അദ്ദേഹത്തെ പോലൊരാള്‍ ഭര്‍ത്താവായി കിട്ടിയതില്‍ ഭാഗ്യവതിയാണ്! നടന്റെ കൂടെയുള്ള ജീവിതത്തെ കുറിച്ച് താരപത്‌നി |
മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളില്‍ ഒരാളാണ് ദേവപ്രസാദ്. സൂപ്പര്‍ഹിറ്റ് സീരിയലുകളുടെ ഭാഗമായി വീട്ടമ്മമാരുടെ മനസ് കീഴടക്കാന്‍ നടന് സാധിച്ചിരുന്നു. കഴിഞ്ഞ വര്‍ഷം നടന്‍ വിവാഹിതനായതോട് കൂടി ഭാര്യ ധന്യയെ കുറിച്ചും അവരുടെ കുടുംബവിശേഷങ്ങളുമൊക്കെ ചര്‍ച്ചയായി തുടങ്ങി.
നേരത്തെ വിവാഹിതയായ ധന്യയെ ജീവിതത്തിലേക്ക് ചേര്‍ത്ത് പിടിച്ചതിനെ പറ്റി ദേവന്‍ തന്നെ സംസാരിച്ചിരുന്നു. പലരും താരദമ്പതിമാരെ കളിയാക്കാറുണ്ടെങ്കിലും സന്തുഷ്ടരായി ജീവിക്കുന്നതിനെ പറ്റിയാണ് ഇരുവരും പറയാറുള്ളത്. ഇപ്പോഴിതാ താനൊരു ഭാഗ്യവതിയാണെന്ന് പറയുകയാണ് ധന്യ. തന്റെ ജീവിതത്തിലേക്ക് ദേവേട്ടന്‍ വന്ന ദിവസത്തെ കുറിച്ച് പറഞ്ഞ് എത്തിയിരിക്കുകയാണ് താരപത്‌നി.

ദേവനൊപ്പമുള്ള മനോഹരമായൊരു ഫോട്ടോയാണ് ഇന്‍സ്റ്റാഗ്രാം പേജിലൂടെ ധന്യ പങ്കുവെച്ചിരിക്കുന്നത്. മാര്‍ച്ച് പതിനഞ്ചിനാണ് ആദ്യമായി ദേവേട്ടന്‍ തന്റെ ജീവിതത്തിലേക്ക് വന്നത്. അന്ന് മുതലിങ്ങോട്ട് ഒരുപോലെ സംരക്ഷിച്ച് കൂടെ നിര്‍ത്തിയിരിക്കുകയാണെന്നും ഒരു പെണ്ണിന് കിട്ടാവുന്ന ഏറ്റവും വലിയ അംഗീകാരം ഭര്‍ത്താവിന്റെ മനസിലെ സ്‌നേഹമാണെന്നുമാണ് ധന്യ പറയുന്നത്.
'ഒരുപാട് സന്തോഷത്തോടെ ഞാന്‍ ഇത് നിങ്ങളോട് പങ്കുവക്കട്ടെ... മാര്‍ച്ച് പതിനഞ്ച് എന്റെ ജീവിതത്തിലെ ഏറ്റവും നല്ല ദിവസങ്ങളില്‍ ഒന്നാണ്. ആദ്യമായി ദേവേട്ടന്‍ എന്റെ ജീവിതത്തിലോട്ട് വന്ന ദിവസം. എന്റെ കൈ ചേര്‍ത്ത് പിടിക്കുമെന്നും എനിക്ക് ഒരു പുതിയ ജീവന്‍ നല്‍കുമെന്നും ഞാന്‍ അറിഞ്ഞിരുന്നില്ല.
ഒരു നല്ല സുഹൃത്തായി പിന്നീട് ഒരു നല്ല വഴികാട്ടിയായി. വറ്റി വരണ്ടു പോയ എന്റെ മനസിന് നിറങ്ങള്‍ നല്‍കി. എന്റെ സ്വപ്നങ്ങളെ ദേവേട്ടന്റെ സ്വപ്നങ്ങളായി മാറ്റി. ആദ്യമായി നമ്മള്‍ കണ്ടുമുട്ടിയപ്പോള്‍ എനിക്ക് തന്ന അതെ കരുതല്‍ ഇന്നും ഞാന്‍ അനുഭവിക്കുന്നു. ഒരു പെണ്ണിന് കിട്ടാവുന്ന ഏറ്റവും വലിയ അംഗീകാരം അവന്റെ മനസിലെ സ്‌നേഹം തന്നെ ആണ്.
ഞാന്‍ ഭാഗ്യവതിയാണ്. അദ്ദേഹത്തെ പോലൊരു വ്യക്തിയെ ഭര്‍ത്താവായി ലഭിച്ചതില്‍ എനിക്ക് ഒരുപാട് അഭിമാനം ഉണ്ട്. ഈ ദിവസം ജീവിതത്തിനെ ഏറ്റവും മനോഹരമായ ദിവസങ്ങളില്‍ ഒന്നായി ഞാന്‍ കാണുന്നു. ശരി അല്ലെ?.. എന്നാണ് ധന്യ പങ്കുവെച്ച കുറിപ്പിലൂടെ പറയുന്നത്. ഈ പോസ്റ്റിന് താഴെ താരദമ്പതിമാര്‍ക്ക് ആശംസകള്‍ അറിയിച്ച് നിരവധി പേരാണ് എത്തിയിരിക്കുന്നത്.

'ഈ ജീവിതത്തില്‍ ഒരു പെണ്ണിന് കിട്ടാവുന്ന ഏറ്റവും വലിയ ഭാഗ്യം സ്‌നേഹവും, കരുതലും ആണ്. അത് എന്നും ജീവിതത്തില്‍ ഉണ്ടാകട്ടെ. രണ്ടാളും സൂപ്പര്‍ ജോഡി ആണെന്നാണ്', ഒരു ആരാധിക താരങ്ങളോട് പറഞ്ഞിരിക്കുന്നത്. തീര്‍ച്ചയായും നീ ഭാഗ്യവതി ആണ്, എന്നും എപ്പോഴും ഈ സ്‌നേഹം ഇത്‌പോലെ തന്നെ നിലനില്‍ക്കട്ടെ.. എന്നിങ്ങനെ പോവുകയാണ് കമന്റുകള്‍.
അനിയത്തിപ്രാവ് സീരിയലിലെ ശ്രീനാഥ് എന്ന കഥാപാത്രമാണ് ദേവപ്രസാദിന് ആരാധകരുടെ ജനപ്രീതി നേടി കൊടുത്തത്. പിന്നീട് സീരിയലുകളുമായി സജീവമാണ് താരം. ഇതിനിടയിലാണ് മുന്‍പ് കണ്ട് പരിചയമുണ്ടായിരുന്ന ധന്യയുമായി സോഷ്യല്‍ മീഡിയയിലൂടെ വീണ്ടും കണ്ടുമുട്ടുന്നത്. വിവാഹമോചിതയായ ധന്യ മകനൊപ്പം സിംഗിളായി ജീവിക്കുകയായിരുന്നു. ശേഷം പ്രണയത്തിലായ താരങ്ങള്‍ വിവാഹം കഴിക്കാന്‍ തീരുമാനിച്ചു.
തനിക്കൊപ്പം മകനെയും സ്വന്തം പോലെ സ്‌നേഹിക്കുന്ന വ്യക്തിയെ ഭര്‍ത്താവായി കിട്ടിയതില്‍ അഭിമാനമുണ്ടെന്നാണ് നര്‍ത്തകി കൂടിയായ ധന്യ മുന്‍പ് പറഞ്ഞത്. ഇരുവരും യൂട്യൂബ് ചാനലിലൂടെയും വിശേഷങ്ങള്‍ പങ്കുവെച്ച് എത്താറുണ്ട്. വൈകാതെ തങ്ങള്‍ക്കും ഒരു കുഞ്ഞുണ്ടാവാനുള്ള ശ്രമങ്ങള്‍ നടത്തുമെന്നും താരങ്ങള്‍ പറഞ്ഞിരുന്നു.


Click it and Unblock the Notifications