For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'ദുൽഖറിന്റെ അമ്മ വേഷം ചെയ്യേണ്ടിയിരുന്നില്ലായെന്ന് പിന്നീട് തോന്നിയിരുന്നു'; നടി അഞ്ജലി നായർ

  |

  മികച്ച ഒരുപിടി കഥാപാത്രങ്ങളെ അവതരിപ്പിച്ച് മലയാളികളുടെ പ്രിയ നടിയായി മാറിയ താരമാണ് അഞ്ജലി നായർ. ടെലിവിഷൻ ഷോ ആങ്കറിങ്, മോഡലിങ് എന്നീ രം​ഗങ്ങളിൽ നിന്നാണ് അഞ്ജലി നായർ സിനിമയിലേക്കെത്തുന്നത്. മോഹൻലാൽ ചിത്രം ദൃശ്യം 2വിലെ അഞ്ജലിയുടെ കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. 2010ൽ പുറത്തിറങ്ങിയ നെല്ല് എന്ന തമിഴ് സിനിമയിൽ നായികയായാ് അഞ്ജലി നായർ സിനിമാ രംഗത്തെത്തുന്നത്. 2015 ലെ മികച്ച സ്വഭാവ നടിയ്ക്കുള്ള സംസ്ഥാന സർക്കാർ പുരസ്‌കാരം ബെൻ എന്ന സിനിമയിലെ അഭിനയത്തിലൂടെ അഞ്ജലിക്ക് ലഭിച്ചിരുന്നു.

  Also Read: 'അമിതാഭ് ബച്ചൻ എന്റെ ജീവിതം നശിപ്പിച്ചു, എനിക്ക് മറ്റാരേയും ഇഷ്ടപ്പെടാൻ സാധിക്കുന്നില്ല'; നമിത താപ്പർ!

  ദൃശ്യം 2 റിലീസ് ചെയ്ത ശേഷം ഏറ്റവും കൂടുതൽ വാർത്തകളിൽ നിറഞ്ഞ നടി കൂടിയായിരുന്നു അഞ്ജലി നായർ. ആ ചിത്രത്തിന്റെ ആദ്യ പകുതിയിൽ ഉടനീളം നിൽക്കുന്ന കഥാപാത്രമാണ് താരത്തിന് കിട്ടിയത്. ചിത്രത്തിൽ താരം സരിത എന്ന പോലീസുകാരിയുടെ വേഷത്തിലാണ് എത്തിയത്. ജോർജ് കുട്ടിയേയും കുടുംബത്തെയും രഹസ്യമായി നിരീക്ഷിക്കുന്ന സരിതയുടെ വേഷം അഞ്ജലി വളരെ മനോഹരമായിട്ടാണ് അവതരിപ്പിച്ചത്. സിനിമയിൽ വഴിത്തിരിവായ കഥാപാത്രമായിരുന്നു ഇത്. കഴിഞ്ഞ ദിവസമാണ് താരം രണ്ടാമതും വിവാഹിതയായത്.

  Also Read: '‌സ്വന്തം ചിലവിന് പണം കണ്ടെത്താൻ തെരുവിൽ കാറ് കഴുകുന്നു'; വന്ദനത്തിലെ ​ഗാഥയെ കുറിച്ച് ശ്രീനിവാസൻ!

  സഹസംവിധയകൻ അജിത് രാജുവാണ് താരത്തെ വിവാഹം ചെയ്തിരിക്കുന്നത്. ഇത് താരത്തിന്റെ രണ്ടാം വിവാഹം ആണ്. അജിത് രാജുവാണ് ഇരുവരുടെയും വിവാഹ വാർത്ത പുറത്ത് വിട്ടിരിക്കുന്നത്. വിവാഹം കഴിഞ്ഞ വർഷം നവംബറിൽ ആയിരുന്നു എന്നും എന്നാൽ ഇപ്പോഴാണ് വിവാഹ വാർത്ത പുറത്ത് വിട്ടതെന്നുമാണ് അഞ്ജലി വാർത്തകളോട് പ്രതികരിച്ചിരിക്കുന്നത്. തമിഴ്നാട്ടിൽ ജനിച്ച വളർന്ന മലയാളം സംവിധായകനായ അനീഷ് ഉപാസനയാണ് അഞ്ജലിയുടെ ആദ്യ ഭർത്താവ്. 2011ൽ ആയിരുന്നു ഇരുവരുടേയും വിവാഹം. 2013 ജൂണിൽ പുറത്തിറങ്ങിയ 5 സുന്ദരികൾ എന്ന മലയാള ലഘുചിത്ര സമാഹാരത്തിൽ അഞ്ജലിയുടെ മകൾ ആവണി അഭിനയിച്ചിട്ടുണ്ട്.

  അഞ്ജലിയെ വിവാഹം കഴിക്കുന്നതിന് മുമ്പ് തന്നെ മറ്റൊരു വിവാഹബന്ധം വേർപെടുത്തി നിൽക്കുകയായിരുന്നു അനീഷ്. മകളായ ആവണി അഞ്ജലിയോടൊപ്പം ആണ് ഇപ്പോൾ താമസിക്കുന്നത്. വിവാഹം നടന്നിട്ട് ഇത്രനാൾ പിന്നിട്ടിട്ടും പുറത്ത് പറയാതിരുന്നതിന്റെ കാരണവും അഞ്ജലി വെളിപ്പെടുത്തിയിരുന്നു. വിവാഹ വിശേഷങ്ങൾ കൊട്ടിഘോഷിക്കാനോ ഉൽസവം ആക്കാനോ താൽപര്യമുണ്ടായിരുന്നില്ലെന്നും തങ്ങളെ ഒന്നിച്ച് കാണുമ്പോൾ മറ്റൊരു രീതിയിലുള്ള സംസാരം ഉണ്ടാകരുതല്ലോ എന്ന് ചിന്തിച്ചപ്പോഴാണ് വിവാഹിതരായ സന്തോഷം പ്രിയപ്പെട്ടവരുമായി പങ്കിടാൻ തീരുമാനിച്ചതെന്നും അഞ്ജലി വ്യക്തമാക്കി. വാർത്ത പുറത്തു വിടാതിരുന്നത് മകൾക്ക് ചീത്തപ്പേര് ഉണ്ടാകരുതെന്ന് കൂടി വിചാരിച്ചാണെന്നും അഞ്ജലി നായർ പറയുന്നു. ‌

  ഇപ്പോൾ കമ്മട്ടിപ്പാടം എന്ന സിനിമയിൽ ദുൽഖറിന്റെ അമ്മയായി അഭിനയിച്ചപ്പോഴുണ്ടായ ചില അനുഭവങ്ങളെ കുറിച്ച് അഞ്ജലി നായർ‌ പറഞ്ഞ വാക്കുകളാണ് വൈറലാകുന്നത്. കമ്മട്ടിപ്പാടത്തിൽ ദുൽഖറിന്റെ അമ്മയായി അഭിനയിച്ച ശേഷം ആ റോൾ ചെയ്യേണ്ടിയിരുന്നില്ല എന്ന് തോന്നിയെന്നാണ് അഞ്ജലി ഒരു ഓൺലൈൻ മീഡിയയ്ക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞത്. 'കമ്മട്ടിപ്പാടത്തിലെ അമ്മ റോൾ ചെയ്യേണ്ടിയിരുന്നില്ല എന്ന് തോന്നിയിരുന്നു. ദുൽഖറിന്റേയും മുത്തുമണി ചേച്ചിയുടേയും അമ്മ വേഷമായിരുന്നു. ഞാൻ മേക്കപ്പ് ചെയ്ത് വന്നാലും മുത്തുമണി ചേച്ചിക്ക് എന്നെ കാണുമ്പോൾ അമ്മ എന്നുള്ള ഫീൽ ഉൾക്കൊണ്ട് ചെയ്യാൻ ബുദ്ധിമുട്ട് അനുഭവിക്കുന്നപോലെ തോന്നി. പിന്നെ നമ്മൾ ഏത് കഥാപാത്രം ചെയ്യണമെന്നത് തീരുമാനിക്കുന്നത് സംവിധായകനും സിനിമയുടെ മറ്റ് പ്രവർത്തകരുമല്ലെ... അവർക്ക് ഞാൻ‌ ചെയ്താൽ നന്നാകും എന്ന് തോന്നിക്കാണുമല്ലോ... പിന്നെ ബിജു മേനോനൊപ്പമെക്കെ അഭിനയിക്കാൻ താൽപര്യമുള്ള വ്യക്തിയാണ് ഞാൻ‌' അഞ‍്ജലി നായർ പറയുന്നു. രാജീവ് രവിയായിരുന്നു കമ്മട്ടിപ്പാടം സംവിധാനം ചെയതത്.

  Read more about: anjali nair
  English summary
  Anjali Nair Opens Up She Regreat Doing Dulquer's Mom In Kammatipaadam
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X