'ഫേസ്ബുക്ക് വഴിയാണ് പരിചയപ്പെട്ടത്, ആവണിയുമായും അജിത്ത് അടുത്തു, ചികിത്സ ചിലവെല്ലാം വഹിച്ചത് അവർ'
തന്റെ വഴി തന്നെ മകളും തിരഞ്ഞെടുത്തതിന്റെ സന്തോഷത്തിലാണ് നടി അഞ്ജലി നായർ. ഇന്ന് അമ്മയേക്കാൾ അന്യഭാഷ സിനിമകൾ ലഭിക്കുന്നത് മകൾ ആവണിക്കാണ്. തമിഴിലെ ഒട്ടുമിക്ക സൂപ്പർ താരങ്ങൾക്കൊപ്പനും ആവണി അഭിനയിച്ച് കഴിഞ്ഞു. സൂര്യയുടെ റെട്രോയിൽ പൂജ ഹെഗ്ഡെയുടെ കുട്ടിക്കാലമായിരുന്നു ആവണി അവതരിപ്പിച്ചത്. ഷൂട്ടിങിനെ മുപ്പത് ശതമാനത്തോളം പൊള്ളൽ ആവണിക്ക് ഏറ്റിരുന്നു. പൊള്ളലേറ്റ സംഭവത്തെ കുറിച്ച് ആദ്യം പൊതുവേദിയിൽ വെളിപ്പെടുത്തിയതും സൂര്യ തന്നെയായിരുന്നു.
അന്ന് അത് വൈറലാവുകയും ചെയ്തിരുന്നു. പൊള്ളലേറ്റിട്ടും വിശ്രമിക്കാതെ ഷൂട്ടിങ് പൂർത്തിയാക്കാൻ ആവണി ധൈര്യം കാണിച്ചതിനേയും സൂര്യ അഭിനന്ദിച്ചിരുന്നു. അഞ്ജലിക്കൊപ്പം അഞ്ച് സുന്ദരികളിൽ അഭിനയിച്ചുകൊണ്ടായിരുന്നു ആവണിയുടെ തുടക്കം. സിനിമയിൽ തുടരാമെന്നതും ആവണിയുടെ തീരുമാനമായിരുന്നു. പണ്ട് എനിക്ക് അഭിനയം ഒട്ടും ഇഷ്ടമായിരുന്നില്ല.

താൽപര്യവും ഉണ്ടായിരുന്നില്ല. പക്ഷെ തിയേറ്ററുകളിൽ അമ്മയ്ക്കൊപ്പം സിനിമ കാണാൻ പോകുമ്പോൾ കൊച്ചുകുട്ടികൾ അഭിനയിക്കുന്നത് ശ്രദ്ധിച്ചിട്ടുണ്ട്. അത് കണ്ടപ്പോൾ മുതലാണ് ആഗ്രഹം വന്ന് തുടങ്ങിയത്. സിനിമ കൂടെ കൊണ്ടുപോകണമെന്നാണ് ആഗ്രം. ഒപ്പം മുതിർന്ന് കഴിയുമ്പോൾ കുട്ടികൾക്കായി ഒരു സൈക്കോളജിസ്റ്റായി മാറണം എന്നാണ് ഒറിജിനൽസിന് നൽകിയ അഭിമുഖത്തിൽ ആവണി പറഞ്ഞു.
കൈയ്ക്ക് പൊള്ളലേറ്റപ്പോൾ നന്നായി തന്നെ പരിക്കേറ്റിരുന്നു. ഭീകരാവസ്ഥ തന്നെയായിരുന്നു. പൊള്ളലേറ്റിട്ടും അവൾ രണ്ടര മണിക്കൂർ റെസ്റ്റ് എടുത്തശേഷം ഷൂട്ട് പൂർത്തിയാക്കാനായി സഹകരിച്ചു അഞ്ജലി പറഞ്ഞ് തുടങ്ങി. റെട്രോ സിനിമയിൽ ആവണിയുടെ സീനിൽ ഇപ്പോഴും ശ്രദ്ധിച്ച് നോക്കിയാൽ കൈയ്യിൽ പൊള്ളലേറ്റത് കാണാം. ഈ സംഭവം നടന്നപ്പോൾ സൂര്യ ഉണ്ടായിരുന്നില്ല.
അന്ന് അദ്ദേഹത്തിന് ഷൂട്ട് ഇല്ലായിരുന്നു. പക്ഷെ അപകടം അറിഞ്ഞപ്പോൾ അദ്ദേഹം ഓടിയെത്തി. ആവണിക്കൊപ്പം ഒരുപാട് നേരം സമയം സ്പെന്റ് ചെയ്ത്. ഒപ്പം നിന്ന് ഫോട്ടോയെടുത്ത് മോളെ ആശ്വസിപ്പിച്ചശേഷമാണ് പോയത്. മാത്രമല്ല മോളുടെ ചികിത്സയ്ക്ക് വേണ്ട പണമെല്ലാം അവരാണ് നാട്ടിലെത്തിയശേഷവും നോക്കിയത്. നാട്ടിൽ വന്നശേഷവും ഇടയ്ക്കിടെ അദ്ദേഹം ആവണിയുടെ ട്രീറ്റ്മെന്റിനെ കുറിച്ച് അന്വേഷിക്കുമായിരുന്നു.
രണ്ട് രണ്ടര മാസമെടുത്താണ് പൊള്ളൽ ചികിത്സിച്ച് ഭേദമാക്കിയത്. സൂര്യ സാർ കാണിക്കുന്ന സ്നേഹവും കെയറും റിയലാണ്. അഭിനയമല്ലെന്നും അഞ്ജലി പറഞ്ഞു. പരസ്യ സംവിധായകനായ അജിത്താണ് അഞ്ജലിയുടെ ഭർത്താവ്. അഞ്ജലിയുടെ രണ്ടാം വിവാഹമായിരുന്നു അജിത്തുമായി. ആ പ്രണയകഥയും അഞ്ജലി വെളിപ്പെടുത്തി. ഞങ്ങൾ പരിചയപ്പെട്ടത് ഫേസ്ബുക്ക് വഴിയാണ്. ആദ്യം അജിത്താണ് മെസേജ് അയച്ചത്.

അതിന് ഞാൻ മറുപടി നൽകി. പിന്നീട് സംസാരിച്ച് തുടങ്ങി. ഓഡീഷൻസിൽ അഞ്ജലിയുടെ ഫോട്ടോകൾ വന്നത് കണ്ടിട്ടുണ്ടെന്ന് അജിത്ത് പറഞ്ഞു. പരസ്യത്തിലേക്ക് ഓഡീഷൻ വന്നപ്പോൾ താനാണ് റിജക്ട് ചെയ്തതെന്നും പറഞ്ഞു. അങ്ങനൊരു ഫ്രണ്ട്ഷിപ്പ് ആ ചാറ്റിലൂടെ രൂപപ്പെട്ടു. പിന്നീട് ഞാൻ ആഫ്രിക്കയിൽ ഒരു സിനിമ ഷൂട്ടിന് വേണ്ടി പോയി. ജിബൂട്ടിയായിരുന്നു ആ സിനിമ. ഒരാഴ്ച ഷൂട്ടിങ് വളരെ ഭംഗിയായി നടന്നു.
പിന്നീട് കൊവിഡ് വന്നതോടെ മൂന്ന് മാസം ആഫ്രിക്കയിൽ ഞങ്ങൾ പെട്ടു. എന്ത് ചെയ്യണമെന്ന് അറിയാത്ത അവസ്ഥയായിരുന്നു. ആവണി ഞാൻ തിരികെ വരാത്തതുകൊണ്ട് ആകെ മൂഡോഫായി. ഫ്ലൈറ്റെല്ലാം കാൻസൽ ചെയ്തിരുന്നു. ഞാൻ ആഫ്രിക്കയിലായിരുന്ന ആ മൂന്ന് മാസക്കാലത്താണ് ഞാനും അജിത്തും തമ്മിലുള്ള സൗഹൃദം വളർന്നത്. കൂടുതൽ സംസാരിക്കാനും അറിയാനും പറ്റി.
കൊവിഡ് എല്ലാവരേയും ഷഡ്ഡൗൺ ചെയ്തതോടെ ഞങ്ങളും പരസ്പരം ഷഡ്ഡൗൺ ചെയ്യാൻ തീരുമാനിച്ചു. പിന്നീട് ആവണിയുമായും അജിത്ത് അടുത്തു. അവർ തമ്മിൽ കെമിസ്ട്രി വർക്കൗട്ടായെന്ന് കണ്ടപ്പോൾ അജിത്തിന്റെ പ്രപ്പോസൽ ഞാൻ സ്വീകരിക്കുകയായിരുന്നു. പിന്നീട് വീട്ടുകാർ വന്ന് സംസാരിച്ച് കാര്യങ്ങൾ തീരുമാനിച്ച് വിവാഹം നടത്തി. വിവാഹം കഴിഞ്ഞിട്ട് അഞ്ച് വർഷമാകുന്നു അഞ്ജലി പറഞ്ഞ് അവസാനിപ്പിച്ചു.


Click it and Unblock the Notifications











