അന്ന് പുറത്ത് പറയാൻ പോലും നാണം; ബാലതാരത്തിൽ നിന്നും വുമൺഹുഡ്ഡിലേക്ക് ആവ്നി, ഋതുമതി ചടങ്ങ് ആ​ഘോഷിച്ച് അഞ്ജലി

തമിഴ്, മലയാളം സിനിമകളിലൂടെ ജനശ്രദ്ധ നേടിയ നടിയാണ് അഞ്ജലി നായര്‍. ദൃശ്യം 2 കണ്ടവരരാരും നടിയെ മറക്കാൻ ഇടയില്ല. സിനിമയിലെ നിർണായകമായ കൊലപാതകത്തിന്റെ ചുരുളഴിക്കാൻ ജോർജ് കുട്ടിയുടെ അയൽക്കാരിയായി താമസിക്കുന്ന പോലീസുകാരിയുടെ വേഷം ചെയ്തത് അഞ്ജലി നായർ ആയിരുന്നു. ചെറിയ വേഷങ്ങൾ ചെയ്തുകൊണ്ടായിരുന്നു അഞ്ജലിയുടെ തുടക്കം. പിന്നീട് കലാമൂല്യമുള്ള സിനിമകളിൽ അടക്കം കേന്ദ്രകഥാപാത്രമായി.

ചിത്തയുടെ റിലീസിനുശേഷം അഞ്ജലിക്ക് തമിഴിലും ആരാധകർ ഏറെയാണ്. നടിയും കുടുംബവും സോഷ്യൽമീഡിയയിൽ സജീവമാണ്. അജിത് രാജുവാണ് അഞ്ജലിയുടെ ഭർത്താവ്. രണ്ട് പെൺമക്കളാണ് അ‍ഞ്ജലിക്ക്. അ‍ഞ്ജലിയെപ്പോലെ തന്നെ മൂത്തമകൾ ആവ്നിയും സിനിമയിൽ സജീവമാണ്.

Anjali Nair
Photo Credit: Anjali Nair / Instagram

വ്യക്തി ജീവിതത്തിലെ വിശേഷങ്ങളെല്ലാം ഫോളോവേഴ്സുമായി പങ്കുവെക്കാറുള്ള അ‍ഞ്ജലി സോഷ്യൽമീഡിയയിൽ പങ്കുവെച്ച പുതിയ പോസ്റ്റാണ് ശ്രദ്ധ നേടുന്നത്. മൂത്ത മകൾ ആവ്നി ഋതുമതിയായ സന്തോഷമാണ് അഞ്ജലി ഷെയർ ചെയ്തത്. മകൾ ഋതുമതിയായതിന്റെ ചടങ്ങ് വീട്ടിൽ ആ​ഘോഷപൂർവം അഞ്ജലിയും കുടുംബവും സംഘടിപ്പിച്ചു. ഋതുമതി ചടങ്ങ് എന്നത് പെൺകുട്ടിക്ക് ആർത്തവാരംഭം സംഭവിക്കുമ്പോൾ നടത്തുന്ന ഒരു പ്രധാന ഹൈന്ദവ ആചാരമാണ്.

മുമ്പ് ഹൈന്ദവ വീടുകളിൽ മാത്രമാണ് ഈ ചടങ്ങ് കണ്ടിരുന്നത്. എന്നാൽ ഇന്ന് എല്ലാ വീടുകളിലും ജാതിമത ഭേദമന്യേ ഈ ചടങ്ങ് നടത്തപ്പെടാറുണ്ട്. ബാല്യത്തിൽ നിന്ന് കൗമാരത്തിലേക്കുള്ള പെൺകുട്ടിയുടെ മാറ്റത്തെ സൂചിപ്പിക്കുന്നത് കൂടിയാണ് ഈ ചടങ്ങ്. ഇതിനെ തിരണ്ടുകല്യാണം എന്നും ചിലയിടങ്ങളിൽ വിശേഷിപ്പിക്കാറുണ്ട്.

പെൺകുട്ടിയെ മഞ്ഞൾ വെള്ളത്തിൽ കുളിപ്പിക്കുക, ഹാഫ് സാരി സമ്മാനിക്കുക, പ്രത്യേക വിഭവങ്ങൾ നൽകുക, ബന്ധുക്കൾ സമ്മാനങ്ങൾ നൽകി അനുഗ്രഹിക്കുക എന്നിവയെല്ലാം ചടങ്ങിൽ ഉൾപ്പെടുന്നു. ഋതുമതികൾക്ക് സ്വന്തം ശരീരത്തിൽ നടക്കുന്ന മാറ്റങ്ങളെപ്പറ്റി വന്നുപെടാവുന്ന സന്ദേഹങ്ങൾക്കും സംശയങ്ങൾക്കും അറുതിവരുത്താനും സഹായകമാകാറുണ്ട് ഇത്തരം ചടങ്ങുകൾ. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളുമാണ് ചടങ്ങിൽ പങ്കെടുക്കാൻ എത്തിയത്.

ഫ്ലാറ്റിൽ ഒരുക്കിയ ആഘോഷത്തിൽ എല്ലാത്തിലും മുന്നിൽ തന്നെ അ‍ഞ്ജലി ഉണ്ടായിരുന്നു. സെറ്റും മുണ്ടും ചുറ്റി വട്ടപൊട്ടും കഴുത്തിൽ ഹാരവും അണിഞ്ഞാണ് ചടങ്ങിൽ ഉടനീളം ആവ്നി കാണപ്പെട്ടത്. പ്രിയപ്പെട്ടവരെല്ലാം അനു​ഗ്രഹങ്ങളും സമ്മാനങ്ങളും കൊണ്ട് ആവ്നിയെ മൂടി. ബാലതാരത്തിൽ നിന്നും വുമൺഹുഡ്ഡിലേക്ക് കടന്ന ആവ്നിക്ക് ആരാധകരും ആശംസകൾ നേർന്നു.

Anjali Nair
Photo Credit: Anjali Nair / Instagram

ആവണിയുടെ ഋതുമതി ചടങ്ങ് വിശേഷങ്ങൾ അഞ്ജലി പങ്കിട്ടതോടെ നിരവധി പേരാണ് ആശംസകൾ നേർന്ന് എത്തിയത്. മകൾ ഋതുമതിയായി എന്നത് മലയാളികൾക്ക് ഒരു കാലത്ത് പുറത്ത് പറയാൻ നാണം ആയിരുന്നു. സോഷ്യൽമീഡിയയുടെ വരവോട് കൂടി അത്തരം ചിന്ത​ഗതികളിൽ മാറ്റം വന്നു... ഋതുമതി ചടങ്ങ് വലിയ ആഘോഷമായി, ഋതുമതി ചടങ്ങ് നോർത്ത് ഇന്ത്യയിലും സൗത്ത് ഇന്ത്യയിലെ ചില സംസ്ഥാനങ്ങളിലും പണ്ട് മുതലേ വലിയ ചടങ്ങ് ആയിരുന്നു.

കേരളത്തിൽ അടുത്ത് കാലത്ത് മുതലാണ് ആഘോഷിക്കപ്പെടാൻ തുടങ്ങിയത് എന്നാണ് ആവ്നിക്ക് ആശംസകൾ നേർന്ന് എത്തിയവരിൽ ചിലർ കുറിച്ചത്. മാസങ്ങൾ മാത്രം പ്രായമുള്ളപ്പോൾ അമ്മ അ‍ഞ്ജലിക്കൊപ്പം അഞ്ച് സുന്ദരികളിൽ ആവ്നിയും അഭിനയിച്ചിരുന്നു. അവിടെ തുടങ്ങിയതാണ് ബാലതാരമായുള്ള കരിയർ. ഫീനിക്സിൽ അജു വർ​ഗീസിന്റെ മകളുടെ വേഷം ചെയ്തശേഷമാണ് മറ്റ് ഭാഷകളിൽ നിന്നും ആവ്നിക്ക് അവസരങ്ങൾ ലഭിച്ച് തുടങ്ങിയത്.

റെട്രോയിൽ പൂജ ഹെ​ഗ്ഡെയുടെ ബാല്യകാലം ചെയ്തതും ആവ്നിയായിരുന്നു. സിനിമയുടെ ഷൂട്ടിനിടെ ആവ്നിക്ക് പൊള്ളലേറ്റത് വൈറലായിരുന്നു. അഞ്ജലിയുടെ ആദ്യ വിവാഹത്തിൽ പിറന്ന മകളാണ് ആവ്നി. വീണ്ടുമൊരു ദാമ്പത്യം ആലോചനയിൽ പോലുമില്ലായിരുന്ന അ‍ഞ്ജലി പുതുജീവിതം ആരംഭിച്ചത് മകളുടെ പിന്തുണയൊന്ന് കൊണ്ട് മാത്രമാണ്.

More from Filmibeat

Read more about: anjali nair
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X