പ്രായം കൂടി നോക്കണമല്ലോ, വൈകാതെ കുഞ്ഞിനെ കുറിച്ചും ചിന്തിക്കും! ഭാര്യയ്‌ക്കൊപ്പം നടന്‍ ദേവപ്രസാദ്
മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയ നടനാണ് ദേവപ്രസാദ്. അനിയത്തിപ്രാവ് സീരിയലിലെ ശ്രീനാഥ് എന്ന കഥാപാത്രത്തെ അവതരിപ്പിച്ചാണ് ദേവന്‍ ശ്രദ്ധേയനാവുന്നത്. കഴിഞ്ഞ വര്‍ഷം നടന്‍ ദാമ്പത്യ ജീവിതത്തിലേക്ക് പ്രവേശിച്ചതിന്റെ പിന്നാലെ നിരവധി വാര്‍ത്തകളും വന്നു. ഇപ്പോഴിതാ ബേബി പ്ലാനിങ്ങിനെ പറ്റിയും ദാമ്പത്യ ജീവിതത്തിലെ വിശേഷങ്ങളും പങ്കുവെച്ചാണ് നടനും ഭാര്യയും എത്തിയിരിക്കുന്നത്.
നര്‍ത്തകി കൂടിയായ ധന്യയാണ് ദേവപ്രസാദിന്റെ ഭാര്യ. ഇരുവരും ഒരുമിച്ച് യൂട്യൂബ് ചാനലിലൂടെ പങ്കുവെച്ച വീഡിയോയിലൂടെയാണ് ആരാധകരുടെ പല സംശയങ്ങള്‍ക്കുമുള്ള മറുപടി പറഞ്ഞിരിക്കുന്നത്. ദേവന്‍ റൊമാന്റിക്കാണോ എന്നിങ്ങനെ നിരവധി ചോദ്യങ്ങളാണ് താരങ്ങളോട് ചോദിച്ചിരുന്നത്.

ബേബി പ്ലാനിങ്ങിനെ പറ്റിയുള്ള അഭിപ്രായമെന്താണെന്ന ചോദ്യത്തിന് അതിന് ഞാനല്ലല്ലോ മറുപടി പറയേണ്ടതെന്നാണ് ആദ്യം ദേവന്‍ ചോദിക്കുന്നത്. പിന്നാലെ അങ്ങനത്തൊരു പ്ലാനിങ് ഇതുവരെ ഉണ്ടായിട്ടില്ല. ഞങ്ങള്‍ അതിനെക്കുറിച്ച് സംസാരിച്ചിട്ടില്ല. ഞങ്ങള്‍ ഇപ്പോള്‍ കല്യാണം കഴിച്ചിട്ടല്ലേ ഉള്ളൂവെന്ന് ദേവന്‍ പറയുമ്പോള്‍ അധികം വൈകില്ല. പ്രായം നോക്കണമല്ലോ. അധികം വൈകാതെ തന്നെ നമ്മള്‍ പ്ലാന്‍ ചെയ്യുമെന്നാണ് ധന്യയുടെ മറുപടി.
എന്റെ കുട്ടികളുടെ ഒരു അരങ്ങേറ്റം അടുത്തു തന്നെ ഉണ്ട്. അതുമായി ബന്ധപ്പെട്ട തിരക്കുകളിലാണ്. അത് കഴിഞ്ഞാല്‍, ഉടനെ തന്നെ കുഞ്ഞിനെ കുറിച്ച് പ്ലാന്‍ ചെയ്യും. പിന്നെ എല്ലാം ദൈവത്തിന്റെ കൈയ്യില്‍ ആണല്ലോ ധന്യ പറയുമ്പോള്‍ ദേവന്‍ അത് സമ്മതിക്കുകയും ചെയ്തിരിക്കുകയാണ്.
അടുത്ത ചോദ്യം ദേവേട്ടന്‍ റൊമാന്റിക് ആണോന്നാണ്. അതിനുള്ള മറുപടി പറഞ്ഞതും ഭാര്യയാണ്. ദേവേട്ടനെ കണ്ടാല്‍ അറിഞ്ഞൂടെ അദ്ദേഹം നല്ല റൊമാന്റിക് ആണെന്ന്. നല്ലൊരു ഭര്‍ത്താവും കാമുകനുമാണ് അദ്ദേഹം. അങ്ങനെ ആളുകള്‍ തെറ്റിദ്ധരിച്ചോട്ടെ എന്നാണ് ധന്യ പറയുന്നത്. ഉള്ളിലുള്ള സ്‌നേഹമൊക്കെ പുറത്ത് കാണിക്കുന്നതിനെയാണ് റൊമാന്റിക് ആണോന്ന് ഉദ്ദേശിക്കുന്നതെന്ന് ദേവന്‍ പറഞ്ഞപ്പോള്‍ അത് നമ്മുടെ വീഡിയോ കാണുമ്പോള്‍ ആളുകള്‍ക്ക് മനസിലായിട്ടുണ്ടാവുമെന്നാണ് ധന്യ പറയുന്നത്.
ഭര്‍ത്താവിന്റെ വീട്ടുകാരൊക്കെ എങ്ങനെയുണ്ടെന്നും ധന്യയോട് ചോദ്യം വന്നിരുന്നു. 'ദേവേട്ടന്റെ അച്ഛനും അമ്മയുമാണ് വീട്ടില്‍ ഉള്ളത്. ചേച്ചി കല്യാണം കഴിഞ്ഞ് പോയി. അച്ഛന്‍ ഒരു പാവമാണ്. അധികം സംസാരിക്കില്ല. ഫോണും, ടിവിയും ഒക്കെയാണ് അദ്ദേഹത്തിന്റെ ലോകം. കാര്യങ്ങള്‍ മാത്രം പറഞ്ഞ് വളരെ കുറച്ചേ സംസാരിക്കൂ. സാധാരണ അച്ഛന്മാര്‍ ആകുമ്പോള്‍ വലിയ ശബ്ദം ഉണ്ടാക്കുന്ന ഒരു തോന്നലുണ്ടാവും നമ്മുടെ മനസ്സില്‍. അങ്ങനെ ഒരാളെ അല്ല അച്ഛന്‍.
അമ്മ അച്ഛന്റെ നേരെ ഓപ്പോസിറ്റ് ആണ്. ഒരുപാട് സംസാരിക്കുന്ന പ്രകൃതമാണ്. അമ്മയ്ക്ക് കുറെ സംസാരിക്കാന്‍ ഒരാളെ കിട്ടിയ സന്തോഷമാണ് ഇപ്പോള്‍. ഞാന്‍ രാവിലെ ജോലിക്ക് പോകും. ആ സമയത്തേക്ക് രാവിലത്തെയും ഉച്ചയ്ക്കത്തെയും ഭക്ഷണമുണ്ടാണം.

അതുപോലെ വീട്ടിലെ ബാക്കിയുള്ള പണികളെല്ലാം അമ്മയാണ് ചെയ്യുന്നത്. എനിക്ക് സമയം കിട്ടുമ്പോള്‍ മാത്രമേ സഹായിക്കാന്‍ പോവാറുള്ളു. അമ്മ ഒരുപാട് പാവമാണ്. അങ്ങനെ അമ്മായി അമ്മയുടെ ഭാഗത്ത് നിന്നും പ്രശ്‌നം ഉണ്ടോന്ന് ഒക്കെ ചോദ്യങ്ങള്‍ വരാറുണ്ട്. അങ്ങനൊരു പ്രശ്‌നവും ഇവിടെ ഇല്ല. അതുപോലെ ചേച്ചിയും കുടുംബവുമൊക്കെ വളരെ സ്‌നേഹമുള്ളവരാണെന്നും ധന്യ പറയുന്നു.
തന്റെ മകന്‍ ആദിയ്ക്ക് ഇത് സ്വന്തം വീട് പോലെയായി. അവന്റെ എല്ലാ കാര്യത്തിനും ഞാന്‍ കൂടെ വേണമെന്നാണ് ദേവന്‍ പറയുന്നത്. നല്ല സുഹൃത്താണ് അവന് ഞാന്‍. ശരിക്കും അവനെയാണ് ഞാനിങ്ങോട്ട് കല്യാണം കഴിച്ച് കൊണ്ട് വന്നതെന്ന് തോന്നും. ഏറ്റവും കൂടുതല്‍ സമയം ചെലവഴിക്കുന്നതും അവന്റെ കൂടെയാണ്. ഞങ്ങളുടെ പുതിയ ജീവിതം അടിപൊളിയാണ്. കുറച്ച് സ്ട്രഗിള്‍ ചെയ്തിട്ടാണ് ഇത് വരെ എത്തിയത്. ഈ ജീവിതത്തില്‍ ഞാന്‍ വളരെ ഹാപ്പിയാണ്.
ദേവേട്ടന്റെ ആദ്യ വിവാഹം ആണോ എന്ന ഒരു ചോദ്യമാണ് കുറേ വന്നത്. എന്തിനാണ് അങ്ങനെ ഒരു ചോദ്യം എന്ന് മനസിലാകുന്നില്ല. എന്റെ ആദ്യ വിവാഹം തന്നെയാണിതെന്ന് ദേവന്‍ പറയുമ്പോള്‍ എന്റെ ആദ്യ വിവാഹത്തെക്കുറിച്ചും പാസ്റ്റ് ലൈഫിനെക്കുറിച്ച് കൂടുതല്‍ ഒന്നും പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ലെന്ന മറുപടിയാണ് ധന്യ പറയുന്നത്.


Click it and Unblock the Notifications