twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    മമ്മൂക്ക നായകനായ ആ ചിത്രത്തിലാണ് എനിക്ക് ആദ്യമായി അവസരം കിട്ടുന്നത്,തുറന്നുപറഞ്ഞ് അനില്‍ നെടുമങ്ങാട്

    By Midhun Raj
    |

    അയ്യപ്പനും കോശിയും എന്ന ബ്ലോക്ക്ബസ്റ്റര്‍ ചിത്രത്തിലൂടെ ഈ വര്‍ഷമാദ്യം മലയാളത്തില്‍ തിളങ്ങിയ താരമാണ് അനില്‍ നെടുമങ്ങാട്. പൃഥ്വിരാജും ബിജു മേനോനും മല്‍സരിച്ചഭിനയിച്ച ചിത്രത്തില്‍ സി ഐ സതീഷ് എന്ന കഥാപാത്രമായിട്ടാണ് നടന്‍ അഭിനയിച്ചത്. സച്ചിയുടെ സംവിധാനത്തില്‍ ഒരുങ്ങിയ സിനിമയില്‍ മികച്ച പ്രകടനാണ് അനില്‍ നെടുമങ്ങാട് കാഴ്ചവെച്ചത്. അയ്യപ്പനും കോശിയില്‍ പ്രാധാന്യമുളള ഒരു കഥാപാത്രത്തെയാണ് നടന്‍ അവതരിപ്പിച്ചത്. അയ്യപ്പനും കോശിക്കും മുന്‍പ് കമ്മട്ടിപ്പാടം എന്ന ചിത്രത്തിലെ നടന്റെ വില്ലന്‍ വേഷവും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

    ദുല്‍ഖറും വിനായകനും പ്രധാന വേഷത്തില്‍ എത്തിയ ചിത്രത്തില്‍ ശ്രദ്ധേയ പ്രകടനമാണ് നടനും കാഴ്ചവെച്ചത്. അതേസമയം അടുത്തിടെ നടന്നൊരു അഭിമുഖത്തില്‍ തനിക്ക് സിനിമയിലേക്കുളള വഴി തുറന്നുനല്‍കിയത് മമ്മൂട്ടിയാണെന്ന് അനില്‍ നെടുമങ്ങാട് പറഞ്ഞിരുന്നു. മമ്മൂട്ടിയുടെ തസ്‌കരവീരന്‍ എന്ന ചിത്രത്തില്‍ അഭിനയിച്ചുകൊണ്ടാണ് സിനിമാജീവിതം തുടങ്ങിയതെന്ന് നടന്‍ പറയുന്നു.

    ഒരുപാട് പുതുമുഖങ്ങളെ

    ഒരുപാട് പുതുമുഖങ്ങളെ സിനിമയില്‍ പരിചയപ്പെടുത്തിയ മമ്മൂക്കയാണ് എനിക്കും സിനിമയില്‍ അവസരം നല്‍കിയത്. ചാനല്‍ വഴിയാണ് അദ്ദേഹവുമായുളള പരിചയം. അദ്ദേഹം നായകനായ തസ്‌കര വീരന്‍ എന്ന സിനിമയിലാണ് ആദ്യമായി അവസരം കിട്ടുന്നത്. ആദ്യ സിനിമ കഴിഞ്ഞതിന് ശേഷം സിനിമയില്‍ ഒരു ബ്രേക്ക് തന്നത് രാജീവ് രവിയാണ്.

    അദ്ദേഹത്തിന്റെ ഞാന്‍

    അദ്ദേഹത്തിന്റെ ഞാന്‍ സ്റ്റീവ് ലോപ്പസ് കമ്മട്ടിപ്പാടം, തുടങ്ങിയ സിനിമകളില്‍ നല്ല റോളുകള്‍ തന്നു. പിന്നീട് അയാള്‍ ഞാനല്ല, മണ്‍ട്രോ തുരുത്ത്, ആമി, പൊറിഞ്ചു മറിയം ജോസ്, ഇളയരാജ അങ്ങനെ കുറച്ചു സിനിമകള്‍. ഒടുവില്‍ അയ്യപ്പനും കോശിയും ഇപ്പോള്‍ മാര്‍ട്ടിന്‍ പ്രകാട്ടിന്റെ നായാട്ട് എന്ന സിനിമയില്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നു.

    സിനിമയിലെ

    സിനിമയിലെ എന്റെ ഉയര്‍ച്ച കാണാന്‍ അച്ഛന്‍ കാത്തുനിന്നില്ല. ഇവിടെ ഞാന്‍ എന്തെങ്കിലുമൊക്കെയായിട്ടുണ്ടെങ്കില്‍ അതിന്റെ മുഴുവന്‍ ക്രെഡിറ്റും അച്ഛനും അമ്മയ്ക്കുമാണ്. അനില്‍ നെടുമങ്ങാട് വനിതയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. മുന്‍പ് അയ്യപ്പനും കോശിയിലെ റോള്‍ ചെയ്യാന്‍ ധൈര്യം നല്‍കിയത് സംവിധായകന്‍ സച്ചിയാണെന്നും അനില്‍ നെടുമങ്ങാട് തുറന്നുപറഞ്ഞിരുന്നു. ആദ്യമായിട്ടാണ് മുഴുനീള കഥാപാത്രം, അതിന്റെ ആശങ്ക സച്ചിയേട്ടനോട് പറയുകയും ചെയ്തിരുന്നു.

    Recommended Video

    അയ്യപ്പനും കോശിയുമായി മോഹന്‍ലാലും മമ്മൂട്ടിയും | FilmiBeat Malayalam
    എന്നാല്‍ അദ്ദേഹം

    എന്നാല്‍ അദ്ദേഹം ധൈര്യം തന്നു, നീയൊരു നല്ല നടനാണ് നിനക്ക് പറ്റും എന്നാക്കെ പറഞ്ഞു. സച്ചിയേട്ടനാണ് അങ്ങനെയൊരു റിസ്‌ക് എടുത്തത്. കുറച്ചു സിനിമകളില്‍ അഭിനയിച്ചിട്ടുണ്ടെങ്കിലും അതെല്ലാം കൂടിപ്പോയാല്‍ പത്തോ പതിനഞ്ചോ സീനേ ഉണ്ടായിരുന്നുളളു. ആദ്യമായിട്ടാണ് മുഴുനീള കഥാപാത്രം. അതിന്റെ ആശങ്ക സച്ചിയേട്ടനോട് പറയുകയും ചെയ്തു. അദ്ദേഹം ധൈര്യം തന്നു. നീയൊരു നല്ല നടനാണ് നിനക്ക് പറ്റും. അത് കേട്ടപ്പോള്‍ കിട്ടിയ ആത്മവിശ്വാസത്തിന്റെ പുറത്താണ് സി ഐ സതീഷ് എന്ന കഥാപാത്രത്തെ അവതരിപ്പിച്ചത് എന്നും അനില്‍ നെടുമങ്ങാട് പറഞ്ഞിരുന്നു

    Read more about: mammootty
    English summary
    anil nedumangad reveals about megastar mammootty gave a chance in thaskaraveeran film
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X