നയൻതാര മേക്കപ്പ് ചെയ്യാൻ ഒരുപാട് സമയമെടുക്കും; നടിയെക്കുറിച്ച് അനിഖ; മാളവികയ്ക്ക് പിന്നാലെ അടുത്തയാൾ

ബാലതാരമായി പിന്നീട് നായിക നിരയിലേക്ക് ഉയർന്ന നിരവധി നടിമാരുണ്ട്. കാവ്യ മാധവൻ, ശാലിനി, മഞ്ജിമ മോഹൻ തുടങ്ങിയ നടിമാരെല്ലാം ഇതിന് ഉദാഹരണമാണ്. ചെറുപ്പത്തിലേ കാണുന്നതിനാൽ തന്നെ ഇവരോട് പ്രത്യേക മമതയും പ്രേക്ഷകർക്കുണ്ടാവും. ബാലതാരമായെത്തി ഇന്ന് നായിക നിരയിലേക്ക് ഉയർ‌ന്നിരിക്കുന്ന താരമാണ് അനിഖ സുരേന്ദ്രൻ.

ഭാസ്കർ ദ റാസ്കൽ, യെന്നെ അറിന്താൽ തുടങ്ങിയ സിനിമകളിൽ അനിഖ ചെയ്ത വേഷം ശ്രദ്ധിക്കപ്പെട്ടു. ചെറിയ പ്രായത്തിൽ തന്നെ മമ്മൂട്ടി, നയൻതാര, അജിത്ത് തുടങ്ങിയ സൂപ്പർ താരങ്ങൾക്കൊപ്പം അഭിനയിക്കാൻ അനിഖയ്ക്ക് കഴിഞ്ഞു.

സിനിമയുടെ പ്രൊമോഷണൽ പരിപാടികളിൽ പങ്കെടുത്ത് വരികയാണ് അനിഖ

പഴയ കുട്ടിത്തം വിട്ട് ഇന്ന് തെലുങ്കിലും തമിഴിലും അറിയപ്പെടുന്ന യുവ നടിയായി മാറിക്കൊണ്ടിരിക്കുകയാണ് അനിഖ. ഓ മൈ ഡാർലിം​ഗ് എന്ന പുറത്തിറങ്ങാനിരിക്കുന്ന സിനിമയുടെ പ്രൊമോഷണൽ പരിപാടികളിൽ പങ്കെടുത്ത് വരികയാണ് അനിഖ.

ഇപ്പോഴിതാ ഇന്ത്യാ ​ഗ്ലിറ്റ്സ് തമിഴിന് നൽകിയ അഭിമുഖത്തിൽ അനിഖ പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്.

നയൻതാരയെ പറ്റി ചോദിച്ചപ്പോൾ

അജിത്ത്, നയൻതാര തുടങ്ങിയ താരങ്ങളെക്കുറിച്ചുള്ള നല്ല കാര്യവും മോശം കാര്യവും പറയാനുള്ള ​റാപിഡ് ഫയർ റൗണ്ടിൽ സംസാരിക്കുകയായിരുന്നു നടി. അജിത്ത് സാർ വളരെ കരുണയുള്ളയാളും ഡൗൺ ടു എർത്തുമാണ്. പക്ഷെ ഒരുപാട് സംസാരിക്കുമെന്നും അനിഖ പറഞ്ഞു. നയൻതാരയെ പറ്റി ചോദിച്ചപ്പോൾ ചിലപ്പോൾ മേക്കപ്പ് ചെയ്യാൻ നടി ഒരുപാട് സമയമെടുക്കുമെന്ന് അനിഖ തമാശയോടെ പറഞ്ഞു.

ആളുകൾക്ക് ഞങ്ങളുടെ കോംബോ ഇഷ്ടമാണെന്നും അനിഖ

നയൻതാരയുമായി സാമ്യമുണ്ടെന്ന് ആളുകൾ പറയുന്നതിനെക്കുറിച്ചും അനിഖ സംസാരിച്ചു. എനിക്കിതുവരെ അങ്ങനെ തോന്നിയിട്ടില്ല. പക്ഷെ ആളുകൾക്ക് ഞങ്ങളുടെ കോംബോ ഇഷ്ടമാണെന്നും അനിഖ അഭിപ്രായപ്പെട്ടു.

വിശ്വാസം, ഭാസ്കർ ദ റാസ്കൽ തുടങ്ങിയ സിനിമകളിൽ അനിഖ അഭിനയിച്ചിട്ടുണ്ട്. വസ്ത്രധാരണത്തിൽ നയൻതാരയെ അനുകരിക്കാൻ നോക്കുകയാണെന്ന് അഭിപ്രായപ്പെട്ട് അനിഖയ്ക്ക് നേരത്തെ ട്രോളുകൾ വന്നിരുന്നു.

മേക്കപ്പിനെ താൻ ഭക്തിയോടെയാണ് കാണുന്നതെന്ന് നയൻതാര നേരത്തെ അഭിപ്രായപ്പെട്ടിരുന്നു

വർക്കിന്റെ ഭാ​ഗമായതിനാൽ മേക്കപ്പിനെ താൻ ഭക്തിയോടെയാണ് കാണുന്നതെന്ന് നയൻതാര നേരത്തെ അഭിപ്രായപ്പെട്ടിരുന്നു. അടുത്തിടെ നടി മാളവിക മോഹനനും മേക്കപ്പിന്റെ കാര്യം ചൂണ്ടിക്കാട്ടി നയൻതാരയുടെ കഥാപാത്രത്തെ പരോക്ഷമായി വിമർശിച്ചിരുന്നു.

ആശുപത്രിയിൽ കിടക്കുന്ന സീനിൽ നയൻതാര ഫുൾ മേക്കപ്പിലായിരുന്നു എന്നാണ് നടി ചൂണ്ടിക്കാട്ടിയത്. നയൻതാര തന്നെ പിന്നീട് ഇതിന് മറുപടിയും നൽകി. ആശുപത്രിയിൽ കിടക്കുകയാണെന്ന് വെച്ച് മോശം രൂപത്തിലായിരിക്കണമെന്നില്ലെന്നാണ് നയൻതാര അഭിപ്രായപ്പെട്ടത്.

 സിനിമയിൽ നടി ചെറിയ വേഷമാണ് ചെയ്തത്

കണക്ട് എന്ന സിനിമയാണ് നയൻതാരയുടേതായി ഒടുവിൽ പുറത്തിറങ്ങിയത്. സിനിമ കാര്യമായി ശ്രദ്ധിക്കപ്പെട്ടില്ല. മലയാളത്തിലിറങ്ങി ​ഗോൾഡ് എന്ന സിനിമയും പരാജയപ്പെട്ടു. സിനിമയിൽ നടി ചെറിയ വേഷമാണ് ചെയ്തത്.

ജവാനാണ് ഏറെ പ്രതീക്ഷയോടെ സിനിമാ പ്രേക്ഷകർ കാത്തിരിക്കുന്ന നടിയുടെ വരാനിരിക്കുന്ന സിനിമ. ഷാരൂഖ് ഖാനാണ് സിനിമയിലെ നായകൻ. ഇരുവരും ആദ്യമായി ഒരുമിച്ചഭിനയിക്കുന്ന സിനിമയാണിത്. അറ്റ്ലി സംവിധാനം ചെയ്യുന്ന സിനിമയിൽ വിജയ് സേതുപതി വില്ലൻ വേഷത്തിലെത്തുന്നു.

അടുത്തിടെയാണ് നയൻതാരയ്ക്കും വിഘ്നേശ് ശിവനും ഇരട്ടക്കുഞ്ഞുങ്ങൾ പിറന്നത്. ഉയിർ, ഉലകം എന്നാണ് ഈ കുട്ടികളുടെ പേര്. കുടുംബമായെങ്കിലും കരിയറിൽ നിന്ന് മാറി നിൽക്കേണ്ടെന്ന തീരുമാനത്തിലാണ് നയൻതാര. കുടുംബം നോക്കേണ്ടത് ഭർത്താവും ഭാര്യയും ഒരുമിച്ചാണെന്നും ഭാര്യ മാത്രമല്ലെന്നും നടി ചൂണ്ടിക്കാട്ടി. അടുത്തിടെയിറങ്ങിയ സിനിമകൾ പരാജയപ്പെട്ടതിനാൽ നടിക്കൊരു വലിയ വിജയം അനിവാര്യമായിരിക്കുകയാണ്.

Read more about: Anikha Surendran nayanthara
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X