അടുത്ത സുഹൃത്തില്‍ നിന്നും ഉണ്ടായ മോശം അനുഭവം; വിവാഹത്തെ കുറിച്ച് സംസാരിച്ചിട്ടുണ്ടെന്ന് നടി അനിഘ
സൂപ്പര്‍ താരങ്ങളുടെ ഒക്കെ മക്കളായി അഭിനയിക്കാന്‍ ഭാഗ്യം ലഭിക്കാറുള്ള നിരവധി ബാലതാരങ്ങളുണ്ട്. എന്നാല്‍ മലയാളത്തിലും തമിഴിലുമായി ഒട്ടുമിക്ക താരരാജാക്കന്മാരുടെയും മകളായി അഭിനയിച്ച നടിയാണ് ബേബി അനിഘ. മലയാളത്തില്‍ മോഹന്‍ലാല്‍, മമ്മൂട്ടി, നയന്‍താര, തമിഴില്‍ അജിത്ത് തുടങ്ങി അനേകം താരങ്ങളുടെ മകളുടെ വേഷത്തില്‍ നടി അഭിനയിച്ചിരുന്നു. ഇപ്പോഴും പ്രധാന്യമുള്ള കഥാപാത്രങ്ങളിലൂടെ തെന്നിന്ത്യയില്‍ തിളങ്ങി നില്‍ക്കുകയാണ്.
ബാല നടിയില്‍ നിന്നും ഇപ്പോള്‍ നായികയിലേക്ക് വളര്‍ന്ന് കൊണ്ടിരിക്കുകയാണ് അനിഘ. അടുത്തിടെയായി നടി നല്‍കിയ പല അഭിമുഖങ്ങളും സോഷ്യല്‍ മീഡിയ പേജുകളിലൂടെ വൈറലായി മാറിയിരുന്നു. ഇപ്പോഴിതാ ബിഹൈന്‍ഡ്‌വുഡ്‌സിന് നല്‍കിയ അഭിമുഖത്തിലൂടെ രസകരമായ ചില ചോദ്യങ്ങള്‍ക്കുള്ള ഉത്തരം പറഞ്ഞിരിക്കുകയാണ് അനിഘ. സുഹൃത്തുക്കളെ കുറിച്ചും സ്വന്തം വിവാഹത്തെ കുറിച്ചുമൊക്കെയുള്ള ചോദ്യത്തിന് വ്യക്തമായ ഉത്തരങ്ങള്‍ തന്നെയാണ് നടി നല്‍കിയിരിക്കുന്നതും. വിശദമായി വായിക്കാം...

'അടുത്ത സുഹൃത്തുക്കളില്‍ നിന്നും എന്തെങ്കിലും മോശം അനുഭവം നേരിടേണ്ടി വന്നിട്ടുണ്ടോ?' അനിഘയോടുള്ള ചോദ്യങ്ങളിലൊന്ന്.
'ഹൈസ്‌കൂള്‍ തുടങ്ങുന്ന സമയത്ത് അങ്ങനെയുള്ള അനുഭവങ്ങള്‍ ഉണ്ടാവുന്നത് ഭയങ്കര കോമണ്‍ ആണ്. വലിയൊരു അനുഭവം അല്ലെങ്കിലും ചെറിയ രീതിയിലൊക്കെ ഉണ്ടായിട്ടുണ്ട്. പക്ഷേ അത് അങ്ങനെ തന്നെ പോവുകയും ചെയ്തു. തിരിച്ച് ആ റിലേഷന്‍ഷിപ്പുകള്‍ ഒന്നിക്കുകയും ചെയ്തിരുന്നു, അത്രയേയുള്ളൂ', നടി പറയുന്നു.

സ്വന്തം വിവാഹത്തെ കുറിച്ചുള്ള സങ്കല്‍പ്പങ്ങളെ കുറിച്ചും അനിഘ വെളിപ്പെടുത്തുന്നുണ്ട്.
'ടീനേജിലേക്ക് എത്തുമ്പോള്‍ സുഹൃത്തുക്കളുമായി ചര്‍ച്ച ചെയ്യുന്ന കാര്യമാണ് വിവാഹത്തെ കുറിച്ച്. അങ്ങനെ താനും സംസാരിച്ചിരുന്നു. ഇപ്പോഴത്തെ സാഹചര്യത്തില്‍ അടുത്ത വര്‍ഷത്തേക്ക് താന്‍ വിവാഹത്തെ കുറിച്ചൊന്നും ചിന്തിക്കാനെ പോവുന്നില്ല. പക്ഷേ വിചാരിച്ചത് പോലൊരാളെ തന്നെ കിട്ടുകയാണെങ്കില്‍ ഞാന്‍ അതിന് എതിരൊന്നും നില്‍ക്കില്ല. അതൊക്കെ വരുന്നത് വെച്ച് നോക്കേണ്ടി വരും'.

എന്തായാലും അറേഞ്ച്ഡ് മ്യാരേജ് ഒന്നും തനിക്ക് പറ്റിയ പരിപാടി അല്ലെന്നാണ് അനിഘയുടെ പക്ഷം. അങ്ങനെ ഒരാളെ കാണുകയാണെങ്കില്‍ തീര്‍ച്ചയായും നോക്കാമെന്നും നടി സൂചിപ്പിക്കുന്നുണ്ട്. കല്യാണം കഴിക്കുകയാണെങ്കില്‍ ഞാന്‍ ആരെയും ക്ഷണിക്കുകയേ ഇല്ല. വളരെ ഇന്റിമേറ്റ് ആയിട്ടുള്ള വിവാഹമാണ് ആഗ്രഹിക്കുന്നത്, അനിഘ പറയുന്നു.

നടി അനന്യയുടെ മുഖച്ഛായയുണ്ടെന്ന കമന്റ് പതിവായി കേൾക്കാറുള്ള താരമാണ് അനിഘ. ഈ വിഷയത്തിലും അനിഘ അഭിപ്രായം പങ്കുവെയ്ക്കുന്നുണ്ട്. 'എന്നെ കണ്ടാല്‍ നടി അനന്യയുടെ മുഖഛായ പോലെ തോന്നുന്നുണ്ടല്ലോ എന്ന ചോദ്യം ഇടയ്ക്ക് ആരോ പറഞ്ഞ് കേട്ടിരുന്നു. സ്വയം അങ്ങനെ തോന്നിയിട്ടില്ല. പിന്നെ ചിലര്‍ നയന്‍താരയുടെ കട്ട് ഉണ്ടെന്ന് പറഞ്ഞിട്ടുണ്ട്. അതെനിക്ക് ഒട്ടും തോന്നിയിട്ടില്ല', അനിഘ വ്യക്തമാക്കുന്നു.


Click it and Unblock the Notifications