For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ജോഷ്വോയുടെ കഥയാണ് കൂടെ!!പൃഥ്വിയുമായി സാമ്യമുണ്ട്, അഞ്ജലി മേനോൻ പൃഥ്വിയെ കുറിച്ച് പറ‍ഞ്ഞതിങ്ങനെ

  |

  ബംഗ്ലൂർ ഡെയ്സ് എന്ന ചിത്രത്തിലൂടെ ചലച്ചിത്ര ലോകത്തേയും പ്രേക്ഷകരേയും ഞെട്ടിച്ച ഒരു സംവിധായകയാണ് അഞ്ജലി മേനാൻ. നാലു വർഷങ്ങൾക്ക് ശേഷം വീണ്ടും അഞ്ജലി തിരിച്ചു വരുകയാണ്. തന്റെ ഏറ്റുവും പുതിയ ചിത്രമായ കൂടെയിലൂടെ. വിരലിൽ എണ്ണവുന്ന ചിത്രങ്ങളിലൂടെ സിനിമ ലോകത്ത് തന്റെ കഴിവു തെളിച്ചു കൊടുത്ത സംവിധായകയാണ് അഞ്ജലി. ലണ്ടൻ ഫിലിം സ്കൂളിൽ നിന്ന് പഠിച്ചിറങ്ങിയ അഞ്ജലി മലയാള സിനിമയ്ക്ക് സമ്മാനിച്ചത് ഹിറ്റുകളാണ്.

  ബോളിവുഡ് ചിത്രം കർവാന്റെ പ്രചരണത്തിന് മമ്മൂക്ക എത്തില്ല!! കാരണം.. ദുൽഖർ തന്നെ തുറന്നു പറയുന്നു

  ആദ്യ ചിത്രമായ പൃഥ്വിരാജിനെ കേന്ദ്രകഥാപാത്രമാക്കി ഒരുക്കിയ മഞ്ചാടിക്കുരുവിന് മികച്ച പ്രേക്ഷക ശ്രദ്ധയാണ് ലഭിച്ചത്. സിനിമ മേഖലയെ തന്നെ ഞെട്ടിച്ച ഒരു ചിത്രമായിരുന്നു യുവത്വത്തിന്റെ കഥ പറഞ്ഞ ബംഗ്ലൂർ ഡേയ്സ്. ബോക്സ്ഓഫീസിൽ മികച്ച കളക്ഷനായിരുന്നു ചിത്രം വാരിക്കൂട്ടിയത്. ഇപ്പോഴിത വീണ്ടും അ‍ഞ്ജലി പുതിയ ചിത്രവുമായി എത്തുകയാണ്.

  നച്ചു എന്നു വിളിച്ച് പിന്നാലെ നടക്കും!! നസ്രിയ പൃഥ്വിയുടെ അനുജത്തി തന്നെ, 'കൂടെ'യിലെ കാഴ്ചകൾ...

  കൂടെ ജോഷ്വേയുടെ കഥ

  കൂടെ ജോഷ്വേയുടെ കഥ

  മനോരമ ഓൺലൈനും നൽകിയ അഭിമുഖത്തിലാണ് അഞ്ജലി മേനോൻ ഇക്കാര്യം വ്യക്തമാക്കിയത്. കൂടെ ജോഷ്വോയുടെ ചിത്രമാണ്. അയാളുടെ ജീവിതവും ചിന്തകളും കുട്ടിക്കാലവുമെല്ലാമാണ് കൂടെയുടെ കഥാ പാശ്ചാത്തലം. കൂടാതെ ഒരു റോഡ് മൂവിയാണെന്നും പറയാം. യാത്രകളാണ് ചിത്രത്തിലെ ത്രെഡ്. ഇതൊരു കുടുംബ ചിത്രം കൂടിയാണ്. എങ്കിലും യുവത്വവും നൊസ്റ്റാൾജിയയുമെല്ലാമുണ്ട്. സിനിമയിൽ ജോഷ്വേയായി എത്തുന്നത് പൃഥ്വിരാജാണ്.

   തിരക്കഥ നൽകിയത് ഇംഗ്ലീഷ്

  തിരക്കഥ നൽകിയത് ഇംഗ്ലീഷ്

  അപാര ഓർമ ശക്തിയുള്ള ആളാണ് പൃഥ്വിരാജ്., തിരക്കഥ ഒരിക്കൽ വായിച്ചാൽ ചിത്രത്തിന്റെ സീനുകളും ഡയലോഗുകളും മറ്റുള്ളവരുടെ ഡയലോഗുകൾ പോലും മനസിൽ പൃഥ്വിയുടെ മനസിൽ വരച്ചിട്ടേക്കും . ആ മിടുക്ക് കൂടെയിൽ പ്രേയോജനപ്പെടുത്തിയിട്ടുണ്ട്. കൂടാതെ ഷൂട്ടിങ് സമയത്ത് ഒരു പ്രത്യേകം ഡയലോഗുകൾ പറഞ്ഞു കൊടുക്കാതെ ആ സ്വതന്ത്ര്യവും പൃഥ്വിയ്ക്ക് നൽകിയിരുന്നു. ഡയലോഗ് പ്രസന്റേഷനിൽ ആക്ടറിന്റെ സ്വഭാവികമായ ഒരു ഇംപ്രവൈസേഷനുള്ള ആ അവസരം പൃഥ്വി നന്നായി തന്നെ ഉപയോഗിക്കുകയും ചെയ്തിരുന്നു. ഇംഗ്ലീഷ് തയ്യാറാക്കിയ തിരക്കഥയാണ് പൃഥ്വിയ്ക്ക് നൽകിയത്.

  പൃഥ്വിയുടെ സഹോദരി

  പൃഥ്വിയുടെ സഹോദരി

  കൂടെയിൽ പൃഥ്വിയുടെ സഹോദരിയായിട്ടാണ് നസ്രിയ എത്തുന്നത്. നാലു വർഷങ്ങൾക്ക് ശേ‌ഷം താരത്തിന്റെ മലയാളത്തിലേയ്ക്കുള്ള തിരിച്ചു വരവ് പൃഥ്വിയുടെ സഹോദരിയായിട്ടാണ്. അതേസമയം രണ്ടാം വരവിൽ നസ്രിയയ്ക്ക് ആശ്രങ്കയുണ്ടായിരുന്നു. പഴയതു പോലെ തനിയ്ക്ക് ചെയ്യാൻ കഴിയുമോ എന്നുള്ള ആശങ്കയും പ്രകടിപ്പിച്ചിരുന്നു. എന്നാൽ ക്യാമറയ്ക്കു മുന്നിൽ പ്രത്യക്ഷപ്പെട്ടപ്പോൾ പ്രത്യേകിച്ച് ഒരു മാറ്റവും സംഭവിച്ചിട്ടില്ലെന്ന് ബോധ്യപ്പെട്ടു. കുസൃതിയും രസികത്വവും നിറ‍ഞ്ഞ കഥാപാത്രം തന്നെയാണ് കൂടെയിൽ. അതു കൂടാതെ അതിനപ്പുറവും ചിത്രത്തിലുണ്ട്.

   ജോഷ്വയുടെ കാമുകി

  ജോഷ്വയുടെ കാമുകി

  ജോഷ്വോയുടെ കാമുകിയായിട്ടാണ് പാർവതി കൂടെയിലെത്തുന്നത്. ചിത്രത്തിൽ‌ പാർവതിയ്ക്ക് റോളുള്ള കാര്യം താൻ ആദ്യം പറഞ്ഞിരുന്നില്ല. കുറച്ചു നാൾ മുൻപ് പുതിയ ചിത്രം തുടങ്ങുമ്പോൾ തന്നെ സഹസംവിധായികയായി കൂട്ടണമെന്ന് പാർവതി പറഞ്ഞിരുന്നു. പിന്നീടാണ് സിനിമയിലെ പാർവതിയുടെ റോളിനെ കുറിച്ച് പറഞ്ഞത്. വളരെ പ്രഫ്രഷനലായിട്ടുള്ള അഭിനേത്രിയാണ് പാർവതി. സോഷ്യൽ മീഡിയയിൽ പാർവതിയ്ക്കെതിരെയുള്ള അക്രമണം ശക്തമായ സമയത്തായിരുന്നു ചിത്രത്തിന്റെ ഷൂട്ടിങ് നടന്നത്. എങ്കിലും ഇതൊന്നും അഭിനേത്രി എന്ന നിലയിൽ അവരെ ബാധിച്ചിട്ടേയില്ല. ഒരു പക്ഷേ, മനസ്സിൽ സംഘർഷം വന്നാലും അതിൽ നിന്നുപോലും ഒരു പ്രചോദനം നേടുന്ന കഴിവുണ്ടായിരിക്കാം എന്നും അ‍ഞ്ജലി പറഞ്ഞു.

  മികച്ച താരങ്ങൾ

  മികച്ച താരങ്ങൾ

  പൃഥ്വി , പാർവതിയേയും നസ്രിയയേയും കൂടാതെ ഒരു പിടി മുകച്ച താരങ്ങളാണ് ചിത്രത്തിലുള്ളത്. സംവിധായകൻ രഞ്ജിത്തും മാല പാർവതിയുമാണ് ചിത്രത്തിൽ മാതാപിതാക്കളുടെ വേഷത്തിൽ. അതുൽ കുൽക്കർണി, റോഷൻ മാത്യു, സിദ്ധാർഥ് മേനോൻ, ദേവൻ, നിലമ്പൂർ ആയിഷ, പോളി വിൽസൺ, ദർശന രാജേന്ദ്രൻ തുടങ്ങിയവർക്കൊപ്പം നാടക ആർട്ടിസ്റ്റുകളും പുതുമുഖങ്ങളും ചിത്രത്തിലുണ്ട്.

  English summary
  anjali menon says about prithivraj movie koodea
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X