For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ആ കണ്ണും, ആ ചിരിയും ആടയാഭരണങ്ങളും; അനിഘയില്‍ നിന്ന് കണ്ണെടുക്കാന്‍ തോന്നുന്നില്ല

  |

  അനിഘ എന്ന് പറയുമ്പോള്‍ മലയാളി പ്രേക്ഷകരുടെ മനസ്സില്‍ ആദ്യം എത്തുന്നത് അഞ്ച് സുന്ദരികള്‍ എന്ന ചിത്രത്തിലെ ആ ബാലികയാണ്. ആന്തോളജി ചിത്രമായ അഞ്ച് സുന്ദരികളില്‍ ഷൈജു ഖാലിദ് സംവിധാനം ചെയ്ത സേതുലക്ഷ്മി എന്ന ചിത്രത്തില്‍ ഫോട്ടോഗ്രാഫറാല്‍ പീഡിപ്പിക്കപ്പെടുന്ന പെണ്‍കുട്ടി. പിന്നീടിങ്ങോട് അഭിനയത്തിന്റെ ഒരു പാരമ്പര്യവുമില്ലാത്ത പെണ്‍ക്കുട്ടി ഓരോ കഥാപാത്രത്തിലൂടെയും പ്രേക്ഷകരെ അമ്പരപ്പിക്കുകയായിരുന്നു.

  ഇപ്പോഴിതാ കുറച്ചു നാളുകളായി ചില ഫോട്ടോഷൂട്ടുകളിലൂടെയും. സമീപകാലത്ത് അനിഘ തന്റെ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്യുന്ന ചിത്രങ്ങളെല്ലാം വൈറലായിരുന്നു. ബാലതാത്തില്‍ നിന്ന് നായികയിലേക്ക് ഉയരുന്ന നടിയുടെ വളര്‍ച്ച ആ ചിത്രങ്ങളിലെല്ലാം കാണാം. ഫാഷണബിള്‍ ആയിട്ടുള്ള അനിഘയുടെ വേഷങ്ങള്‍ തന്നെയായിരുന്നു എപ്പോഴും ആകര്‍ഷണം.

  പ്രണവിന് സര്‍പ്രൈസൊരുക്കി സുചിത്ര! സ്നേഹാശംസയുമായി മോഹന്‍ലാല്‍! താരപുത്രന്‍റെ പിറന്നാള്‍ ദിനമാണ്!

  Actress Sarayu Exclusive Interview | FilmiBeat Malayalam

  anikhasurendran

  ഇപ്പോള്‍ അത് മാത്രമല്ല, രൂപത്തിലും ഭാവത്തിലും അനിഘ മാറിയിരിക്കുന്നു. കസവിന്റെ മുണ്ടും ബ്ലൗസുമാണ് വേഷം. അതിനൊത്ത ആഭരണങ്ങളും. നോക്കിലും ചിരിയിലു അനിഘ ഒരുപാട് പക്വതയിലെത്തിയിരിക്കുന്നതായി തോന്നുന്നു. അതി സുന്ദരിയാണ് നടി. ഏറ്റവുമൊടുവില്‍ അനിഘ പങ്കുവച്ച ചിത്രത്തില്‍ നിന്ന് കണ്ണെടുക്കാന്‍ തോന്നുന്നില്ല. റെയിന്‍ബോ മീഡിയയാണ് അനിഘയുടെ ചിത്രങ്ങള്‍ പകര്‍ത്തിയിരിയ്ക്കുന്നത്. ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച ചിത്രത്തിന് താഴെ ലൈക്കുകളും കമന്റുകളും വന്ന് നിറയുകയാണ്. പൂ കുടയും ചൂടി കുളപ്പടവില്‍ നിന്ന് കയറിവരുന്ന അനിഘയുടെ ചിത്രത്തിന് ഒരു പ്രത്യേക ഭംഗി തന്നെയാണ്.

  അലംകൃതയല്ല സുപ്രിയയുടെ മടിയില്‍ ഉറങ്ങുന്നയാള്‍ ഇദ്ദേഹമാണെന്ന് പൃഥ്വിരാജ്! കമന്‍റുമായി പ്രാര്‍ത്ഥന

  ചോട്ടാം മുംബൈ എന്ന ചിത്രത്തിലൂടെയാണ് അനിഘ വെള്ളിത്തിരയിലെത്തിയത്. കഥ തുടരുന്നു, ഫോര്‍ ഫ്രണ്ട്‌സ്, റേസ്, നീലാകാശം പച്ചക്കടല്‍ ചുവന്ന ഭൂമി തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയയായി. എന്നൈ അറിന്താല്‍ എന്ന അജിത്ത് ചിത്രത്തിലൂടെ തമിഴിലെത്തിയ അനിഘ അവിടെയും ഗംഭീര പ്രകടനം കാഴ്ചവച്ചു. തുടര്‍ന്ന് നാനും റൗഡി താന്‍, മിരുതന്‍, വിശ്വാസം തുടങ്ങിയ ചിത്രങ്ങളിലും അവസരം ലഭിച്ചു. ഭാസ്‌കര്‍ ദ റാസ്‌ക്കല്‍, ദ ഗ്രേറ്റ് ഫാദര്‍ എന്നീ ചിത്രങ്ങളില്‍ തുടര്‍ച്ചയായി മമ്മൂട്ടിയ്‌ക്കൊപ്പം അഭിനയിച്ച ക്രഡിറ്റും അനിഘയ്ക്കുണ്ട്.

  പാടത്തിന് നടുവിൽ നടി രശ്മി സോമൻ, താരത്തിന്റെ ലുക്ക് കണ്ട് ഞെട്ടി ആരാധകർ, ചിത്രം വൈറലാകുന്നു

  മഞ്ജു വാര്യരെക്കുറിച്ച് സംയുക്ത വര്‍മ്മ! രുദ്രാക്ഷം ഉപേക്ഷിക്കാന്‍ കാരണമുണ്ട്! ഭാവനയുടെ സമ്മാനമാണിത്

  English summary
  Anikha Surendran like a princess, her new photo is trending
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X