»   » ആദ്യ ദിവസം ബോക്‌സ് ഓഫീസില്‍ തകര്‍ന്നത് മുതല്‍ അനിയത്തി പ്രാവിനെ കുറിച്ച് അറിയാത്ത അഞ്ച് സത്യങ്ങള്‍?

ആദ്യ ദിവസം ബോക്‌സ് ഓഫീസില്‍ തകര്‍ന്നത് മുതല്‍ അനിയത്തി പ്രാവിനെ കുറിച്ച് അറിയാത്ത അഞ്ച് സത്യങ്ങള്‍?

Posted By: Sanviya
Subscribe to Filmibeat Malayalam

കുഞ്ചാക്കോ ബോബനും ശാലിനിയും നായിക-നായകനായി എത്തിയ ആദ്യ ചിത്രമായിരുന്നു അനിയത്തി പ്രാവ്. യുവത്വം നെഞ്ചിലേറ്റിയ ചിത്രം. റിലീസ് ചെയ്ത ആദ്യ ദിവസം ബോക്‌സ് ഓഫീസില്‍ മങ്ങിയ ചിത്രം രണ്ടാം ദിവസം വന്‍ കളക്ഷനോടെ ബോക്‌സ് ഓഫീസില്‍ തിരിച്ചു പിടിച്ചു. അതെല്ലാം സംവിധായകന്‍ ഫാസിലിന്റെ ചില സൂത്രപ്പണികളായിരുന്നു. എന്താണെന്ന് വഴിയെ പറയാം.

സ്വര്‍ഗ്ഗചിത്രയുടെ ബാനറില്‍ അപ്പച്ചാനായിരുന്നു ചിത്രം നിര്‍മ്മിച്ച ചിത്രം പിന്നീട് തമിഴിലേക്കും ഹിന്ദിയിലേക്കും റീമേക്ക് ചെയ്തിരുന്നു. കാതുലുക്ക് മരൈതെ എന്ന പേരില്‍ തമിഴിലും ഡോലി സജാ കെ രക്ത എന്ന പേരില്‍ ഹിന്ദിയിലും ചിത്രം പ്രദര്‍ശനത്തിനെത്തി. തുടര്‍ന്ന് വായിക്കൂ... ഫാസിലിന്റെ അനിയത്തി പ്രാവില്‍ ആരും അറിയാത്ത ചില കാര്യങ്ങള്‍..

ആദ്യ ദിവസം ബോക്‌സ് ഓഫീസില്‍ തകര്‍ന്നത് മുതല്‍ അനിയത്തി പ്രാവിനെ കുറിച്ച് ആരും അറിയാത്ത അഞ്ച് സത്യങ്ങള്‍?

സൂരേഷ് ഗോപി, അമല, ശ്രീവിദ്യ എന്നിവര്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച ചിത്രമാണ് എന്റെ സൂര്യ പുത്രിയ്ക്ക്. ചിത്രം വന്‍ വിജയമായിരുന്നു. അതിനിടെ ചിത്രത്തിന് പേരില്‍ ചില വിമര്‍ശനങ്ങളും ഉയര്‍ന്നു. പെണ്ണിനെ മതില് ചാടിച്ചു എന്നായിരുന്നു ആക്ഷേപം. അതിന് ശേഷമാണ് സ്‌നേഹത്തിന്റെ വില അറിയുന്നവരാണ് മക്കള്‍ എന്ന് കാണിക്കുന്ന ചിത്രം ഒരുക്കാന്‍ ഫാസില്‍ തീരുമാനിക്കുന്നത്.

ആദ്യ ദിവസം ബോക്‌സ് ഓഫീസില്‍ തകര്‍ന്നത് മുതല്‍ അനിയത്തി പ്രാവിനെ കുറിച്ച് ആരും അറിയാത്ത അഞ്ച് സത്യങ്ങള്‍?

പുതിയ ചിത്രം ഒരുക്കാന്‍ തീരുമാനിച്ചതോടെ സ്വര്‍ഗ്ഗചിത്ര അപ്പച്ചനോട് പറഞ്ഞു. തുടക്കം മുതല്‍ അപ്പച്ചൻ സപ്പോര്‍ട്ട് ചെയ്ത് ഫാസിലിനൊപ്പം നിന്നു. ഒരു യഥാര്‍ത്ഥ സംഭവത്തില്‍ നിന്നായിരുന്നു ഫാസിലിന് അനിയത്തി പ്രാവിന്റെ ത്രഡ് ലഭിക്കുന്നത്.

ആദ്യ ദിവസം ബോക്‌സ് ഓഫീസില്‍ തകര്‍ന്നത് മുതല്‍ അനിയത്തി പ്രാവിനെ കുറിച്ച് ആരും അറിയാത്ത അഞ്ച് സത്യങ്ങള്‍?

ബേബി ശാലിനി വലിയ കുട്ടി ആയതിന് ശേഷം ഒരു പരസ്യ ചിത്രത്തില്‍ അഭിനയിച്ചിരുന്നു. ആ പരസ്യം കണ്ടിട്ടാണ് ഫാസില്‍ നായികയാക്കാന്‍ ശാലിനിയെ തേടി പോയത്. ഭാര്യ റോസി നായകനായി കുഞ്ചാക്കോ ബോബനെയും നിര്‍ദ്ദേശിച്ചു.

ആദ്യ ദിവസം ബോക്‌സ് ഓഫീസില്‍ തകര്‍ന്നത് മുതല്‍ അനിയത്തി പ്രാവിനെ കുറിച്ച് ആരും അറിയാത്ത അഞ്ച് സത്യങ്ങള്‍?

ക്ലൈമാക്‌സിലായിരുന്നു ചിത്രത്തിലെ മറ്റൊരു രഹസ്യം. ഒറ്റ വരിയില്‍ മാത്രമായിരുന്നു ചിത്രത്തിന്റെ ക്ലൈമാക്‌സ് എഴുതിയിരുന്നത്. പിന്നീട് ക്ലൈമാക്‌സ് ചിത്രീകരിക്കുന്നതിന്റെ രണ്ട് ദിവസം മുമ്പായിരുന്നു പ്രേക്ഷകര്‍ എക്കാലവും മനസില്‍ സൂക്ഷിക്കുന്ന ഗംഭീര ക്ലൈമാക്‌സ് തീരുമാനിക്കുന്നത്.

ആദ്യ ദിവസം ബോക്‌സ് ഓഫീസില്‍ തകര്‍ന്നത് മുതല്‍ അനിയത്തി പ്രാവിനെ കുറിച്ച് ആരും അറിയാത്ത അഞ്ച് സത്യങ്ങള്‍?

റിലീസ് ചെയ്ത ആദ്യ ദിവസം ബോക്‌സ് ഓഫീസ് കളക്ഷന്‍ കുറവായിരുന്നു. എന്നാല്‍ സ്വര്‍ഗ്ഗചിത്ര ബാനറിന്റെ പരസ്യതന്ത്രമായിരുന്നു പിന്നീട് ചിത്രത്തെ ഇത്രയും വിജയമാക്കിയത്.

English summary
Aniyathi Pravu behind the Successes.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam