'ക്ഷമിക്കാൻ തയ്യാർ, എന്റെ കുഞ്ഞിന്റെ അച്ഛനാണ്', അനിലിനെ മകളും മറന്ന് തുടങ്ങി?, കൽപനയുടെ 16 വർഷത്തെ ദാമ്പത്യം!
മലയാള സിനിമയ്ക്കുണ്ടായ ഏറ്റവും വലിയ നഷ്ടങ്ങളിൽ ഒന്നായിരുന്നു നടി കൽപ്പനയുടെ വേർപാട്. ഹാസ്യതാരമായും സഹനടിയായുമെല്ലാം തെന്നിന്ത്യയിലാകെ നിറഞ്ഞ് നിൽക്കുമ്പോൾ മരണം ഹൃദയാഘാതത്തിന്റെ രൂപത്തിലെത്തി നടിയുടെ ജീവൻ എടുക്കുകയായിരുന്നു. മരിക്കുമ്പോൾ വെറും അമ്പത്തിയൊന്ന് വയസ് മാത്രമായിരുന്നു കൽപ്പനയുടെ പ്രായം. മുപ്പത്തിയൊമ്പത് വർഷത്തെ സിനിമാ ജീവിതത്തിനിടയിൽ മുന്നൂറോളം കഥാപാത്രങ്ങഅൾക്കാണ് കൽപ്പന ജീവൻ നൽകിയത്.
1970കളില്‍ ബാല താരമായി അഭിനയ ജീവിതം ആരംഭിച്ച താരം മലയാളത്തിന് പുറമെ തമിഴിലും തിളങ്ങിയിരുന്നു. നിരവധി ദേശീയ പുരസ്‌കാരങ്ങളും കല്‍പ്പനയെ തേടിയെത്തിയിട്ടുണ്ട്. തനിച്ചല്ല ഞാന്‍ എന്ന സിനിമയിലെ മികച്ച പ്രകടനത്തിന് മികച്ച സഹ നടിക്കുള്ള ദേശീയ ചലച്ചിത്ര പുരസ്‌കാരവും കല്‍പ്പനയ്‌ക്ക് ലഭിച്ചിട്ടുണ്ട്. സ്‌റ്റേജ് ഷോകളിലും സജീവമായിരുന്ന കൽപ്പനയുടെ വ്യക്ത ജീവിതം വീണ്ടും ചർച്ചയാകുകയാണിപ്പോൾ.

താരത്തിന്റെ മുൻ ഭർത്താവ് അനിൽ കുമാർ രണ്ടാമതും വിവാഹിതനായി എന്ന വാർത്ത പുറത്ത് വന്നതോടെയാണ് ഇരുവരുടെയും പതിവഴിയിൽ അവസാനിച്ച ദമ്പത്യ ജീവിതം വീണ്ടും ആരാധകർക്കിടയിൽ ചർച്ചയായത്. അറുപത്തിയൊന്നുകാരനായ അനിൽ കുമാർ രണ്ടാം ഭാര്യയ്ക്കൊപ്പം കഴിഞ്ഞ ദിവസം ഗുരുവായൂരിൽ ഒരു പൊതുവേദിയിൽ എത്തിയപ്പോഴുണ്ടായ വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ് അനിൽ വീണ്ടും വിവാഹിതനായിയെന്ന് പുറംലോകം അറിയുന്നത്.
കേരള സാരിയിൽ അതീവ സുന്ദരിയായാണ് അനിൽ കുമാറിനൊപ്പം ഭാര്യ ചടങ്ങിനെത്തിയത്. കൽപ്പനയുടെ മരണത്തിന് മുമ്പ് തന്നെ ഇരുവരും വിവാഹമോചിതരായിരുന്നു. നടിയുമായി വേർപിരിഞ്ഞശേഷം അനിൽ കുമാർ കൽപ്പനയെ കുറിച്ച് പറഞ്ഞ വാക്കുകൾ അന്ന് ഏറെ ചർച്ചയായതുമാണ്. മരണത്തേക്കാൾ തനിക്ക് ഭയം കൽപ്പനയെയാണെന്നാണ് അന്ന് അനിൽ കുമാർ പറഞ്ഞത്.
പിന്നീട് ജെബി ജംഗ്ഷനിൽ അതിഥിയായി എത്തിയപ്പോൾ ഇതിനെ കുറിച്ച് നടി പ്രതികരിക്കുകയും ചെയ്തിരുന്നു. പക്ഷെ ഒരു വാക്കുകൊണ്ട് പോലും കൽപ്പന അനിലെ കുറ്റപ്പെടുത്തിയില്ല. കാഴ്ചയിൽ അടക്കം ഞങ്ങൾ വേറെ വേറെയായിരുന്നുവെങ്കിലും ഞങ്ങൾ തമ്മിൽ ഒരുപാട് ചേർച്ചകൾ ഉണ്ടായിരുന്നു. ഞങ്ങളുടെ സ്റ്റാറും ജനന തിയ്യതിയും എല്ലാം ഒന്നാണ്. ഞാൻ വെജിറ്റേറിയനാണ്. അദ്ദേഹം നോൺ വെജിറ്റേറിയനാണ്.
ഞങ്ങൾ തമ്മിലുള്ള വ്യത്യാസങ്ങൾ പോലെ തന്നെ ചേർച്ചകളും ഉണ്ടായിരുന്നു. ബന്ധങ്ങൾ എന്നത് വലുതായതുകൊണ്ട് അത് വേർപിരിയുമ്പോൾ വിഷമം തീർച്ചയായും ഉണ്ടാകും. എനിക്ക് മരണത്തേക്കാൾ ഭയമാണ് കൽപ്പനയെ ഞാൻ ആശുപത്രിയിൽ കിടന്നപ്പോൾ തിരിഞ്ഞ് നോക്കിയില്ല എന്ന് അദ്ദേഹം പറയുന്നു... ആയിരിക്കാം. രാമായണം അല്ലെങ്കിൽ മഹാഭാരതമൊക്കെ എടുക്കുമ്പോൾ കഥകളും ഉപ കഥകളുമൊക്കെയായി ഒരുപാട് നീളുമ്പോഴാണ് അത് മഹാഭാരതം അല്ലെങ്കിൽ രാമായണമായി മാറുന്നത്.

മഹാഭാരതമാകാൻ എനിക്ക് താത്പര്യമില്ല. എനിക്ക് ഒറ്റ കഥയെ ഉള്ളൂ. അദ്ദേഹം പറഞ്ഞോട്ടെ. എനിക്ക് വിഷയവുമില്ല. എനിക്ക് വേണമെങ്കിൽ എന്തെല്ലാം പറഞ്ഞുണ്ടാക്കാം. പക്ഷെ ഞാൻ അത് ചെയ്യില്ല. മറ്റൊരു വ്യക്തിയെ കുറിച്ച് കുറ്റം പറയാത്ത ആളാണ് ഞാൻ. ആ ഞാനാണ് ഇനി പതിനാറ് വർഷത്തെ പരിചയമുള്ള അദ്ദേഹത്തെ കുറിച്ച് പറയുന്നത്.
എന്റെ കുഞ്ഞിന്റെ അച്ഛനാണ് അദ്ദേഹം. ക്ഷമിക്കാനും ഞാൻ തയ്യാറാണെന്നാണ് അന്ന് കൽപ്പന പറഞ്ഞത്. 2012ലാണ് ഇരുവരും വേർപിരിഞ്ഞത്. ഇരുവർക്കും ശ്രീമയി എന്നൊരു മകളാണുള്ളത്. കൽപ്പനയുടെ കുടുംബത്തിന്റെ സംരക്ഷണയിലാണ് ശ്രീമയി വളരുന്നത്. അച്ഛനെ ശ്രീമയിയും മറവിക്ക് വിട്ടുകൊടുത്തുവെന്ന് തോന്നുന്നു. അമ്മയെ കുറിച്ച് സമൂഹ മാധ്യമങ്ങളിൽ ശ്രീമയി ഇടയ്ക്കിടെ കുറിപ്പുകൾ പങ്കിടാറുണ്ട്.
എന്നാൽ ഒരു അഭിമുഖത്തിൽ പോലും അച്ഛനെ കുറിച്ച് ശ്രീമയി സംസാരിച്ചിട്ടില്ല. മകളും കൽപ്പനയെ പോലെ അഭിനയത്തിൽ ചുവടുറപ്പിക്കാനുള്ള ശ്രമത്തിലാണ്. അമ്മയുടെ സ്ഥാനത്ത് ശ്രീമയിക്കിപ്പോൾ കലാരഞ്ജിനിയാണുള്ളത്.


Click it and Unblock the Notifications