുമെന്നാണ് അനിഘ പറഞ്ഞത്. നയന്‍താരയ്‌ക്കൊപ്പം മൂന്ന് സിനിമകളില്‍ അഭിനയിച്ചിരുന്നു. ചേച്ചി ഭയങ്കര സപ്പോര്‍ട്ടായിരുന്നുവെന്ന് അനിഘ പറഞ്ഞു. സെറ്റില്‍ എല്ലാം ഭയങ്കര കെയറിങ്ങായിരുന്നുവെന്നും നടി പറഞ്ഞു. അജിത്ത് സാറും പ്രോല്‍സാഹിപ്പിക്കും.

അഭിനയവുമായി മുന്നോട്ട് പോകണമെന്നാണ് ആഗ്രഹം. ഇപ്പോള്‍ പത്താം

അഭിനയവുമായി മുന്നോട്ട് പോകണമെന്നാണ് ആഗ്രഹം. ഇപ്പോള്‍ പത്താം ക്ലാസിലാണ്. ഒന്നും ശരിയായില്ലെങ്കില്‍ ടീച്ചര്‍ ആകും. സാധനങ്ങള്‍ വലിച്ചിടുന്നതിന് ഇടയ്ക്കിടെ വീട്ടില്‍ നിന്നും വഴക്കു കേള്‍ക്കാറുണ്ടെന്നും നടി പറഞ്ഞു. വീട്ടില്‍ നിന്നും പലപ്പോഴും തല്ല് കിട്ടാറുണ്ടെന്നും കെയര്‍ലെസായി നടക്കുന്നതുകൊണ്ടാണ് അത് സംഭവിക്കുന്നതെന്നും അനിഘ പറഞ്ഞു. അവിടിവിടെയായി പലതും വലിച്ചുവാരിയിടും. എടുത്തുവെക്കാന്‍ പറഞ്ഞാല്‍ ചെയ്യില്ല. അപ്പോ തല്ലുകിട്ടുമെന്നും അനിഘ പറഞ്ഞു.

തമിഴ് മുന്‍മുഖ്യമന്ത്രി

തമിഴ് മുന്‍മുഖ്യമന്ത്രി ജയലളിതയുടെ വെബ്‌സീരിസായ ക്വീനിലാണ് അനിഘ എറ്റവുമൊടുവിലായി അഭിനയിച്ചത്. സീരിസില്‍ ജയലളിതയുടെ ചെറുപ്പകാലമാണ് അനിഘ അവതരിപ്പിച്ചത്. ക്വീനിന് പിന്നാലെ വിജയ് സേതുപതി നായകനായ മാമനിതനിലും അനിഘ അഭിനയിച്ചിരുന്നു. തമിഴില്‍ വിശ്വാസവും മലയാളത്തില്‍ ജോണി ജോണി യെസ് പപ്പ എന്ന ചിത്രവുമാണ് നടിയുടെതായി ഒടുവില്‍ പുറത്തിറങ്ങിയത്.

More from Filmibeat

Read more about: anikha mammootty nayanthara ajith
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X