ഐപിഎൽ ആരാധകരുടെ ഡ്രീം ​ഗേൾ, കോടികൾ ആസ്തിയുള്ള യുവ ബിസിനസുകാരി; അനിരുദ്ധും കാവ്യയും പെർഫെക്ട് ജോഡി!

ഏറെ നാളുകളായി സിനിമാ മേഖലയിൽ പരക്കുന്ന ​റൂമറാണ് സം​ഗീത സംവിധായകനും ​ഗായകനുമായ അനിരുദ്ധ് രവിചന്ദറും സൺടിവി നെറ്റ്വർക്കിന്റെ എക്സിക്യൂട്ടീവ് ഡയറക്ടറുമായ കാവ്യ മാരനും തമ്മിൽ പ്രണയത്തിലാണെന്നത്. മുപ്പത്തിയഞ്ചുകാരനായ അനിരുദ്ധ് ഇന്ത്യൻ സിനിമയിലെ ഏറ്റവും സ്കസസ് ഫുള്ളായ യുവ പ്രതിഭയാണ്. അനിരുദ്ധിന്റെ വിവാഹം വൈകുന്നത് എപ്പോഴും ആരാധകർക്കിടയിൽ ചർച്ച വിഷമായിരുന്നു.

അഹാന എന്ത് പറഞ്ഞാലും സിന്ധുവിന് ഡബിൾ ഓക്കെ, ദിയ ​​ഗ്രേറ്റാണ്, അവൾ വാ തുറന്നാൽ എല്ലാം തീരും; ഷെഫീന ബീവി!
അഹാന എന്ത് പറഞ്ഞാലും സിന്ധുവിന് ഡബിൾ ഓക്കെ, ദിയ ​​ഗ്രേറ്റാണ്, അവൾ വാ തുറന്നാൽ എല്ലാം തീരും; ഷെഫീന ബീവി!

ശിവകാർത്തികേയൻ അടക്കമുള്ള താരങ്ങൾ അനിരുദ്ധ് വിവാഹം കഴിച്ച് കാണാനുള്ള ആ​ഗ്രഹം പരസ്യമായി പ്രകടിപ്പിച്ചിട്ടുമുണ്ട്. അനിരുദ്ധും കാവ്യയും പ്രണയത്തിലാണെന്ന് ​റൂമറുകൾ ഉണ്ടായിരുന്നുവെങ്കിലും ആരാധകർ ആദ്യം വിശ്വസിച്ചിരുന്നില്ല. പക്ഷെ ഇരുവരുടേയും പ്രൈവറ്റ് ട്രിപ്പുകളുടെ ഫോട്ടോകൾ പുറത്ത് വന്നതോടെ ആരാധകരും ​ഗോസിപ്പുകളിൽ സത്യമുണ്ടെന്ന് വിശ്വസിച്ച് തുടങ്ങി.

Anirudh Ravichander

കഴിഞ്ഞ ദിവസം അനിരുദ്ധിന്റെ അമ്മാവനും നടനുമായ വൈ.ജി മഹേന്ദ്രൻ ഇരുവരുടേയും വിവാഹം സ്ഥിരീകരിക്കുകയും കൂടി ചെയ്തതോടെ ഇരുവരും വീണ്ടും ഇന്റർനെറ്റിൽ ട്രെന്റിങ്ങായി. അനിരുദ്ധ് വളരെ ശാന്തനായ ഒരു പയ്യനാണ്. ഈയൊരു അവസരത്തിൽ ഞാൻ അവന് ആശംസകൾ നേരാൻ ആഗ്രഹിക്കുന്നു. അവൻ വിവാഹജീവിതത്തിലേക്ക് കടക്കുകയാണ്. എനിക്ക് ലഭിച്ച വിവരങ്ങൾ വെച്ച് നോക്കുകയാണെങ്കിൽ ഇത് ഉറപ്പായ കാര്യമാണ്.

അവർ വിവാഹിതരാകാൻ പോവുകയാണ് എന്നാണ് കുട്ടി പത്മിനിയോട് സംസാരിക്കവെ വൈ.ജി മഹേന്ദ്രൻ പറഞ്ഞത്. ആ പെൺകുട്ടി (കാവ്യ) വെറുമൊരു സാധാരണ പെൺകുട്ടിയല്ല. എസ്‌ആർഎച്ച് പോലുള്ള ഒരു വലിയ ടീമിനെ നയിക്കാനുള്ള ശേഷി അവൾക്കുണ്ട്. അച്ഛന്റെ ബിസിനസ് ബുദ്ധി അവൾക്ക് പാരമ്പര്യമായി കിട്ടിയിട്ടുണ്ട്.

മോളിവുഡ് ടൈംസ് ഒടിടി റിലീസ്; ജിയോ ഹോട്ട്സ്റ്റാറിൽ ചിത്രം എപ്പോൾ കാണാം?
മോളിവുഡ് ടൈംസ് ഒടിടി റിലീസ്; ജിയോ ഹോട്ട്സ്റ്റാറിൽ ചിത്രം എപ്പോൾ കാണാം?

അവർ നല്ലൊരു ജോഡിയാണ്. രണ്ടുപേരും ഒന്നിച്ച് ചേർന്ന് മ്യൂസിക്കൽ ബിസിനസിൽ ഏർപ്പെടണം എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മുപ്പത്തിമൂന്ന് വയസാണ് കാവ്യ മാരന്റെ പ്രായം. യുവ ബിസിനസുകാരിയായ കാവ്യ ഐപിഎൽ ആരാധകരുടെ ഡ്രീം ​ഗേളാണ്. ഐപിഎൽ ടീമായ സൺറൈസേഴ്സ് ഹൈദരാബാദിന്റെ മുഖമായി അറിയപ്പെടുന്ന അവർ സൺ ടിവി നെറ്റ്വർക്കിന്റെ എക്സിക്യൂട്ടീവ് ഡയറക്ടറുമാണ്.

ബികോം ബിരുദദാരിയാണ്. വിദേശത്ത് നിന്ന് ബിസിനസ് മാനേജ്മെന്റിൽ ഉന്നത പഠനം നേടി. പഠനത്തിന് ശേഷമാണ് കാവ്യ സൺ ഗ്രൂപ്പിൽ ചേർന്നത്. പിന്നീട് സൺ ടിവി നെറ്റ്‌വർക്കിന്റെ എക്സിക്യൂട്ടീവ് ഡയറക്ടറായും സൺ ഗ്രൂപ്പിന്റെ സ്പോർട്സ് വിഭാഗത്തിന്റെ നേതൃത്വവും ഏറ്റെടുത്തു. ഐപിഎൽ താരലേലങ്ങളിലും ടീം മാനേജ്മെന്റിലും സജീവ സാന്നിധ്യമാണ്.

Anirudh Ravichander

എന്തുകൊണ്ടാണ് ഇത്ര ജനപ്രീതി എന്നാൽ ഐപിഎൽ മത്സരങ്ങളിൽ ഗാലറിയിലിരുന്ന് ടീമിനെ ആവേശത്തോടെ പിന്തുണയ്ക്കുന്ന കാവ്യയുടെ പ്രതികരണങ്ങൾ പലപ്പോഴും സോഷ്യൽ മീഡിയയിൽ വൈറലാകാറുണ്ട്. വിജയസമയത്തെ സന്തോഷവും തോൽവിയിലെ അവരുടെ നിരാശയും ക്യാമറ പതിവായി പകർത്തിയതോടെ അവർ ക്രിക്കറ്റ് ആരാധകരുടെ പ്രിയതാരമായി മാറുകയായിരുന്നു.

കാവ്യ മാരന്റെ വ്യക്തിഗത ആസ്തി ഏകദേശം 400 കോടിയിലധികമാണെന്ന് ചില റിപ്പോർട്ടുകൾ പറയുന്നു. എന്നാൽ ഔദ്യോഗികമായി ഈ കണക്ക് സ്ഥിരീകരിച്ചിട്ടില്ല. കാവ്യ മാരൻ സ്വകാര്യ ജീവിതം പൊതുവേദികളിൽ അധികം പങ്കുവെക്കാറില്ല. ആസ്തിയുടെ കാര്യത്തിൽ ഒട്ടും പിന്നിലല്ല അനിരുദ്ധ്. ഇന്ത്യൻ സിനിമയിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന സം​ഗീത സംവിധായകരിൽ ഒരാളാണ്.

എന്റെ മകളാണെന്ന് പറയരുത്! പട്ടിയെപ്പോലെയാണ് നോക്കിയത്! അമ്മ ചെയ്തതിനെക്കുറിച്ച് തന്‍വി
എന്റെ മകളാണെന്ന് പറയരുത്! പട്ടിയെപ്പോലെയാണ് നോക്കിയത്! അമ്മ ചെയ്തതിനെക്കുറിച്ച് തന്‍വി

ഒരു സിനിമയ്ക്ക് 25 കോടി രൂപ വരെ ഫീസ് ഈടാക്കുന്നുണ്ടെന്നാണ് റിപ്പോർട്ടുണ്ട്. ഷാരൂഖ് ഖാൻ നായകനായ ജവാൻ എന്ന ചിത്രത്തിൽ വർക്ക് ചെയ്തതിന് അദ്ദേഹം വാങ്ങിയ പ്രതിഫലം 10 കോടി രൂപയാണെന്ന് റിപ്പോർട്ടുണ്ട്. മുമ്പും ​​ഗോസിപ്പുകൾ നിരവധി അനിരുദ്ധിന്റെ പേരിൽ വന്നിട്ടുണ്ട്. സിനിമയിലേക്ക് ചുവടുവെച്ച സമയത്ത് നടി ആൻഡ്രിയയുമായി താരം പ്രണയത്തിലായിരുന്നു. ഇരുവരുടേയും സ്വകാര്യ ചിത്രങ്ങൾ ലീക്കായത് വലിയ വാർത്തയായിരുന്നു.

Read more about: anirudh ravichandar
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X