അമ്പത്തിയെട്ടുകാരനായ നടൻ ബബ്ലു പൃഥ്വിരാജുമായി ലിവിങ് റിലേഷൻഷിപ്പിലായിരുന്ന പെൺകുട്ടി; ശീതൾ വിവാഹിതയാകുന്നു

By Desk

സിനിമ-സീരിയൽ മേഖലയിൽ പ്രണയം, വിവാഹം, ലിവിങ് ടു​ഗെദർ, ഡേറ്റിങ്, വിവാഹമോചനം എന്നിവയെല്ലാം സർവസാധാരണമാണ്. ഇവരെല്ലാം തന്നെ സെലിബ്രിറ്റികളായതുകൊണ്ട് തന്നെ താരങ്ങളുടെ ജീവിതത്തിൽ ഇത്തരം കാര്യങ്ങൾ സംഭവിക്കുമ്പോൾ അത് വലിയ വാർത്തയായി പ്രചരിക്കും. അത്തരത്തിൽ ഒരു വർഷം മുമ്പ് ഏറ്റവും കൂടുതൽ ചർച്ചയായ ഒരു പ്രണയമായിരുന്നു നടൻ ബബ്ലു പൃഥ്വിരാജിന്റേത്. ദക്ഷിണേന്ത്യന്‍ സിനിമ ലോകത്ത് പരിചിതമായ മുഖമാണ് ബബ്ലു പൃഥ്വിരാജിന്‍റെത്.

ആദ്യ വിവാഹബന്ധം വേർപെടുത്തിയ നടൻ തന്നെക്കാൾ 33 വയസ് കുറഞ്ഞ പെൺകുട്ടിയായ ശീതളുമായി ഏറെക്കാലം ലിവിങ് റിലേഷൻഷിപ്പിലായിരുന്നു. ഇരുവരും വിവാഹിതരായശേഷമാണ് ഒരുമിച്ച് ജീവിച്ച് തുടങ്ങിയതെന്നും അക്കാലത്ത് പ്രചരിച്ചിരുന്നു. ആദ്യ ഭാര്യയില്‍ നിന്ന് വേര്‍പിരിഞ്ഞ ബബ്ലുവിന് ഈ ബന്ധത്തില്‍ 27 വയസുള്ള അഹദ് എന്നൊരു മകനുമുണ്ട്.

Babloo Prithiveeraj Girlfriend Sheetal

ശീതളും അഹദും തമ്മില്‍ രണ്ട് വയസിന്റെ വ്യത്യാസമേയുള്ളൂ. ചുരുക്കി പറഞ്ഞാല്‍ ബബ്ലുവിന്റെ മകനേക്കാള്‍ ചെറുപ്പമാണ് ശീതള്‍. പ്രണയം പരസ്യപ്പെടുത്തിയശേഷം ബബ്ലുവും ശീതളും മീഡിയയ്ക്ക് അഭിമുഖങ്ങൾ നിരവധി നൽകിയിരുന്നു. ജിം പരിശീലകയായ ശീതള്‍ ആന്ധ്രാപ്രദേശ് സ്വദേശിനിയാണ്. ജിമ്മില്‍ വെച്ചാണ് ശീതളും ബബ്ലു പൃഥ്വിരാജും കണ്ടുമുട്ടിയത്. ലിവിങ് റിലേഷൻഷിപ്പിലായിരുന്ന സമയത്ത് ഇരുവരും ഇന്‍സ്റ്റഗ്രാമില്‍ ഒരുമിച്ചുള്ള ചിത്രങ്ങളും വര്‍ക്ക്ഔട്ട് റീലുകളും പങ്കിടാറുണ്ടായിരുന്നു.

വിവാഹ ബന്ധം വേര്‍പെടുത്തിയതോടെ ബബ്ലുവിന് ഏകാന്തത അനുഭവപ്പെട്ടിരുന്നുവത്രെ. ഈ സമയത്താണ് ശീതളിനെ പരിചയപ്പെടുന്നത്. ഇരുപത്തിനാലുകാരിയാണെങ്കിലും ശീതള്‍ പക്വതയുള്ള വ്യക്തിയാണെന്നാണ് പ്രണയം പരസ്യപ്പെടുത്തിയശേഷം ബബ്ലു അഭിമുഖങ്ങളിൽ പറഞ്ഞത്. ഇരുവരും പ്രണയത്തിലായശേഷം നിരവധി സൈബർ ബുള്ളിയിങ് ഏറ്റുവാങ്ങിയിരുന്നു.

പ്രായം തന്നെയായിരുന്നു കാരണം. എന്നാൽ അപ്പോഴും പ്രണയത്തിന് പ്രായവും പരിമിതികളുമില്ലെന്ന് തെളിയിക്കുന്ന തരത്തിലായിരുന്നു ബബ്ലുവിന്റെയും ശീതളിന്റെയും കെമിസ്ട്രി. ശീതളിന്റെ മാതാപിതാക്കള്‍ക്ക് ഈ ബന്ധത്തില്‍ എതിര്‍പ്പില്ലെങ്കില്‍ പിന്നെ ആളുകള്‍ എന്താണ് പ്രശ്നം എന്നാണ് ഒരിക്കൽ സൈബർ ബുള്ളിയിങിന് എതിരെ പ്രതികരിച്ച് ഒരിക്കൽ ബബ്ലു പറഞ്ഞത്.

ഇരുവരുടെ അഭിമുഖങ്ങൾക്കും ഫോട്ടോകൾക്കും താഴെ ഏറ്റവും കൂടുതൽ വന്നൊരു കമന്റ് ഇവർ അധികകാലം ഒരുമിച്ച് പോകില്ലായിരുന്നു. ഒരു അക്ഷരം പോലും തെറ്റിയില്ല... മാസങ്ങൾക്കുള്ളിൽ ഇരുവരും വേർപിരിഞ്ഞു. ഇപ്പോഴിതാ ശീതൾ വിവാഹിതയാകാൻ പോവുകയാണ്. ജിം ട്രെയിനറായ സുമേഷ് സോമശേഖരനാണ് വരൻ. ഇരുവരും തമ്മിലുള്ള വിവാഹനിശ്ചയം കഴിഞ്ഞുവെന്ന് വേണം ശീതളിന്റെ സോഷ്യൽമീഡിയ പോസ്റ്റിൽ നിന്നും മനസിലാക്കാൻ.

Babloo Prithiveeraj Girlfriend Sheetal

നമ്മുടെ പ്രാർത്ഥനകൾക്ക് എപ്പോഴും ഉത്തരം ലഭിക്കും. ദൈവത്തിന് നിങ്ങളെ കുറിച്ച് വലിയ പദ്ധതികളുണ്ട്. ദൈവം നിരന്തരം നമുക്ക് ഏറ്റവും നല്ലത് നൽകുകയും നാം അവൻ്റെ മക്കളായതിനാൽ നമ്മെ സംരക്ഷിക്കുകയും ചെയ്യുന്നു. ഞാൻ എല്ലായ്‌പ്പോഴും എൻ്റെ ദൈവത്തിൽ വിശ്വസിച്ചിരുന്നു. ആ മാന്ത്രികത ശരിക്കും അനുഭവിക്കുകയും ചെയ്തിട്ടുണ്ട്. ഇത് എൻ്റെ ജീവിതത്തിലെ ഏറ്റവും ദൈവികവും അവിസ്മരണീയവുമായ നിമിഷമാണ്.

എൻ്റെ പ്രിയപ്പെട്ടവനേ, എൻ്റെ സുഹൃത്തേ, എൻ്റെ അഭ്യുദയകാംക്ഷിയേ, എൻ്റെ ഏറ്റവും വലിയ പിന്തുണയേ നിന്നെ ലഭിച്ചതിൽ ഞാൻ നന്ദിയുള്ളവനാണ്. എപ്പോഴും എനിക്കൊപ്പം ഉണ്ടായിരുന്നതിന് നന്ദി എന്നാണ് ഭാവിവരൻ സുമേഷിന്റെ കയ്യിൽ തന്റെ കൈകൾ കേർത്തുള്ള ചിത്രം പങ്കുവെച്ച് ശീതൾ കുറിച്ചത്. കഴിഞ്ഞ നാൽപത് വർഷത്തിന് മുകളിലായി തെന്നിന്ത്യന്‍ സിനിമയിലെ വിവിധഭാഷകളില്‍ അഭിനയിച്ചിട്ടുള്ള നടനാണ് ബബ്ലൂ പൃഥ്വിരാജ്.

മലയാളത്തില്‍ വാസവദത്ത, ബെസ്റ്റ് ഫ്രണ്ടസ്, ഓ ലൈല ഓ എന്ന ചിത്രങ്ങളിലും അദ്ദേഹം വേഷമിട്ടിട്ടുണ്ട്. ബിനയാണ് ബബ്ലുവിന്റെ ആദ്യ ഭാര്യ. 1994ല്‍ ആയിരുന്നു ഇരുവരും വിവാഹിതരായത്. പിന്നീട് വേർപിരിഞ്ഞു. അടുത്തിടെ റിലീസ് ചെയ്ത ആനിമലിൽ ഒരു കേന്ദ്രകഥാപാത്രത്തെ ബബ്ലു അവതരിപ്പിച്ചിരുന്നു.

Read more about: actor
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X