കാവ്യ മാധവനെ അന്ന് സുന്ദരിയാക്കിയത് ഇങ്ങനെ! ഓര്‍മ്മകള്‍ പങ്കുവെച്ച് മേക്കപ്പ് ആര്‍ട്ടിസ്റ്റ്! കാണൂ

ബാലതാരമായി സിനിമയിലേക്കെത്തിയതാണ് കാവ്യ മാധവന്‍. കുസൃതിക്കുരുന്നായെത്തിയ താരം പില്‍ക്കാലത്ത് മുന്‍നിര നായികയായി മാറുകയായിരുന്നു. ലാല്‍ജോസ്- ദിലീപ് കൂട്ടുകെട്ടിലൊരുങ്ങിയ ചന്ദ്രനുദിക്കുന്ന ദിക്കില്‍ എന്ന ചിത്രത്തിലൂടെയായിരുന്നു താരം നായികയായി മാറിയത്. ആദ്യ സിനിമ വന്‍വിജയമായി മാറിയതോടെയാണ് ഈ താരജോഡികളെ നായികനായകന്‍മാരാക്കിയുള്ള സിനിമകളുടെ എണ്ണവും കൂടിയത്. അപൂര്‍വ്വം ചില സിനിമകള്‍ മാറ്റിനിര്‍ത്തിക്കഴിഞ്ഞാല്‍ മറ്റെല്ലാ സിനിമകളും വന്‍വിജയമായി മാറിയിരുന്നു.

ആദ്യ സിനിമയിലെ നായകനെയായിരുന്നു താരം ജീവിതപങ്കാളിയാക്കിയത്. ദിലീപിന്റെ മാത്രമല്ല കാവ്യ മാധവന്റേയും രണ്ടാം വിവാഹമായിരുന്നു ഇത്. വിവാഹത്തോടെ അഭിനയ ജീവിതത്തിന് ബ്രേക്കിടുകയായിരുന്നു താരം. മഹാലക്ഷ്മിയെന്ന മകളുണുണ്ട് ഈ ദമ്പതികള്‍ക്ക്. സിനിമയില്‍ സജീവമല്ലെങ്കിലും പൊതുപരിപാടികളിലും മറ്റും പങ്കെടുക്കാനായി താരമെത്താറുണ്ട്. അത്തരത്തിലുള്ള ചടങ്ങുകളുടെ ചിത്രങ്ങളെല്ലാം വൈറലായി മാറാറുമുണ്ട്.

Kavya Madhavan

ശാലീനത നിറഞ്ഞ നായികമാരെക്കുറിച്ച് പറയുമ്പോള്‍ മലയാളി മനസ്സിലേക്ക് കാവ്യ മാധവന്റെ മുഖവും എത്താറുണ്ട്. വിടര്‍ന്ന കണ്ണുകളും പനങ്കുല പോലുള്ള മുടിയുമായാണ് താരമെത്തിയത്. കാവ്യ മാധവന് വേണ്ടി മേക്കപ്പ് ചെയ്തതിനെക്കുറിച്ച് പറഞ്ഞെത്തിയിരിക്കുകയാണ് മേക്കപ്പ് ആര്‍ടിസ്റ്റായ അനില ജോസഫ്. ഇന്‍സ്റ്റഗ്രാമിലൂടെയായിരുന്നു താരം ഇതേക്കുറിച്ച് വ്യക്തമാക്കിയത്. കാവ്യയ്‌ക്കൊപ്പമുള്ള ചിത്രവും ഇവര്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. ഇതിനകം തന്നെ ചിത്രം വൈറലായി മാറിക്കഴിഞ്ഞിട്ടുണ്ട്. നിരവധി പേരാണ് ചിത്രത്തിന് കീഴില്‍ കമന്റുകളുമായി എത്തിയിട്ടുള്ളത്.

മഞ്ജു വാര്യര്‍, നയന്‍താര, പ്രിയ കുഞ്ചാക്കോ, ഗീതുമോഹന്‍ദാസ്, പാര്‍വതി ജയറാം, നസ്രിയ നസീം തുടങ്ങിയവരെയെല്ലാം അഞ്ജലി സുന്ദരിയാക്കിയിട്ടുണ്ട്. ഇവര്‍ക്കൊപ്പമുള്ള ചിത്രങ്ങളും പങ്കുവെച്ചിരുന്നു. വിവാഹ ദിനത്തില്‍ പ്രിയ കുഞ്ചാക്കോ ബോബനെ അണിയിച്ചൊരുക്കിയത് അഞ്ജലിയായിരുന്നു. കുടുംബത്തിലെ ഒരു വിവാഹം പോലെയായിരുന്നു അത്. എല്ലാം ഇന്നലെ കഴിഞ്ഞത് പോലെയാണ് തോന്നുന്നതെന്നുമായിരുന്നു അവര്‍ കുറിച്ചത്.

ആദ്യമായി ചെയ്ത സെലിബ്രിറ്റി വെഡ്ഡിങ് പാര്‍വതി ജയറാമിന്റേതായിരുന്നു. ഗുരുവായൂരിലെ വിവാഹത്തിനും കൊച്ചിയിലെ വിരുന്നിനുമായി പാര്‍വതിയെ അണിയിച്ചൊരുക്കിയത് അഞ്ജലിയായിരുന്നു. അതേക്കുറിച്ചും അവർ കുറിച്ചിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X