വലിയ കൂട്ടൊന്നു വേണ്ടെന്ന് വിലക്കിയിരുന്നു! അവർ തെറ്റിച്ചു, ഫഹദ് നസ്രിയ പ്രണയത്തെക്കുറിച്ച് അഞ്ജലി
സ്വരചേർച്ചയില്ലാത്ത ദമ്പതിമാരെയാണ് ഫഹദും നസ്രിയയും ചിത്രത്തിൽ അവതരിപ്പിച്ചത്.
ഫഹദിന്റെ ജീവിത സഖിയായി നസ്രിയ എത്തുമെന്ന് പ്രേക്ഷകർ സ്വപ്നങ്ങളിൽ പോലും വിചാരിച്ചിരുന്നില്ല. പ്രേക്ഷകരുടെ ഇഷ്ട താരങ്ങളായതു കൊണ്ട് തന്നെ ഇവരുടെ വിവാഹം ആരാധകർ ഒന്നടങ്കം സന്തോഷത്തോടെയാണ് സ്വീകരിച്ചത്. അഞ്ജലി മേനോൻ സംവിധാനം ചെയ്ത് ബാംഗ്ലൂർ ഡേയ്സിനു ശേഷമായിരുന്നു ഇവരുടെ വിവാഹം. തിയേറ്ററുകളിൽ ചിത്രം സൂപ്പർ സ്ഡയൂപ്പർ ഹിറ്റായിരുന്നു. ദാസിനേയും ദിവ്യ ദാസിനേയും പ്രേക്ഷകർ ഇരു കൈകളും നീട്ടിയായിരുന്നു സ്വീകരിച്ചത്.
സ്വരചേർച്ചയില്ലാത്ത ദമ്പതിമാരെയാണ് ഫഹദും നസ്രിയയും ചിത്രത്തിൽ അവതരിപ്പിച്ചത്. വിവാഹം നിശ്ചയിച്ചതു കൊണ്ട് സിനിമയുടെ ചിത്രീകരണത്തിന്റെ ഭാഗമായി ഇവർക്ക് ചില വിലക്കുകൾ സംവിധായക അഞ്ജലി മേനോൻ ഏർപ്പെടുത്തിയിരുന്നു. ബാംഗ്ലൂർ ഡേയ്സിലെ ആ രസകരമായ സംഭവം അഞ്ജലി തന്നെ ഇപ്പോൾ തുറന്നു പറയുകയാണ്. മനോരമ ഓൺലൈനു നൽകിയ അഭിമുഖത്തിലാണ് അഞ്ജലി ഇക്കാര്യം തുറന്നു പറഞ്ഞത്.

വിലക്കിയത് സിനിമയ്ക്കവേണ്ടി
സിനിമയുടെ ആദ്യ ഭാഗങ്ങളിൽ അകന്ന മനസുമായി കഴിയുന്ന ദമ്പതികളെയാണ് നസ്രിയയും ഫഹദും അവതരിപ്പിച്ചത്. അതുകൊണ്ടാണ് ഇവരോട് അധികം കൂട്ടൊന്നും വേണ്ടെന്ന് താൻ പറഞ്ഞിരുന്നു. കാരണം ഇവരുടെ കൂട്ട് അഭിനയത്തിൽ പ്രതിഫലിക്കുമെന്ന് കരുതിയിട്ടായിരുന്നു താൻ അന്ന് അങ്ങനെ പറഞ്ഞത്. എന്നാലാ രണ്ടാളും തന്നെ ഉഗ്രനായിട്ട് പറ്റിച്ചു. കൂടാതെ സെറ്റിൽവച്ചു തന്നെ പ്രണയം തുടങ്ങിയെന്നും അഞ്ജലി പറഞ്ഞു.

ബംഗ്ലൂർ ഡേയ്സ്
ബംഗ്ലൂർ ഡേയ്സിൽ നസ്രിയയും ഫഹദും തങ്ങളുടെ റോളുകൾ വളരെ മനോഹരമായിട്ടാണ് അഭിനയിച്ചു ഫലിപ്പിച്ചത്. വിവാഹ ശേഷം അപരിചിതരായി ഒരു വീട്ടിൽ താമസിക്കുന്ന ദമ്പതിമാരെ അതിന്റേതായ തന്മയത്തോട് കൂടി ഇരുവരും അവതരിപ്പിച്ചു. ദിവ്യയോടും ദാസിനോടും താരങ്ങൾ നൂറ് ശതമാനം നീതി പുലർത്തിയിരുന്നു. തങ്ങളുടെ ഉള്ളിലുളള പ്രണയത്തെ മറച്ചു പിടിച്ചിട്ടായായിരുന്നു നസ്രിയയും ഫഹദും ബാംഗ്ലൂർഡേയ്സിൽ അഭിനയിച്ചത്. ഇതാണ് അഭിനേതാവിന്റെ വിജയം. കൂടാതെ സിനിമയിൽ അഞ്ജലി മേനോൻ മാജിക്കും കാണാൻ സാധിക്കുന്നുണ്ട്.

ഷാനുവിന്റെ ഭാര്യ പൃഥ്വിയുടെ സഹോദരി
ബംഗ്ലൂർ ഡേയ്സ് എന്ന ഒറ്റ ചിത്രത്തിലൂടെ ഷാനുവിന്റെ ഭാര്യയായി എത്തിയ നസ്രിയ ഇപ്പോൾ കൂടെയിലൂടെ പൃഥ്വിയുടെ സഹോദരിയാകുകയാണ്. യഥാർഥ ജീവിതത്തിലും പൃഥ്വിയുടെ കുഞ്ഞു സഹോദരിയാണ് നസ്രിയ. സെറ്റിൽ പൃഥ്വി നച്ചു നച്ചു എന്ന് വിളിച്ച് പിന്നാലെ പോകുന്നത് സഹോദരങ്ങളെ പോലെ ഇണങ്ങുകയും പിണങ്ങുകയും ചെയ്യുന്നുണ്ട് ഈ താരങ്ങൾ. നസ്രിയയെ കുഞ്ഞനിയത്തിയായിട്ടാണ് പൃഥ്വി കാണുന്നത്. അത് പല അവസരങ്ങളിലും താരം വെളിപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. മികച്ച സഹോദരൻ സഹോദരി കെമിസ്ട്രിയായിരിക്കും കൂടെയിൽ.

രണ്ടാം വരവ് അഞ്ജലിയ്ക്കൊപ്പം
ബംഗ്ലൂർ ഡേയ്സിന്റെ ആരവങ്ങൾ അവസാനിക്കുന്നതിനു മുൻപ് തന്നെ നസ്രിയ സിനിമയിൽ നിന്ന് ഷാനുവിന്റെ ജീവിതത്തിലേയ്ക്ക് മടങ്ങുകയായിരുന്നു. ഇപ്പോൾ നാലു വർഷം. നാലു വർഷത്തിനു ശേഷം താരം വീണ്ടും വെള്ളിത്തിരയിലേയ്ക്ക് തിരിച്ച് വരുകയാണ് ഒരു അഞ്ജലി മേനോൻ ചിത്രത്തിലൂടെ തന്നെ. നാലുവർഷമായി മലയാളി പ്രേക്ഷകർ മിസ് ചെയ്തതാണ് അഞ്ജലി മേനോൻ വീണ്ടും വെള്ളിത്തിരയിലേയ്ക്ക് കൊണ്ടു വരുന്നത്. ഇതു കൂടൊതെ മറ്റൊരു പ്രത്യേകതയും ചിത്രത്തിനുണ്ട്. അഞ്ജലിയുടെ ആദ്യ ചിത്രമായിരുന്നു മഞ്ചാടിക്കുര. ചിത്രത്തിവ്‍ പൃഥ്വിരാജായിരുന്നു നായകൻ. രണ്ടാംമത്തെ ചിത്രത്തിൽ നസ്രിയയും.ഇരുവരും ചേരുന്ന അഞ്ജലിയുടെ മൂന്നാമത്തെ ചിത്രം ‘കൂടെ'.


Click it and Unblock the Notifications