twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    എപി മുതൽ എപി വരെ! സുധിയിൽ നിന്ന് അൻവറിലേയ്ക്കുള്ള ദൂരം, മനോഹരമായ യാത്രയെ കുറിച്ച് ചാക്കോച്ചൻ

    |

    മലയാള പ്രേക്ഷകരുടെ എവർഗ്രീൻ ചോക്ലേറ്റ് ഹീറോയാണ് കുഞ്ചാക്കോ ബോബൻ. വർഷങ്ങൾ കഴിഞ്ഞാലും എത്ര ഹാർഡ് കഥാപാത്രങ്ങളിൽ പ്രത്യക്ഷപ്പെട്ടാലും ചോക്ലോറ്റ് ഹീറോ എന്നുള്ള വിശേഷണം താരത്തെ വിട്ട് അത്ര വേഗം പോകില്ല . സിനിമയിൽ നിന്ന് ഒരു ചെറിയ ഇടവേള എടുത്ത് മാറി നിന്നപ്പോൾ പോലും പ്രേക്ഷകരുടെ ഇടയിൽ കുഞ്ചാക്കോ ബോബനും അദ്ദേഹത്തിന്റെ എവർഗ്രീൻ ഹിറ്റ് ചിത്രങ്ങളും ചർച്ച വിഷയമായിരുന്നു.

    1997 മർച്ച് 24 ന് ഫാസിൽ സംവിധാനം ചെയ്ത അനിയത്തി പ്രാവ് എന്ന ചിത്രത്തിലൂടെയാണ് ചാക്കോച്ചൻ വെള്ളിത്തിരയിൽ എത്തിയത്. സിനിമയിൽ എത്തി 23 വർഷം പിന്നിടുകയാണ്. ഈ കാലയളവിൽ വ്യത്യസ്തമായ പല കഥപാത്രങ്ങൾക്കും താരം ജീവൻ നൽകിയിട്ടുണ്ട്. ചാക്കോച്ചന്റെ കരിയറിൽ വൻ ബ്രേക്ക് നൽകിയ ചിത്രമായിരുന്നു അനിയത്തി പ്രാവ്. ഇന്നും സിനിമ കോളങ്ങളിലും പ്രേക്ഷകരുടെ ഇടയിലും സുധിയും മിനിയും ചർച്ച വിഷയമാകാറുണ്ട്. താരത്തിന്റെ കരിയറിലെ ടേണിങ് പോയിന്റായ ചിത്രം കൂടിയായിരുന്നു ഇത്. കുഞ്ചാക്കോ ബോബന്റെ കരിയറിൽ മറ്റൊരു ടേണിങ് പോയിന്റ് ആകുകയാണ് മിഥുൻ മാനുവൽ ചിത്രമായ അഞ്ചാം പാതിര. ഇപ്പോഴിത സുധിയിൽ നിന്ന് അൻവർ ഹുസൈനിലേയ്ക്കുള്ള മനോഹരമായ യാത്രയെ കുറിച്ച് പങ്കുവെയ്ക്കുകയാണ് താരം.

    എപി   മുതൽ എപി വരെ

    23 വർഷത്തെ സിനിമ യാത്രയെ കുറിച്ച് അതിമനോഹരമായി പങ്കുവെച്ചിരിക്കുകയാണ് ചാക്കോച്ചൻ. സോഷ്യൽ മീഡിയ പേജിലൂടെയായിരുന്നു താരത്തിന്റെ കുറിപ്പ്. അനിയത്തി പ്രാവിലെ സുധിയുടേയു അഞ്ചാം പാതിരയിലെ അൻവർ ഹുസൈനിന്റേയും ചിത്രം പങ്കുവെച്ചു കൊണ്ടായിരുന്നു ഇരുവരും തമ്മിലുളള രഹസ്യ ബന്ധത്തെ കുറിച്ച് താരം വെളിപ്പെടുത്തിയത്. കൂടാതെ ഒപ്പം നിന്നവർക്കും പ്രോത്സാഹിപ്പിച്ചവർക്കുമുള്ള നന്ദിയും ഈ അവസരത്തിൽ രേഖപ്പെടുത്തുന്നുണ്ട്.

    എന്താണ് എപി

    ഒരു എപിയിൽ നിന്ന് മറ്റെരു എപിയിലേയ്ക്ക്, എന്താണ് എപി എന്നതും താരം തന്നെ വ്യക്തമാക്കുന്നുണ്ട്. അനിയത്തി പ്രാവ് മുതൽ അഞ്ചാം പാതിര വരെ. സുധി മുതൽ അൻവർ ഹുസൈൻ വരെ. ചോക്ലേറ്റിൽ നിന്ന് ഡാർക്ക് ചോക്ലേറ്റ് വരെ. മികച്ച റൊമാന്റിക് ചിത്രത്തിൽ നിന്ന് മികച്ച ക്രൈം ത്രില്ലർ വരെ. എല്ലാ സ്നേഹത്തിനും അനുഗ്രഹത്തിനും നന്ദി- ചാക്കോച്ചൻ കുറിച്ചു. ചാക്കോച്ചന്റ മനോഹരമായ യാത്രയ്ക്ക് ആശംസ നേർന്ന് താരങ്ങൾ ഉൾപ്പെടെ രംഗത്തെത്തിയിട്ടുണ്ട്.

    2020 ഭാഗ്യ വർഷം

    2020 ൽ പുറത്തിറങ്ങിയ ആദ്യത്തെ കുഞ്ചാക്കോ ബോബൻ ചിത്രമാണ് അഞ്ചാം പാതിര. ഇതുവരെ ചെയ്തതിൽ നിന്ന് വ്യത്യസ്തമായ കഥാപാത്രത്തിലാണ് ചിത്രത്തിൽ താരം പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ഇൻവെസ്റ്റിഗേഷൻ ക്രൈം ത്രില്ലർ ഗണത്തിൽ വരുന്ന ചിത്രത്തിന് മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ലഭിക്കുന്നത്. 2020 ലെ ആദ്യ ചിത്രം തന്നെ സൂപ്പർ ഡ്യൂപ്പർ ഹിറ്റാണ്. അൻവർ ഹുസൈൻ എന്ന ക്രിമിനോളജിസ്റ്റിന്റെ വേഷത്തിലാണ് കുഞ്ചാക്കോ ബോബൻ ചിത്രത്തിൽ എത്തുന്നത്. ചാക്കോച്ചന്റെ കരിയറിൽ വലിയ ബ്രേക്കാണ് അൻവർ ഹുസൈൻ നൽകിയിരിക്കുന്നത്.

    മികച്ച  വ‌ർഷം‌‌

    2019ലും മികച്ച ചിത്രങ്ങളുടെ ഭാഗമാകാൻ ചാക്കോച്ചന് കഴിഞ്ഞിരുന്നു. കഴിഞ്ഞ കൊല്ലം പുറത്തു വന്ന എല്ലാ ചിത്രങ്ങൾക്കും മികച്ച പ്രേക്ഷകാഭിപ്രായമാണ് ലഭിച്ചിരുന്നത്. 2019 ലെ പോലെ 2020 ലും മികച്ച ചിത്രങ്ങളുമായിട്ടാണ് ചാക്കോച്ചൻ എത്തുന്നത്. മിഥുൻ മാനുവൽ തോമസിന്റെ അഞ്ചാംപതിരയ്ക്ക ശേഷ പുറത്തു വരുന്ന അടുത്ത ചിത്രമാണ് പട. ഹ്യൂമറിന് പ്രധാന്യം നൽകി ഒരുങ്ങുന്ന ജിസ് ജോസ് ചിത്രം, ചാർളിയ്ക്ക് ശേഷം മാർട്ടിൻ പ്രക്കാട്ടിൻ ഒരുക്കുന്ന ചത്രത്തിലും ചാക്കോച്ചൻ പ്രധാന വേഷത്തിലെത്തുണ്ട്.

    കുഞ്ചാക്കോ ബോബൻ ഫേസ്ബുക്ക് പോസ്റ്റ്

    Read more about: kunchacko boban
    English summary
    aniyathirpravu to anjaam paathira kunchacko boban share his movie journey
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X