കല്യാണത്തിന് പോയാൽ ഞാൻ മാത്രം തനിയെ; വിവാഹം ആയിരം വട്ടം ആലോചിച്ചെടുത്ത തീരുമാനം; അഞ്ജലി

ചെറുതും വലുതുമായ കഥാപാത്രങ്ങളിലൂ‌ടെ സിനിമാ രം​ഗത്ത് സജീവമാണ് ന‌‌ടി അഞ്ജലി നായർ. ചെറിയപ്രാതത്തിൽ തന്നെ നിരവഴി അമ്മ വേഷങ്ങളും അഞ്ജലി ചെയ്തു. ഇത് ഒരു പരിധിവരെ നടിയെ ടൈപ് കാസ്റ്റ് ചെയ്യുന്നതിനും കാരണമായിട്ടുണ്ട്. അതേസമയം ദൃശ്യം 2, ബെൻ ഉൾപ്പെടെയുള്ള സിനിമകളിൽ ശ്രദ്ധ പ്രകടനം കാഴ്ച വെക്കാനും അഞ്ജലിക്ക് കഴിഞ്ഞു. അഞ്ജലിയുടെ കുടുംബ ജീവിതം പലപ്പോഴും വാർത്താ പ്രാധാന്യം നേടിയിട്ടുണ്ട്.

ആദ്യ വിവാഹബന്ധം വേർപിരിഞ്ഞ ശേഷമാണ് അഞ്ജലി സ്വകാര്യ ജീവിതം ചർച്ചയായത്. ആദ്യ വിവാഹത്തിൽ ആവണി എന്ന മകളും നടിക്കുണ്ട്. സംവിധായകനായ അജിത്തിനെയാണ് അഞ്ജലി രണ്ടാമത് വിവാഹം ചെയ്തത്. അദ്വിക എന്ന മകളും ഇരുവർക്കും ജനിച്ചു. അഞ്ജലിയുടെ സിനിമാ കരിയറിന് വലിയ പിന്തുണ ഭർത്താവ് നൽകുന്നുണ്ട്. ആദ്യ വിവാഹബന്ധം വേർപിരിഞ്ഞ ശേഷം രണ്ടാമതൊരു വിവാഹത്തിന് തയ്യാറായതിനെക്കുറിച്ച് അഞ്ജലി പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്.

Anjali Nair

മിർച്ചി മലയാളവുമായുള്ള അഭിമുഖത്തിലാണ് ന‌ടി മനസ് തുറന്നത്. ഒരായിരം വട്ടം ഞാൻ ചിന്തിച്ചു. ഒരു സെക്കന്റ് ചാൻസ് എടുക്കണോ വേണ്ടയോ എന്ന് ഒരുപാട് സുഹൃത്തുക്കളോട് ചോദിച്ചു. ഞാൻ സ്വയം ചിന്തിച്ചപ്പോൾ ഉത്തരങ്ങൾ കിട്ടി. മൂത്തമകൾ ആവണി ഒരു അനിയനെയോ അനിയത്തിയെയോ ആ​ഗ്രഹിച്ചിരുന്നു. അവൾക്ക് കളിപ്പിക്കാനും കൂടെക്കൊണ്ട് ന‌ടക്കാനുമൊക്കെ. അതൊരു കാരണമാണ്. രണ്ടാമത്തെ കാരണം മാതാപിതാക്കളുടെ വിഷമമാണ്.

ഒരു കല്യാണത്തിനൊക്കെ പോയാൽ എല്ലാവരും കുടുംബവുമായി നിൽക്കും.നമ്മൾ തനിയെ നിൽക്കുമ്പോൾ അവർക്ക് വിഷമമാകും. പല സ്ഥലങ്ങളിലും പോകുമ്പോൾ കുറേക്കൂടി സുരക്ഷിതത്വം തോന്നും. നമുക്ക് ഒരു ബൗണ്ടറി ഉണ്ടെന്ന് മനസിലായാൽ അത് പ്രശ്നങ്ങളിൽ നിന്നൊക്കെ നമ്മളെ രക്ഷപ്പെടുത്തുമെന്ന തോന്നലുണ്ടായി. ഇതിനെല്ലാം പുറമെ നമ്മളെ ഉൾക്കൊള്ളുന്ന ആൾ.

Anjali Nair

അദ്ദേഹത്തിന്റെ സമയം മാറ്റിവെച്ച് എന്റെ ജീവിതത്തിലെ അടുത്ത ഘട്ടത്തിലേക്ക് പോകാൻ സഹായിക്കുന്നു. രണ്ടാമതൊരാളെ വിശ്വസിക്കാൻ ഭയം തോന്നിയിരുന്നോ എന്ന ചോദ്യത്തിനും അഞ്ജലി മറുപടി നൽകി. അച്ഛനെയും അമ്മയെയും പോലും നമുക്ക് പൂർണമായും വിശ്വസിക്കാൻ പറ്റില്ല. നാളെ അവരെങ്ങനെ സംസാരിക്കുമെന്നറിയില്ല, നമ്മു‌ടെ മക്കൾ നാളെ നമ്മളെ നോക്കുമോ വേദനിപ്പിക്കുമോ എന്നൊന്നും അറിയില്ല.

വേറൊരു സാഹചര്യത്തിൽ വേറൊരു അച്ഛനും അമ്മയ്ക്കും വളർന്ന ഒരാൾ നമ്മുടെ ജീവിതത്തിലേക്ക് വരുമ്പോൾ 100 ശതമാനം വിശ്വസിക്കുന്നു എന്ന് പറയുന്നതിൽ അർത്ഥമില്ല. നാളെ എന്ത് സംഭവിക്കും എന്നറിയില്ല. ഇപ്പോൾ എല്ലാം ഓക്കെയാണ്. നാളെ ഒരു സമയത്ത് പുള്ളി എങ്ങനെ പെരുമാറും, എന്റെ ആറ്റിറ്റ്യൂഡിൽ പുള്ളിക്ക് എന്തെങ്കിലും ബുദ്ധിമുട്ട് ഫീൽ ചെയ്യുമോ, മക്കൾ കാരണം ഞങ്ങളുടെ വേവ് ലെങ്തിൽ എന്തെങ്കിലും പ്രശ്നം വരുമോ എന്നൊന്നും നമുക്ക് പ്രവചിക്കാൻ പറ്റില്ലെന്നും അഞ്ജലി ചൂണ്ടിക്കാട്ടി.

ഭർത്താവ് സിനിമകളെഴുതുന്നുണ്ട്. തന്നെ നായികയാക്കണണമെന്ന് പറയുമെങ്കിലും തനിക്കതിൽ താൽപര്യമില്ല. അദ്ദേഹത്തിന്റെ സ്വപ്നം സാക്ഷാത്കരിക്കാനാകട്ടെ. തനിക്ക് തന്റെ സ്വപ്നങ്ങൾ മറ്റൊരു ട്രാക്കിലൂ‌ടെ കൊണ്ട് പോകാനാണിഷ്ടം. സിനിമയെന്ന ഒരേ സ്വപനമാണ് രണ്ട് പേർക്കും. കുടുംബത്തിനും സുഹൃത്തുക്കൾക്കുമൊപ്പം നിൽക്കാനാണ് ഇഷ്ടം. മക്കളുടെ സാന്നിധ്യമാണ് തന്റെ സന്തോഷിപ്പിക്കുന്നതെന്നും അഞ്ജലി നായർ പറയുന്നു. മകൾ ബാലതാരമായി സിനിമാ രം​ഗത്ത് സജീവമാണ്. അതിൽ സന്തോഷമുണ്ടെന്നും അഞ്ജലി വ്യക്തമാക്കി.

More from Filmibeat

Read more about: anjali nair
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X