കാമുകനെക്കുറിച്ച് പെണ്ണിന്റെ വീട്ടുകാർ ചോദിക്കുന്നു, എന്റെ കണ്ണീർ വെറുതെ വിടില്ല; ജീവനായി കാണുന്നയാൾ: അഞ്ജലി

വ്യക്തിപരമായ ചില ദുഖങ്ങളിലൂടെ കടന്ന് പോകുകയാണ് നടി അഞ്ജലി അമീർ. അടുത്തിടെയാണ് കാമുകൻ തന്നെ വഞ്ചിച്ചതിനെക്കുറിച്ച് അഞ്ജലി തുറന്നെഴുതിയത്. ഫോട്ടോ സഹിതമാണ് അഞ്ജലി അമീർ റസിൻ എന്ന വ്യക്തിയുമായി തനിക്കുണ്ടായിരുന്ന അടുപ്പത്തെക്കുറിച്ചും ഇയാൾ തന്നെ വിട്ട് പോയതിനെക്കുറിച്ചും തുറന്നെഴുതിയത്. തന്നെ ചതിച്ചെങ്കിലും ഇപ്പോഴും തനിക്ക് സ്നേഹമാണെന്നും അഞ്ജലി അമീർ കുറിച്ചു. കുറച്ച് ദിവസങ്ങൾ കഴിഞ്ഞ് അഞ്ജലി ഈ പോസ്റ്റ് നീക്കം ചെയ്തു.

ഇപ്പോഴിതാ ഇയാളെക്കുറിച്ച് വീണ്ടും പരാമർശിച്ചിരിക്കുകയാണ് അഞ്ജലി. 'റസിൻ ആയി എന്നാണ് വിവാഹം. അല്ലെങ്കിൽ അവൻ വേറെ കെട്ടുമോ' എന്ന ചോദ്യത്തിന് ഇൻസ്റ്റ​ഗ്രാം സ്റ്റോറിയിൽ മറുപടി നൽകുകയായിരുന്നു അഞ്ജലി അമീർ. 'അവൻ ഫാമിലി പറയുന്ന ആളെ മാത്രമേ വിവാഹം ചെയ്യൂ. പല പ്രൊപ്പോസലുകളും വരുമ്പോൾ പെണ്ണിന്റെ വീട്ടുകാർ എന്നെ വിളിച്ചും ടെക്സ്റ്റ് ചെയ്തും സത്യാവസ്ഥ ചോദിക്കുന്നു. എനിക്ക് ഒന്നേ പറയാനുള്ളൂ'

Anjali Ameer

'എനിക്കെന്റെ ജീവന്റെ ജീവനാണ് അവൻ. എന്നെ നിങ്ങൾ വിളിച്ച് വിഷമിപ്പിക്കരുത്. ഞാൻ എന്റെ മനസിലുള്ളത് സോഷ്യൽ മീഡിയയിൽ പബ്ലിക് ആയി ഇട്ടിട്ടുണ്ട് ഒരു വർഷം മുമ്പേ. ആ പെൺകുട്ടികളോട്, നിങ്ങൾ എന്തിനാണ് മറ്റൊരാൾ ജീവനായി കാണുന്ന ആളെ അപഹരിക്കുന്നത്.
നിങ്ങൾക്ക് മറ്റൊരാളെയും കിട്ടിയില്ലേ. മറ്റുള്ളവരുടെ ചട്ടിയിൽ കയ്യിട്ട് വാരി തിന്ന് അവരുടെ എച്ചിലാണ് നിങ്ങൾക്ക് വേണ്ടതെങ്കിൽ അങ്ങ് എടുത്തോ. പക്ഷെ എന്റെ കണ്ണീരും ഞാനും വെറുതെ വിടില്ല. ഈരേഴ് ജന്മം കഴിഞ്ഞാലും,' അഞ്ജലി അമീറിന്റെ മറുപടിയിങ്ങനെ.

നേരത്തെ ഈ വ്യക്തിയെക്കുറിച്ച് അഞ്ജലി സോഷ്യൽ മീഡിയയിൽ കുറിച്ചിരുന്നു. എന്റെ ജീവിതത്തിൽ പലരും വന്ന് പോയിട്ടുണ്ട്. അവർക്കൊന്നും കൊടുക്കാത്ത സ്ഥാനവും സ്നേഹവും നിനക്ക് തന്നിരുന്നു. ഇപ്പോൾ നിന്റെ ജീവിതം സുരക്ഷിതമാക്കാൻ എന്നെ വലിച്ചെറിഞ്ഞ് ഓടുന്ന ഓട്ടം നല്ലതല്ല. എല്ലാം അവസാനിപ്പിച്ച് ഞാൻ പോയപ്പോൾ വീണ്ടും മടങ്ങി വന്നത് നീയാണ്.

Anjali Ameer

പിന്നെയും ഞാൻ ചതിക്കപ്പെ‌ട്ടു. ഇനിയും നീ വന്നാൽ ഞാൻ വിശ്വസിക്കും. അത് വിഡ്ഢി ആയത് കൊണ്ടല്ല. അത്രയും ഇഷ്ടപ്പെടുന്നത് കൊണ്ടാണെന്നാണ് അന്ന് അഞ്ജലി അമീർ തുറന്ന് പറഞ്ഞത്. റസിന്റെ എല്ലാ താന്തോന്നിത്തരത്തിനും വളം വെച്ച് കൊടുക്കുന്ന വീട്ടുകാർ തന്നോട് നീതി കാണിക്കണമെന്നും അഞ്ജലി അമീർ ആവശ്യപ്പെട്ടിരുന്നു.

പേരൻപ് എന്ന സിനിമയിൽ മമ്മൂട്ടിയുടെ നായികയായി അഭിനയിച്ച അഞ്ജലി അമീർ തെലുങ്ക് സിനിമകളിൽ ഉൾപ്പെടെ സാന്നിധ്യം അറിയിച്ചിട്ടുണ്ട്. ബി​ഗ് ബോസ് മലയാളം സീസൺ വണ്ണിൽ അഞ്ജലി മത്സരാർത്ഥിയായെത്തിരുന്നു. എന്നാൽ ആരോ​ഗ്യ പ്രശ്നങ്ങൾ കാരണം ഷോയിൽ നിന്ന് പുറത്ത് വന്നു. സോഷ്യൽ സജീവ സാന്നിധ്യമാണ് അഞ്ജലി അമീർ.

More from Filmibeat

Read more about: anjali ameer
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X