അദ്ദേഹമാണ് ധൈര്യം തന്നത്, നീയൊരു നല്ല നടനാണ് നിനക്ക് പറ്റും എന്ന് പറഞ്ഞു, സച്ചിയെ കുറിച്ച് അനില്‍
അയ്യപ്പനും കോശിയും എന്ന ചിത്രത്തിലൂടെ ഈ വര്‍ഷമാദ്യം മോളിവുഡില്‍ തിളങ്ങിയ സംവിധായകനാണ് സച്ചി. പൃഥ്വിരാജും ബിജു മേനോനും മല്‍സരിച്ചഭിനയിച്ച ചിത്രത്തിന് മികച്ച പ്രേക്ഷക സ്വീകാര്യതയാണ് തിയ്യേറ്ററുകളില്‍ ലഭിച്ചത്. മികച്ച പ്രതികരണത്തോടൊപ്പം ബോക്‌സോഫീസ് കളക്ഷന്റെ കാര്യത്തിലും സിനിമ നേട്ടമുണ്ടാക്കിയിരുന്നു. കോശി കുര്യനായി പൃഥ്വിരാജും അയ്യപ്പന്‍ നായരായി ബിജു മേനോനും മികച്ച പ്രകടനമാണ് ചിത്രത്തില്‍ കാഴ്ചവെച്ചത്. പൃഥ്വിക്കും ബിജു മേനോനും പുറമെ അയ്യപ്പനും കോശിയില്‍ അഭിനയിച്ച മറ്റു താരങ്ങളും ശ്രദ്ധേയ പ്രകടനമാണ് കാഴ്ചവെച്ചത്.
ചിത്രത്തില്‍ സി ഐ സതീഷ് എന്ന കഥാപാത്രത്തെയാണ് അനില്‍ നെടുമങ്ങാട് അവതരിപ്പിച്ചത്. കമ്മട്ടിപ്പാടം എന്ന ദുല്‍ഖര്‍ സല്‍മാന്‍ ചിത്രത്തിലൂടെ മലയാളത്തില്‍ ശ്രദ്ധേയനായ താരമാണ് നടന്‍. അയ്യപ്പനും കോശിയില്‍ പ്രാധാന്യമുളള ഒരു കഥാപാത്രത്തെയാണ് നടന്‍ അവതരിപ്പിച്ചിരുന്നത്. കമ്മട്ടിപ്പാടത്തിന് ശേഷം അനില്‍ നെടുമങ്ങാടിന് ലഭിച്ചൊരു മികച്ചൊരു റോള്‍ കൂടിയായിരുന്നു അയ്യപ്പനും കോശിയിലേത്.

ചിത്രത്തെ കുറിച്ചും സംവിധായകന്‍ സച്ചിയെ കുറിച്ചും അനില്‍ നെടുമങ്ങാട് ഒരഭിമുഖത്തില്‍ പറഞ്ഞ കാര്യങ്ങള്‍ ശ്രദ്ധേയമായി മാറിയിരുന്നു. ആദ്യമായിട്ടാണ് മുഴുനീള കഥാപാത്രം, അതിന്റെ ആശങ്ക സച്ചിയേട്ടനോട് പറയുകയും ചെയ്തിരുന്നു എന്ന് നടന്‍ പറയുന്നു. എന്നാല്‍ അദ്ദേഹം ധൈര്യം തന്നു, നീയൊരു നല്ല നടനാണ് നിനക്ക് പറ്റും എന്നാക്കെ പറഞ്ഞു. അനില്‍ നെടുമങ്ങാട് പറയുന്നു.

സച്ചിയേട്ടനാണ് അങ്ങനെയൊരു റിസ്‌ക് എടുത്തത്. കുറച്ചു സിനിമകളില്‍ അഭിനയിച്ചിട്ടുണ്ടെങ്കിലും അതെല്ലാം കൂടിപ്പോയാല്‍ പത്തോ പതിനഞ്ചോ സീനേ ഉണ്ടായിരുന്നുളളു. ആദ്യമായിട്ടാണ് മുഴുനീള കഥാപാത്രം. അതിന്റെ ആശങ്ക സച്ചിയേട്ടനോട് പറയുകയും ചെയ്തു. അദ്ദേഹം ധൈര്യം തന്നു. നീയൊരു നല്ല നടനാണ് നിനക്ക് പറ്റും. അത് കേട്ടപ്പോള്‍ കിട്ടിയ ആത്മവിശ്വാസത്തിന്റെ പുറത്താണ് സി ഐ സതീഷ് എന്ന കഥാപാത്രത്തെ അവതരിപ്പിച്ചത്.

ഡയലോഗുകള്‍ കാണാപാഠം പഠിച്ച് അഭിനയിക്കേണ്ട, സ്വാഭാവികമായി സംസാരിച്ചാല്‍ മതിയെന്ന് അദ്ദേഹം പറഞ്ഞിരുന്നു. ആ കഥാപാത്രം ചെയ്യുന്നതും അത് പോലെ തന്നെ. അയ്യപ്പനും കോശിയും സിനിമയിലെ കഥാപാത്രം എന്റെ ഭാഗ്യമാണ്. പക്ഷേ അതിലും വലിയ നഷ്ടമാണ് എനിക്ക് സച്ചിയേട്ടന്റെ വേര്‍പാട്. എനിക്ക് മാത്രമല്ല. ആ യാഥാര്‍ത്ഥ്യവുമായി പൊരുത്തപ്പെടാന്‍ കഴിയാത്തവര്‍ ഒരുപാട് പേരുണ്ട്. അനില്‍ നെടുമങ്ങാട് പറഞ്ഞു.

തന്റെ കഥാപാത്രത്തിന്റെ നടപ്പ്, സംസാരം, രീതികള്‍ തുടങ്ങിയ കാര്യങ്ങള്‍ അദ്ദേഹം വ്യക്തമായി പറഞ്ഞു തന്നിരുന്നു എന്ന് മുന്‍പ് നടന്‍ പറഞ്ഞിരുന്നു. ഞാന്‍ അത് മനസിലാക്കി ചെയ്തു എന്നു മാത്രം. വലിയ പഠനത്തിനൊന്നും പോയിട്ടില്ല. സച്ചി ചേട്ടന്റെ മനസിലുളള കഥാപാത്രത്തെ ഞാന്‍ ചെയ്തു എന്നുമാത്രം. ബിജു മേനോനും പൃഥ്വിരാജും പ്രോംപ്റ്റര്‍ ഇല്ലാതെ ഡയലോഗ് പറയുന്ന വ്യക്തികളാണ്.
Recommended Video

ക്ലൈമാക്‌സിലെ സംഘടന രംഗങ്ങളില്‍ ഇരുവരും ഡ്യുപ്പിനെയും ഉപയോഗിച്ചിട്ടില്ല. കഥാപാത്രത്തിന് വേണ്ടി അത്രയധികം കഷ്ടപ്പെടുന്ന രണ്ടുപേര്‍ക്കൊപ്പം അഭിനയിക്കുമ്പോള്‍ ഞാന്‍ കാരണം റീടേക്ക് എടുത്ത് അവര്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാക്കരുതെന്ന് ആഗ്രഹമുണ്ടായിരുന്നു. ആ ഒരു ഉത്കണ്ഠയൊഴിച്ചാല്‍ ഏറെ ആസ്വദിച്ചു ചെയ്ത കഥാപാത്രമാണ് സി ഐ സതീഷെന്നും മുന്‍പ് അനില്‍ നെടുമങ്ങാട് പറഞ്ഞിരുന്നു.


Click it and Unblock the Notifications