അമേരിക്കയിൽ അവധിയാഘോഷിച്ച് അനിരുദ്ധും കാവ്യ മാരനും; വാദങ്ങൾ തകരുന്നു

പ്രശസ്‌ത സംഗീത സംവിധായകനും പിന്നണി ഗായകനുമായ അനിരുദ്ധ് രവിചന്ദർ, സൗത്ത് സിനിമയിലെ ഏറ്റവും എലിജിബിൾ ബാച്ചിലർ എന്ന വിശേഷം സ്വന്തമായുള്ള വ്യക്തിയാണ്. ഇന്ന് ഇന്ത്യൻ സിനിമയിലെ ഏറ്റവും വിലപ്പിടിപ്പുള്ള മ്യൂസിക് ഡയറക്ടർമാരിൽ ഒരാളായ അനിരുദ്ധ്, 'റോക്‌സ്‌റ്റാർ' എന്ന പേരിലും അറിയപ്പെടുന്നുണ്ട്. പലപ്പോഴും പല പ്രശസ്തരായ നടിമാർക്കും, ഗായികമാർക്കും ഒപ്പം ഗോസിപ്പ് കോളങ്ങളിൽ 'വൈ ദിസ് കൊലവെറി' താരത്തിന്റെ പേര് വന്നിട്ടുണ്ടെങ്കിലും, താൻ സിംഗിൾ ആണെന്നാണ് അദ്ദേഹം പറഞ്ഞിട്ടുള്ളത്. എന്നാൽ, ആ വാദങ്ങൾ ഇപ്പോൾ തകരുകയാണ്.

അടുത്തിടെ, സൺ പിക്ചർസ് ഉടമ കലാനിധി മാരന്റെ മകളും, ബിസിനസ്സ്‌കാരിയുമായ കാവ്യ മാരനുമായി അനിരുദ്ധ് പ്രണയത്തിലാണെന്ന് ഗോസിപ്പ് ഉണ്ടായിരുന്നു. അധികം വൈകാതെ ഇരുവരും വിവാഹിതരാകുമെന്നും റിപോർട്ടുകൾ വന്നു. എന്നാൽ, അതെല്ലാം നിഷേധിച്ച് മ്യൂസിക് ഡയറക്ടർ രംഗത്തെത്തിയതോടെ എല്ലാത്തിനും അന്ത്യമായി. പക്ഷെ ഇപ്പോൾ, കാവ്യയ്‌ക്കൊപ്പം അമേരിക്കയിൽ അവധി ആഘോഷിക്കുന്ന അനിരുദ്ധിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്.

Anirudh and Kavya Maran
Photo Credit: Filmibeat

അടുത്തിടെ, ഇരുവരും ന്യൂയോർക്കിലെ തെരുവുകളിലൂടെയും, ലാസ് വേഗാസിലെ ഒരു പബ്ബിലും ഒരുമിച്ച് നടക്കുന്ന ചിത്രങ്ങൾ, ഇന്റർനെറ്റിൽ ലീക്കായിരുന്നു. ഈ ചിത്രങ്ങൾ വൈറലായതോടെ, നെറ്റിസൺസ് വീണ്ടും ഇരുവരും തമ്മിൽ പ്രണയത്തിലാണെന്ന നിഗമനത്തിൽ തന്നെ എത്തിയിരിക്കുകയാണ്. അടുത്തിടെ വൈറലായ ചിത്രങ്ങളും, ചില വീഡിയോകളും റെഡിറ്റ് അടക്കമുള്ള സോഷ്യൽ മീഡിയയിൽ വ്യാപകമായ ചർച്ചയ്ക്ക് കാരണമായി. ന്യൂയോർക്ക് സന്ദർശിച്ചതിന്റെ അനുഭവത്തിന്റെ വീഡിയോ അപ്‌ലോഡ് ചെയ്ത ഒരു യുകെ വ്‌ളോഗർ ആണ് ഇരുവരെയും ആദ്യം ക്യാമറയിൽ പകർത്തിയത്. എല്ലാവരും പ്രതീക്ഷിച്ചത് പോലെ തന്നെ, പുറത്തിറങ്ങി അധികം വൈകാതെ തന്നെ ഈ ചിത്രങ്ങളും വിഡിയോകളും സോഷ്യൽ മീഡിയയിൽ നിന്ന് അപ്രത്യക്ഷമാവുകയും ചെയ്തു.

Anirudh and Kavya Maran
Photo Credit: Filmibeat

അനിരുദ്ധ് രവിചന്ദറും കാവ്യ മാരനും വളരെ ശാന്തമായിട്ടാണ് പെരുമാറിയിരുന്നത് എന്നും, ഫോട്ടോ എടുക്കാനായി ഇരുവരെയും ആരും അവരെ സമീപിച്ചില്ലെന്നും നിരീക്ഷകർ പറയുന്നുണ്ട്. എന്തായാലും, ഇരുവരുടെയും അവധിക്കാല ചിത്രങ്ങൾ വൈറലായതോടെ, അവരുടെ ബന്ധത്തിന്റെ സ്വഭാവത്തെക്കുറിച്ചുള്ള ചർച്ചകൾക്ക് ആരാധകർ തുടക്കമിട്ടു കഴിഞ്ഞു. കാവ്യയുമായുള്ള തന്റെ ബന്ധം അനിരുദ്ധ് ഉടൻ തന്നെ പരസ്യമാക്കാനാണ് സാധ്യത എന്നാണ് ഒരു വലിയ വിഭാഗം പ്രേക്ഷകരും വിശ്വസിക്കുന്നത്. എന്തായാലും, ചിത്രങ്ങൾ വൈറലായി ഇത്രയും നേരമായിട്ടും, ഇരുവരും തങ്ങളുടെ വ്യക്തിപരമായ ബന്ധം സ്ഥിരീകരിക്കുന്നതോ വ്യക്തമാക്കുന്നതോ ആയ പരസ്യ പ്രസ്താവനകളൊന്നും നടത്തിയിട്ടില്ല.

More from Filmibeat

Read more about: anirudh ravichandar kavya
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X