ആദ്യ വിവാഹം വേര്‍പിരിഞ്ഞു, വീണ്ടുമൊരു ദാമ്പത്യം ആലോചനയിലില്ലായിരുന്നു: യെസ് പറഞ്ഞത് ആവണി
മലയാളത്തിലും തമിഴിലുമെല്ലാം സാന്നിധ്യം അറിയിച്ച നടിയാണ് അഞ്ജലി നായര്‍. സംസ്ഥാന ചലച്ചിത്ര പുരസ്‌കാരവും അഞ്ജലിയെ തേടിയെത്തിയിട്ടുണ്ട്. ഈയ്യടുത്ത് തമിഴ് ചിത്രം ചിത്തയിലൂടെ ഫിലിംഫെയര്‍ പുരസ്‌കാരവും അഞ്ജലി നേടിയിരുന്നു. ഇപ്പോഴിതാ അഞ്ജലിയുടെ പാതയിലൂടെ മകള്‍ ആവണിയും ക്യാമറയ്ക്ക് മുന്നിലെത്തിയിരിക്കുകയാണ്. എആര്‍എം ഉള്‍പ്പടെയുള്ള ഹിറ്റ് സിനിമകളില്‍ അഭിനയിച്ച് ആവണി കയ്യടി നേടിയിരിക്കുകയാണ്.
സമീപകാലത്തായിരുന്നു അഞ്ജലിയുടെ വിവാഹം. തന്റെ പുനര്‍വിവാഹത്തെക്കുറിച്ച് അഞ്ജലി മനസ് തുറക്കുകയാണ്. വനിതയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് അഞ്ജലി മനസ് തുറന്നിരിക്കുന്നത്. താരത്തിന്റെ വാക്കുകള്‍ വായിക്കാം തുടര്‍ന്ന്.

''ആദ്യ വിവാഹം വേര്‍പിരിഞ്ഞതിന് ശേഷം വീണ്ടുമൊരു ദാമ്പത്യം ആലോചനയില്‍ പോലുമില്ലായിരുന്നു. ജിബൂട്ടി എന്ന സിനിമ പലതിന്റേയും തുടക്കമാണ്. കൊവിഡിന് മുമ്പാണ് ആ ഓഫര്‍ വന്നത്. മോളുടെ ബര്‍ത് ഡേ വരുന്നതു കൊണ്ട് 15 ദിവസത്തെ ഷൂട്ടിങ്ങിന് വേണ്ടി മകളുടെ സമ്മതം വാങ്ങിയാണ് പുറപ്പെട്ടത്. ഷൂട്ടിങ് തുടങ്ങി ഒരാഴ്ചയായപ്പോള്‍ കൊവിഡ് വന്നു.ലോകം തന്നെ നിശ്ചലമായപ്പോള്‍ നാട്ടിലേക്ക് വിമാനം പോലും കിട്ടാതെ മൂന്ന് മാസം അവിടെ കുടുങ്ങി'' അഞജ്‌ലി ഓര്‍ക്കുന്നു.
''ആ സമയത്ത് സോഷ്യല്‍ മീഡിയ മാത്രമായിരുന്നു കൂട്ട്. അങ്ങനെയെരിക്കെ ഒരു മെസേജ്. ഓര്‍മയുണ്ടോ ഈ മുഖം? ചെന്നൈയില്‍ തമിഴ് സിനിമകളില്‍അസോസ്യേറ്റായി ജോലി ചെയ്യുന്ന അജിത്ത് രാജുവാണ് അയച്ചിരിക്കുന്നത്. വെങ്കട്ട് പ്രഭു സാറിന്റേയും കമല്‍ഹാസന്‍ സാറിന്റേയും സിനിമകളില്‍ ജോലി ചെയ്തഅദ്ദേഹം, 41 എന്ന സിനിമയില്‍ ലാല്‍ ജോസ് സാറിന്റെ അസോസ്യേറ്റായിരുന്നു. 12 വര്‍ഷം മുമ്പ് എന്നെ ഒരു പരസ്യചിത്രത്തിനു വേണ്ടി ഓഡിഷന്‍ ചെയ്തിട്ടുണ്ടത്രേ'' അങ്ങനെയാണ് അഞ്ജലി ആ പരിചയം പുതുക്കലിനെ ഓര്‍ക്കുന്നത്.

ഇടയ്ക്ക് ചാറ്റ് ചെയ്തപ്പോഴാണ് അദ്ദേഹവും വിവാഹ മോചിതനാണെന്നും രണ്ടാം വിവാഹം ഉറപ്പിച്ചു എന്നും പറഞ്ഞത്. പിന്നെ ഗ്രൂപ്പായി ലുഡോ കളിക്കാന്‍ തുടങ്ങി. ആവണിയ്ക്ക് കൗതുകം തോന്നാനായി അദ്ദേഹം ഭൂതം എന്നാണ് ടൈറ്റില്‍ ഇട്ടത്. അങ്ങനെ ആവണിയും ഭൂതവും തമ്മില്‍ വൈബ് സെറ്റായെന്നും അഞ്ജലി പറയുന്നു. മുമ്പേ ഉണ്ടായിരുന്ന വിവാഹാലോചന മുടങ്ങിയതോടെ എന്നോട് വിവാഹം കഴിച്ചാലോ എന്ന് ചോദിച്ചു. അതേസമയം, ആവണിയാണ് യെസ് പറഞ്ഞതെന്നും താരം പറയുന്നു.
ബാലതാരമായാണ് അഞ്ജലി ക്യാമറയ്ക്ക് മുന്നിലെത്തുന്നത്. പിന്നീട് തമിഴിലൂടെ നായികയാവുകയായിരുന്നു. സീനിയേഴ്‌സിലൂടെയാണ് മലയാളത്തിലേക്ക് തിരിച്ചുവരുന്നത്. തുടര്‍ന്ന് നിരവധി സിനിമകൡ അഭിനയിച്ചു. ബെന്‍ എന്ന ചിത്രത്തിലൂടെയാണ് മികച്ച സഹനടിക്കുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം നേടിയെടുക്കുന്നത്. തുടര്‍ന്ന് കമ്മട്ടിപ്പാടം, ഒപ്പം, പുലിമുരുകന്‍, ടേക്ക് ഓഫ്, ഫോറന്‍സിക്, ദൃശ്യം 2, ആറാട്ട്, തുടങ്ങി നിരവധി സിനിമകൡ അഭിനിയച്ചു. തമിഴിലും സജീവമാണ്. വാതില്‍ ആണ് ഒടുവില്‍ പുറത്തിറങ്ങിയ മലയാളം സിനിമ. തമിഴ് ചിത്രം ചിത്തയിലാണ് ഒടുവിലായി അഭിനയിച്ചത്.


Click it and Unblock the Notifications











