Just In
- 11 hrs ago
മമ്മൂട്ടി ചിത്രത്തിന്റെ പ്രശ്നങ്ങളുമായി നില്ക്കുന്ന സമയത്താണ് മോഹന്‍ലാല്‍ അത് പറഞ്ഞത്: ഭദ്രന്
- 11 hrs ago
ഒടുവില്‍ സുമംഗലിഭഃവ സീരിയലും അവസാനിക്കുന്നു; ക്ലൈമാക്സ് എപ്പിസോഡിന് ദിവസങ്ങള്‍ മാത്രമെന്ന് സോനു
- 11 hrs ago
മമ്മൂട്ടിയോടും ദിലീപിനോടുമുള്ള ആത്മബന്ധം; കാവ്യ മാധവനും മഞ്ജു വാര്യരുമാണ് പ്രിയപ്പെട്ട നടിമാരെന്ന് പൊന്നമ്മ
- 12 hrs ago
ഡാന്‍സ് കളിച്ചത് കുഞ്ഞിനെ അബോര്‍ട്ട് ചെയ്യാന്‍ വേണ്ടിയാണെന്ന് പറഞ്ഞവരുണ്ട്, വെളിപ്പെടുത്തി പാര്‍വ്വതി കൃഷ്ണ
Don't Miss!
- News
ശിവമോഗയിലെ സ്ഫോടനം: നാല് ജില്ലകളില്‍ പ്രകമ്പനം ഉണ്ടാക്കി, മരിച്ചത് ബീഹാര്‍ സ്വദേശികള്‍, ആകെ മരണം എട്ടായി
- Lifestyle
ജീവിതപാതയില് ഈ രാശിക്ക് മാറ്റങ്ങള്‍ സാധ്യം
- Travel
ചെറിയ ഇടത്തെ കൂടുതല്‍ കാഴ്ചകള്‍....പുതുച്ചേരിയെ സഞ്ചാരികള്‍ക്ക് പ്രിയങ്കരമാക്കുന്ന കാരണങ്ങള്‍
- Finance
കെഎസ്ഐഡി ഇൻവെസ്റ്റ്മെന്റ് സോൺ;17 കോടി ചെലവിൽ പുതിയ ഡിസൈൻ ഫാക്ടറി സജ്ജം
- Sports
ISL 2020-21: ഡേവിഡ് വില്യംസ് രക്ഷകനായി; ചെന്നൈയ്ക്കെതിരെ അവസാന നിമിഷം ജയിച്ച് എടികെ
- Automobiles
കാര്‍ ടയര്‍ വിതരണം നിര്‍ത്തിവെച്ചതായി പ്രഖ്യാപിച്ച് മിഷലിന്; കാരണം ഇതാണ്
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
മകളായി അഭിനയിക്കുമ്പോള്‍ നയന്‍താര നല്കിയ വാഗ്ദാനത്തെ കുറിച്ച് അനിഖ പറയുന്നു
ബാലതാരമായി സിനിമയിലെത്തി ഇപ്പോള്‍ നായികയോളം വളര്‍ന്ന നടിയാണ് അനിഖ സുരേന്ദ്രന്. തമിഴിലും മലയാളത്തിലും ഒരേ സമയം ഹിറ്റുകള്‍ നേടിയ അനിഖ ലേഡി സൂപ്പര്‍സ്റ്റാര്‍ നയന്താരയ്ക്കൊപ്പം മൂന്ന് സിനിമകളില്‍ ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്. സിദ്ധിഖ് സംവിധാനം ചെയ്ത ഭാസ്കര്‍ ദ റാസ്ക്കല്‍ എന്ന മലയാള ചിത്രത്തിന് വേണ്ടിയാണ് ഏറ്റവും ആദ്യം അനിഖയും നയന്‍താരയും ഒന്നിച്ച് അഭിനയിച്ചത്. ചിത്രത്തിലെ ഐ ലവ്വ് യു മമ്മീ എന്ന തുടങ്ങുന്ന ഗാനവും ഹിറ്റായിരുന്നു. അതിലെ നയന്‍ - അനിഖ കോമ്പിനേഷനും ഏറെ കൈയ്യടി നേടി. അതിന് കാരണം നയന്‍താര മാത്രമാണെന്നാണ് അനിഖ പറയുന്നത്.
നയന്‍താരയെ പോലൊരു ലേഡി സൂപ്പര്‍സ്റ്റാറിനൊപ്പം അഭിനയിക്കുമ്പോള്‍ എനിക്ക് നല്ല ടെന്‍ഷന്‍ ഉണ്ടായിരുന്നു എന്ന് സ്റ്റാര്‍ ആന്റ് സ്റ്റൈല്‍ മാഗസിന് നല്കിയ അഭിമുഖത്തില്‍ സംസാരിയ്ക്കവെ അനിഖ പറഞ്ഞു. ടെന്‍ഷന്‍ മാറാന്‍ നയന്‍താര മാം നന്നായി സഹായിച്ചു. ഓരോ ഷോട്ടും ഓകെ ആക്കിയാല്‍ ഓരോ ചോക്ലേറ്റ് എന്നായിരുന്നു മാമിന്റെ വാഗ്ദാനം. അങ്ങനെ എന്നെ വളരെ അധികം കൂളാക്കി. ചിത്രത്തിലെ എന്റെ കോസ്റ്റിയൂം മേക്കപ്പുകളിലെല്ലാം മാമിന്റെ നിര്‍ദ്ദേശമുണ്ടായിരുന്നു- അനിഖ പറഞ്ഞു.
ഭാസ്കര്‍ ദ റാസ്ക്കല്‍ എന്ന ചിത്രത്തില്‍ നയന്‍താര മാത്രമല്ല മെഗാസ്റ്റാര്‍ മമ്മൂട്ടിയും ഉണ്ടായിരുന്നു. ഇരുവരും വളരെ അധികം കൂളാണ്. ഭാസ്കര്‍ ദ റാസ്ക്കലിന് ശേഷം തമിഴില്‍ നാനും റൗഡി താന്‍ എന്ന ചിത്രത്തിലും നയന്താരയ്ക്കൊപ്പം അഭിനയിച്ചു. നയന്‍താരയുടെ ബാല്യ കാലം അവതരിപ്പിയ്ക്കുന്ന ഒരു കുഞ്ഞ് വേഷമായിരുന്നു. എന്നാല്‍ അപ്പോഴും നയന്‍താര മാം വളരെ അധികം സഹായിച്ചു. ബോംബ് സ്ഫോടന രംഗങ്ങളിലെല്ലാം മാം നന്നായി സഹായിച്ചു എന്ന് ഭാവി നായിക പറയുന്നു.
അജിത്ത് കേന്ദ്ര കഥാപാത്രമായി എത്തിയ വിശ്വസമാണ് അനിഖയും നയന്‍താരയും ഒന്നിച്ച് അഭിനയിച്ച മറ്റൊരു ചിത്രം. നയന്‍താരയുടെ മകളുടെ വേഷം തന്നെയായിരുന്നു വിശ്വാസത്തില്‍ അനിഖയ്ക്ക്. അതോടെ നയന്‍താര മാമുമായി കൂടുതല്‍ സിങ്ക് ആയി എന്ന് അനിഖ സുരേന്ദ്രന് പറഞ്ഞു. ചുരുക്കം ചില സിനിമകളില്‍ മാത്രമേ അനിഖ അഭിനയിച്ചിട്ടുള്ളൂവെങ്കിലും അഭിനയിച്ച സിനിമകളെല്ലാം തന്നെ മികച്ച വിജയവും ശ്രദ്ധയും നേടിയിട്ടുണ്ട്. സോഷ്യല്‍ മീഡിയയില്‍ അനിഖ നടത്തുന്ന ഫോട്ടോഷൂട്ടുകളെല്ലാം പലപ്പോഴും വൈറലാവാറുണ്ട്.