എന്റെ അമ്മ പുതിയ പേരുകള്‍ പഠിച്ചു! എല്ലാവർക്കും നന്ദി മാത്രം, സംവിധായകന്റെ കുറിപ്പ്
പോയ വർഷം സോഷ്യൽ മീഡിയയിൽ വൻ ചർച്ച വിഷയമായ പേരായിരുന്നു സംവിധായകൻ അനിൽ രാധാകൃഷ്ണ മേനോന്റേത്. നടൻ ബനീഷ് ബാസ്റ്റിനെതിരെ പൊതുവേദിയിൽ വംശീയ വിവേചനം കാണിച്ചുവെന്ന സംഭവത്തിലായിരുന്നു ഇനിൽ രാധകൃഷ്ണൻ മേനോൻ വാർത്തകളിൽ അടം പിടിച്ചത്. തുടർന്ന് സിനിമ പ്രവർത്തകരും സോഷ്യൽ മീഡിയയും താരത്തിനെതിരെ രംഗത്തെത്തിയിരുന്നു. ഇപ്പോഴിത പോയ വർഷത്തെ കുറിച്ചുള്ള കുറിപ്പാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.

2019 തന്നെ സംബന്ധിച്ച് ഒരു മികച്ച വർഷമായിരുന്നു എന്നാണ് അനിൽ രാധാകൃഷ്ണ മേനോൻ പറയുന്നത്. എന്റെ അമ്മ ഒരുപാട് പുതിയ പേരുകൾ പഠിച്ചു. എല്ലാവർക്കും നന്ദിയുണ്ട് സ്നേഹം മാത്രം- അനിൽ രാധകൃഷ്ണ മേനോൻ ഫേസ്ബുക്കിൽ കുറിച്ചു.
ബിനീഷ് ബാസ്റ്റിൻ വിഷയത്തിൽ അനിൽ രാധാകൃഷ്ണ മേനോന് രൂക്ഷ വിമർശനമാണ് സമൂഹമാധ്യമങ്ങളിലൂടെ ഉയർന്നത്. അമ്മയ്ക്കും കുടുംബാംഗങ്ങൾക്ക് നേരെയും ആക്ഷേപം ഉയർന്നിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലായിരുന്നു താരത്തിന്റെ ഫേസ്ബുക്ക് പോസ്റ്റ്. ബിനീഷ് ബാസ്റ്റിൻ വിഷയം വിവാദമായപ്പോൾ ക്ഷമാപണവുമായി സംവിധായകൻ രംഗത്തെത്തിയിരുന്നു. സംഭവത്തിൽ സംവിധായകരുടെ സംഘടനയായ ഫെഫ്ക ഇടപ്പെട്ടിരുന്നു . പിന്നീട് വിഷയം രമ്യതയിൽ പരിഹരിക്കുകയായിരുന്നു.



Click it and Unblock the Notifications











