'ഞാൻ പറ്റിക്കപ്പെട്ടു മാറിയില്ലെങ്കിൽ വിഡ്ഢിയാകും, അന്ന് 11 ലക്ഷം ചിലവായി'; ഡിവോഴ്സ് വാർത്തകൾക്കിടെ ബബ്ലു!
രൺബീർ കപൂർ സിനിമ ആനിമൽ കൂടി റിലീസായതോടെ ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെടുന്ന ഒരു നടനാണ് ബബ്ലു പൃഥ്വിരാജ്. ലൈല ഓ ലൈ അടക്കം നിരവധി മലയാള സിനിമകളിലും വാരണം ആയിരം അടക്കമുള്ള തമിഴ് സിനിമകളിലും അഭിനയിച്ചശേഷമാണ് ബബ്ലു പൃഥ്വിരാജ് മലയാളികൾക്ക് സുപരിചിതനായത്. അമ്പത്തിയെട്ടുകാരനായ ബബ്ലുവിന്റെ സ്വകാര്യ ജീവിതത്തിലെ ഒരു സംഭവമാണ് ഇപ്പോള്‍ വാര്‍ത്തകളില്‍ നിറയുന്നത്. ഒരു വര്‍ഷം മുമ്പ് രണ്ടാമതും വിവാഹിതനായ ബബ്ലു പൃഥ്വിരാജ് ഇപ്പോള്‍ വിവാഹ മോചിതനായി എന്നാണ് വിവരം.
നടന്‍റെ രണ്ടാം വിവാഹം വാർത്തകളിൽ നിറഞ്ഞിരുന്നു. ആദ്യ വിവാഹബന്ധം വേർപെടുത്തിയ നടൻ തന്നെക്കാൾ 33 വയസ് കുറഞ്ഞ പെൺകുട്ടിയെയാണ് രണ്ടാമത് വിവാഹം ചെയ്തത്. ഇതിന് പിന്നാലെ വലിയരീതിയിൽ ട്രോളുകളും പരിഹാസങ്ങളും വിമർശനവും ബബ്ലുവിന് നേരിടേണ്ടി വന്നിരുന്നു. ആദ്യ വിവാഹബന്ധം ഔദ്യോഗികമായി വേർപെടുത്തി മാസങ്ങൾക്കുള്ളിലായിരുന്നു നടന്റെ രണ്ടാം വിവാഹം.

ഹൈദരാബാദ് സ്വദേശിയായ ഇരുപത്തിയഞ്ചുകാരി ശീതളിനെയാണ് നടൻ വിവാഹം ചെയ്തത്. 57 വയസായിരുന്നു അന്ന് പൃഥ്വിരാജിന്റെ പ്രായം. എന്നാല്‍ അന്ന് നല്‍കിയ അഭിമുഖങ്ങളില്‍ ഇരുവരും ഈ വിമര്‍ശനങ്ങള്‍ എല്ലാം തള്ളിയിരുന്നു. ഒരു വർഷത്തോളം പ്രണയിച്ച ശേഷമാണ് വിവാഹിതരായതെന്നും വിവാഹശേഷം ബബ്ലുവും ശീതളും പറഞ്ഞിരുന്നു.
ശീതളിന്റെയും ബബ്ലുവിന്റെ സോഷ്യൽമീഡിയ പേജുകളിൽ നിന്നും ഇരുവരും ഒരുമിച്ചുള്ള ചിത്രങ്ങളും വീഡിയോകളും കാണാതായതോടെയാണ് ഇരുവരും വേർപിരിഞ്ഞുവോ എന്ന സംശയം ആരാധകരിൽ ഉണ്ടായി തുടങ്ങിയത്. പൃഥ്വിരാജ് വിവാഹഭ്യർത്ഥന നടത്തുന്ന വീഡിയോ രുക്മിണി ശീതൾ തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടിൽ നിന്നും നീക്കം ചെയ്തിട്ടുണ്ട്.
ശീതളുമായുള്ള ബബ്ലുവിന്റെ ബന്ധവും വിവാഹമോചനവും വലിയ രീതിയിൽ ചർച്ചയാകുമ്പോൾ ആദ്യമായി ഒരു അഭിമുഖത്തിൽ പ്രത്യക്ഷപ്പെട്ടിരിക്കുകയാണ് ബബ്ലു. ജീവിതം പലതും നമ്മളെ പഠിപ്പിക്കും. അത് പഠിച്ച് മാറാൻ തയ്യാറായില്ലെങ്കിൽ വീണ്ടും തെറ്റുകൾ സംഭവിക്കുമെന്നാണ് ബബ്ലു ബിഹൈൻവുഡ്സ് തമിഴിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞത്. 'ഞാൻ ഒരു തെറ്റും ചെയ്തിട്ടില്ല. ഇതെല്ലാം പറഞ്ഞ് സിംപതി നേടാൻ ശ്രമിക്കുകയുമല്ല.'
'എന്ത് ചെയ്യണം ചെയ്യണ്ട എന്നത് ജീവിതം നമ്മളെ പഠിപ്പിക്കും. എന്നിട്ടും തെറ്റ് തിരുത്തിയില്ലെങ്കിൽ വിഡ്ഢിയാകും. എനിക്ക് ആളുകളെ ഇംപ്രസ് ചെയ്യിക്കണം ഇൻസ്പയർ ചെയ്യിക്കണം. അതാണ് ഇപ്പോൾ എന്റെ ലക്ഷ്യം എന്ന് പറഞ്ഞാണ് ബബ്ലു സംസാരിച്ച് തുടങ്ങിയത്. ആനിമൽ റിലീസിന് ശേഷം ഒരുപാട് പേർ തന്നെ പുകഴ്ത്തിയും അഭിനന്ദിച്ചും സംസാരിക്കുന്നുണ്ടെന്നും', ബബ്ലു പറഞ്ഞു.

സ്വകാര്യ ജീവിതത്തെ കുറിച്ചും സോഷ്യൽമീഡിയയിൽ ബബ്ലു-ശീതൾ ബന്ധത്തിന്റെ തകർച്ചയെ കുറിച്ചുമുള്ള അവതാരകയുടെ ചോദ്യത്തിന് തന്റെ പേഴ്സണൽ ലൈഫ് സ്വകാര്യമായി സൂക്ഷിക്കാൻ ആഗ്രഹിക്കുന്നുവെന്നാണ് ബബ്ലു നൽകിയ മറുപടി. ഒരു വർഷം മുമ്പ് ശീതളിനൊപ്പം പ്രണയത്തെ കുറിച്ചും വിവാഹത്തെ കുറിച്ചും സംസാരിക്കാൻ എത്തിയപ്പോൾ താൻ ഒരു തുറന്ന പുസ്തകമാണെന്നാണ് ബബ്ലു പറഞ്ഞത്.
കഴിഞ്ഞ ദിവസം നടന്ന പിറന്നാൾ പാർട്ടിയിൽ ശീതൾ പങ്കെടുക്കാതിരുന്നതിനെ കുറിച്ചും ബബ്ലു സംസാരിച്ചു. 'എന്റെ പേഴ്സണൽ ലൈഫ് സ്വകാര്യമായി സൂക്ഷിക്കാൻ ആഗ്രഹിക്കുന്നുണ്ട് ഞാൻ. റിലേഷൻഷിപ്പിൽ പ്രശ്നങ്ങളില്ല അങ്ങനെയുണ്ടെന്ന് ആരാണ് പറഞ്ഞത്. കഴിഞ്ഞ ദിവസം നടന്ന പിറന്നാൾ ആഘോഷം മിഷ്കിൻ സാറിന്റെ ഐഡിയയാണ്.'
'അതിന് മുമ്പ് നടന്ന പിറന്നാൾ ആഘോഷത്തിന് 11 ലക്ഷം രൂപ ചിലവായി. അതൊരു ആവശ്യമില്ലാത്ത ചിലവല്ലേ. മാത്രമല്ല പിറന്നാളിന് കേക്ക് മുറിക്കാനൊന്നും സമയമില്ല. മിഷ്കിൻ സാർ ആഘോഷം ഒരുക്കിയത് കൊണ്ട് എനിക്ക് പിറന്നാൾ നിർബന്ധമായി ആഘോഷിക്കേണ്ടി വന്നതാണ്. ഇപ്പോഴാണ് ഞാൻ കറക്ടായി പോകുന്നത്. ഇതുവരെ തെറ്റ് ചെയ്തു. പണത്തിന്റെ കാര്യത്തിൽ ഒരുപാട് പേർ പറ്റിച്ചു. എനിക്ക് ഒരുപാട് നിരാശയുണ്ടായിട്ടുണ്ട്. ഇനി മാറിയില്ലെങ്കിൽ ഞാനൊരു വിഡ്ഢിയാകും', എന്നാണ് ബബ്ലു ചോദ്യങ്ങളോട് പ്രതികരിച്ച് പറഞ്ഞത്.


Click it and Unblock the Notifications