സൈക്കോ സൈമണിന്റെ യഥാർഥ കഥ എത്ര പേർക്ക് അറിയാം, അഞ്ചാം പാതിര കണ്ടവർ മാത്രം വായിക്കുക

മിഥുൻ മാനുവൽ തോമസ് രചനയും സംവിധാനവും നിർവഹിച്ച് 2020ന്റെ തുടക്കത്തിൽ പുറത്തു വന്ന ചിത്രമായിരുന്നു അഞ്ചാം പാതിര. . കുഞ്ചാക്കോ ബോബൻ, ഇന്ദ്രൻസ്, ഉണ്ണിമായ പ്രസാദ്, ശ്രീനാഥ് ഭാസി, രമ്യ നമ്പീശൻ, ജിനു ജോസഫ് തുടങ്ങിയ വലിയ താരനിര ചിത്രത്തിന് മികച്ച പ്രേക്ഷക സ്വീകാര്യതയായിരുന്നു ലഭിച്ചത് .ഒരു തുമ്പു പോലും അശേഷിപ്പിക്കാതെ അടുപ്പിച്ചടുപ്പിച്ച് നടക്കുന്ന പോലീസുകാരുടെ കൊലപാതകങ്ങൾക്ക് പിന്നിലെ ചുരുളഴിക്കാൻ നിയോഗിക്കപ്പെട്ട പോലീസ് സംഘത്തോട് ചേരുന്ന സ്വതന്ത്ര ക്രിമിനോളജിസ്റ്റായ അൻവർ ഹുസൈൻ, (കുഞ്ചാക്കോ ബോബൻ) കുറ്റവാളിയിലേക്ക് എത്തുന്നതും മറ്റുമാണ് ഈ ചിത്രത്തിന്റെ പ്രമേയം.

ഓരോ കഥാപാത്രങ്ങളം സോഷ്യൽ മീഡിയയിൽ വലിയ ചർച്ച വിഷയമാണ്. ചിത്രത്തിലെ സൈക്കേ സൈമൺ എന്ന കഥാപാത്രത്തെ കുറിച്ചുള്ള വിവിധ കണ്ടെത്തലുകൾ സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്.സൈക്കോ സൈമൺ എന്ന കഥാപാത്രം യഥാർഥ ജീവിതത്തിൽ നിന്നും പ്രചോദനമുൾക്കൊണ്ട് എഴുതിയാരിന്നുവെന്നാണ് സോഷ്യൽ മീഡിയയിലെ കണ്ടെത്തൽ. കേരള മനസാക്ഷിയെ ഞെട്ടിച്ച നന്തന്‍കോട് കൂട്ട കൊലപാതക കേസിലെ പ്രതി കേഡല്‍ ജീന്‍സന്റെ ജീവിതത്തെ ആസ്പദമാക്കിയാണ് സൈക്കോ സൈമണിനെ സൃഷ്ടിച്ചതെന്നാണ് ആരാധകനായ നവതീത് പറയുന്നത്. സോഷ്യൽ മീഡിയയിൽ പങ്കുവെച്ച കുറിപ്പിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. നവനീതിന്റെ വിലയിരുത്തൽ സമൂഹമാധ്യമങ്ങളിൽ വൈറലാണ്.

 നവനീതിന്റെ കുറിപ്പ്

നവനീതിന്റെ കുറിപ്പ്

സ്പോയിലർ അഞ്ചാം പാതിര കണ്ടവർ മാത്രം വായിക്കുക എന്ന് ആമുഖമായി പറഞ്ഞു കൊണ്ടായിരുന്നു കുറിപ്പ് ആരംഭിച്ചത്. അഞ്ചാം പാതിര എന്ന സിനിമയിൽ മെയിൻ കില്ലറെക്കാൾ ആൾക്കാരെ വേട്ടയാടിയത് സൈക്കോ സൈമൺ എന്ന കഥാപാത്രമാണ്. 2017 ലാണ് സംഭവം. തിരുവനന്തപുരം നന്ദൻകോട് ബേൽസ് കോംപൗണ്ടിലെ മുഖ്യമന്ത്രിയുടെ ക്ലിഫ് ഹൗസിന് സമീപം ഉള്ള ഉള്ള പ്രൊഫസർ രാജാ തങ്കം , ഡോക്ടർ ജീൻ പത്മ ദമ്പതികളുടെ വീട്ടിൽ നിന്ന് രാത്രി പുകയും തീയും വരുന്നത് കണ്ടിരുന്നത് കണ്ട് ജനങ്ങൾ ആ വീടിന്റെ ഉള്ളിലേക്ക് ഓടി കയറുന്നു. മരിച്ചത് രാജാ തങ്കം, ജീൻ പത്മ, മകൾ കരോളിൻ, ബന്ധു ലളിത എന്നിവരാണ്‌. മകൻ കേഡൽജീൻസണെ അവിടെ കാണാനും ഇല്ല.പോലീസ് ഇയാളാണ് കൊല നടത്തിയത് എന്ന് അനുമാനിക്കുന്നു. എന്നാൽ കൊല നടത്തിയ ശേഷം ചെന്നൈയിൽ ഒളിവിൽ പോയ കേഡൽ ജീൻസൺ ഒരാഴ്ചകകം തമ്പാനൂർ റെയിൽവെ സ്റ്റേഷനിൽ പൊങ്ങുന്നു. പൊലീസ് ഇവനെ തൽക്ഷണം അറസ്റ്റ് ചെയ്തു. എന്തായിരുന്നു കൊലപാതകകാരണം എന്ന് ചോദിച്ചപ്പോൾ മുപ്പത്കാരനായ അവൻ പറഞ്ഞ ഉത്തരം അന്ന് കേരളമൊട്ടാകെ ചില്ലറ ഭീതിയും കൗതുകവുമാണ് നൽകിയത്

 പോലീസിനോട്  ആദ്യം പറഞ്ഞത്


ആസ്ട്രൽ പ്രൊജക്‌ഷൻ''.ഇതായിരുന്നു ഇയാൾ പൊലീസിനോട് പറഞ്ഞ മറുപടി. തുടക്കത്തിൽ ഇവനെന്താണ് പറയുന്നത് എന്ന് പൊലീസിന് ഒന്നും മനസിലായില്ല. അതിനാൽ പൊലീസ് മനശാസ്ത്രജ്ഞരുടെ സഹായം തേടിയപ്പോൾ പുറത്ത് വന്നത് കേരള മനസാക്ഷി ഒട്ടാകെ പിടിച്ച് കുലുക്കിയ ഞെട്ടിക്കുന്ന വിവരങ്ങളാണ്. " മരണ ശേഷം തന്റെ കുടുംബാംഗങ്ങളുടെ ആത്മാവ് സ്വർഗത്തിലൂടെ പറക്കുന്നത് തനിക്ക് കാണണമായിരുന്നു. അതിന് വേണ്ടിയാണ് അവരെ കൊന്നത് " . ഇതാണ് കേദൽ മനശാസ്ത്രജ്ഞർക്ക് നൽകിയ മറുപടി. ആദ്യം കൊന്നത് അമ്മയെ

മുറിയിലേയ്ക്ക് കൊണ്ട് പോയി

ഇത് ഉച്ചയോടെ കംപ്യൂട്ടറിൽ താൻ വികസിപ്പിച്ചെടുത്ത ഗെയിം കാണിച്ച് തരാന്ന് പറഞ്ഞ് അവൻ തൻ്റെ മുകളിലത്തെ മുറിയിലെ റൂമിലേക്ക് കൊണ്ട് പോയി. കംപ്യൂട്ടർ ടേബിലിന് മുമ്പിൽ ഇരുന്ന അമ്മയെ മഴുവിന് വെട്ടി കൊലപ്പെടുത്തി.മൃതദേഹം വലിച്ച് മുകളിലത്തെ നിലയിലെ ടോയ്ലറ്റിൽ ഇട്ടു. പിന്നെ കൊന്നത് സമാന രീതിയിൽ അപ്പനെയും പെങ്ങളെയും. അന്ന് രാത്രി കണ്ണ് കാണാത്ത 69 കാരി വല്യമ്മ ലളിതയെയും. കൊന്ന ശേഷം അവൻ മൂന്ന് ദിനത്തോളം ഈ മൃതദേഹങ്ങളോടൊപ്പം ആ വീട്ടിൽ കഴിഞ്ഞു. വീട്ടിലെ ആൾക്കാർ ഇപ്പൊഴും ജീവനോടെ ഉണ്ടെന്ന് കാണിക്കാൻ അവൻ അഞ്ചാൾക്കുള്ള ഫുഡ് ഹോട്ടലീന്ന് വാങ്ങി.വേലക്കാരിയോട് ബന്ധുവിന്റെ കല്യാണത്തിന് വീട്ടുകാർ ദൂരെ പോയിരിക്കുവാ. അതോണ്ട് കുറച്ച് ദിനം വീട്ടിലേക്ക് വരണ്ടാന്ന് പറഞ്ഞു. മൂന്ന് ദിവസങ്ങൾക്ക് ശേഷം രാത്രി അവനാ നാല് മൃതദേഹങ്ങൾ പെട്രോളൊഴിച്ച് കത്തിച്ച് നാട് വിട്ടു.കൂടെ ഒരു കാര്യം കൂടി അവൻ ചെയ്തു. അവന്റെ ശരീരത്തിന്റെ ആകൃതിയിൽ ഒരു ഡമ്മി ഉണ്ടാക്കി അവൻ മരിച്ചു എന്ന് കാണിക്കാനായി അവൻ ആ ബോഡി കത്തിച്ചു.തുടർന്നുള്ള പൊലീസിന്റെ ചോദ്യം ചെയ്യലിൽ കേഡൽ മൊഴിമാറ്റി. കുടുംബത്തിൽ നിന്ന് ഉള്ള അവഗണനയാണ് കൊലപാതകകാരണം എന്ന് അവൻ പറഞ്ഞു. പോലീസ് വിശ്വസിച്ചതും അംഗീകരിച്ചതും ഈ മൊഴിയാണ്.

 മനശാസ്ത്രഞ്ജർ പറയുന്നത്

ഫിലിപൈൻസിലും, ഓസ്ട്രേലിയയിലും പ്ലസ്ടുവിന് ശേഷം തുടർ പoനത്തിന് പോയ കേ‍ഡൽ കോഴ്സ് ഉപേക്ഷിച്ച് നാട്ടിൽ തിരിച്ചെത്തുകയും ചെയ്‌തു. തന്നെ വെറും +2 കാരനായും തൊഴിൽ രഹിതനാകും ആണ് വീട്ടുകാർ കണ്ടിരുന്നത് എന്നും അതേ ചൊല്ലി വീട്ടിൽ എന്നും താൻ അവഗണിക്കപ്പെടുകയും അപമാനിക്കപ്പെടുകയും ചെയ്യുമായിരുന്നു എന്നും തുടർന്നുള്ള പകയാണ് കൊലപാതകത്തിലേക്ക് നയിച്ചത് എന്നും കേദൽ പൊലീസിന് വീണ്ടും മൊഴി മാറ്റി നൽകി. സ്കീസോഫ്രീനിയ എന്ന മാനസിക രോഗം കേദലിന് ഉണ്ട് എന്ന് മനശാസ്ത്രജ്ഞരും സാക്ഷ്യപ്പെടുത്തി.

  ത്രില്ലർ ചിത്രത്തിനുള്ള  എലമെന്റ്

നന്ദൻകോട്ടെ ഇവർ താമസിച്ചിരുന്ന ആ ആളൊഴിഞ്ഞ വീടിന്റെ നിലവിലത്തെ അവസ്ഥ ഒരു പ്രേതാലയം പോലെയാണ്. ഒരു ഞെട്ടിക്കുന്ന ത്രില്ലർ ഇനി വരണമെങ്കിൽ അതിന് വേണ്ട എല്ലാ എലമെന്റ്സും കേ‍‍ഡലിന്റെ ജീവിതത്തിൽ ഉണ്ട്. പതിനെട്ടാം പടിയിൽ ആറ്റുകാൽ സുരൻ എന്ന കഥാപാത്രം ചെയ്ത പയ്യന് കേഡലിന്റെ ഒരു കട്ടുണ്ട്. അവനെ വേണേൽ ആ കഥയിൽ കേഡൽ ആക്കാം. കേരളത്തിൽ ഇതിലും പൈശാചികവും ഭയാനകവുമായ ഒരു സംഭവം വേറെ ഉണ്ടായിട്ടില്ല എന്ന് പറയാം.

More from Filmibeat

Read more about: cinema
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X