'എന്റെ സഹോദരിയും അമ്മയും ബെസ്റ്റ്ഫ്രണ്ടും... എന്റെ ഏറ്റവും വലിയ അനുഗ്രഹവും ഇവളാണ്'; ആര്യയെ കുറിച്ച് സഹോദരി!
ഏഷ്യാനെറ്റിലെ ബഡായി ബംഗ്ലാവ് എന്ന പരിപാടിയിലൂടെയാണ് മലയാളി പ്രേക്ഷകരുടെ മനസിൽ ആര്യ ഇടംപിടിക്കുന്നത്. ഷോയിെ രമേഷ് പിഷാരടി-ആര്യ കോമ്പോ ആരാധകർ ഏറ്റെടുക്കുകയായിരുന്നു. ഒരു ഘട്ടത്തിൽ ആര്യ തന്നെയാണ് പിഷാരടിയുടെ യഥാർത്ഥ ഭാര്യയെന്ന് പോലും പ്രേക്ഷകർ കരുതിയിരുന്നു. അത്രയും രസകരമായിട്ടായിരുന്നു ഇരുവരുടേയും ഷോയിലെ പ്രകടനങ്ങൾ. പിന്നീട് ആര്യ ബിഗ് ബോസിൽ മത്സരാർത്ഥിയായി എത്തിയപ്പോൾ താരത്തെ പ്രേക്ഷകർക്ക് കൂടുതൽ അടുത്തറിയാൻ സാധിച്ചു.
ബിഗ് ബോസ് കാരണം സ്വകാര്യ ജീവിതത്തിൽ ഒരുപാട് വിഷമങ്ങൾ അനുഭവിക്കേണ്ടി വന്ന വ്യക്തി കൂടിയാണ് ആര്യ. സീസൺ ആറ് കഴിഞ്ഞിട്ടും ആര്യയ്ക്കാണ് ബിഗ് ബോസ് പ്രേക്ഷകർക്കിടയിൽ ഏറ്റവും കൂടുതൽ ഹേറ്റേഴ്സുള്ളതെന്ന് അവരുടെ കമന്റ് ബോക്സ് കാണുമ്പോൾ തോന്നിപ്പോകും.

കഴിഞ്ഞ ദിവസം ആര്യയുടെ പിറന്നാൾ ആയിരുന്നു. സിംഗിൾ മദറായ ആര്യ പ്രോഗാമുമായി ബന്ധപ്പെട്ട് വിദേശയാത്രയിലാണ്. അതിനാൽ ആര്യ പിറന്നാളിന് തങ്ങളോടൊപ്പം ഇല്ലാത്ത വിഷമം കുടുംബാംഗങ്ങൾക്കുണ്ട്. നടിയുടെ സഹോദരിയുടെ പിറന്നാൾ ആശംസയിൽ നിന്ന് അത് വ്യക്തമാണ്. തന്റെ ഏറ്റവും വലിയ അനുഗ്രഹം സഹോദരി ആര്യയാണെന്നാണ് അഞ്ജന ചേച്ചിക്കൊപ്പമുള്ള ചിത്രങ്ങൾ പങ്കിട്ട് കുറിച്ചത്.
ഇവൾ എൻ്റെ സഹോദരിയാണ്... എൻ്റെ അമ്മ... എൻ്റെ ഉറ്റ സുഹൃത്ത്... ഇവളാണ് എൻ്റെ ഏറ്റവും വലിയ അനുഗ്രഹം. ഇവൾ എൻ്റെ റേച്ചലിന് മോണിക്കയാണ്. ഇവൾ സ്നേഹമാണ്. ഏറ്റവും സന്തോഷകരമായ ജന്മദിനം... എൻ്റെ ലേഡീ ലവ്. നീ എനിക്ക് എന്താണെന്നത് നിനക്ക് അറിയാം. ഞാൻ നിന്നെ മിസ്സ് ചെയ്യുന്നതിനാൽ വേഗം മടങ്ങി വരൂ എന്നാണ് അഞ്ജന ആര്യയ്ക്ക് ആശംസകൾ നേർന്ന് കുറിച്ചത്. സഹോദരിയുടെ വാക്കുകൾ ആര്യയുടെയും ഹൃദയം നിറച്ചു.
തന്റെ ആദ്യത്തെ കുഞ്ഞ് എന്നാണ് സഹോദരിയെ ആര്യ വിശേഷിപ്പിച്ചത്. ആര്യയ്ക്ക് ആശംസകൾ നേർന്നും അഞ്ജനയുടെ സ്നേഹത്തെ പ്രശംസിച്ചും ആരാധകർ അടക്കം നിരവധി പേർ പോസ്റ്റിന് താഴെയെത്തി. അച്ഛനെ കുറച്ച് വർഷങ്ങൾക്ക് മുമ്പാണ് ആര്യയ്ക്ക് നഷ്ടപ്പെട്ടത്. അതുകൊണ്ട് തന്നെ ഗൃഹനാഥ ഇപ്പോൾ ആര്യയാണ്. സംരംഭക കൂടിയായ ആര്യയാണ് രണ്ട് വർഷം മുമ്പ് സഹോദരിയെ ആഢംബരത്തോടെ വിവാഹം കഴിപ്പിച്ച് അയച്ചത്.
മരിച്ചുപോയ അച്ഛന്റെ ജന്മദിനത്തിൽ പങ്കുവെച്ച വൈകാരികമായ കുറിപ്പിൽ അനിയത്തിയുടെ വിവാഹത്തെക്കുറിച്ച് ആര്യ പറഞ്ഞിരുന്നു. 2018 നവംബർ 11ന് ആണ് ആര്യയുടെ അച്ഛൻ ബാബുവിന്റെ മരണം. ആ വിടപറയൽ ജീവിതത്തിൽ ഉണ്ടാക്കിയ മാറ്റങ്ങളെക്കുറിച്ച് ആര്യ പലപ്പോഴായി തുറന്ന് പറഞ്ഞിട്ടുണ്ട്. ആര്യ വിവാഹമോചിതയാണ്. ഒരു പെൺകുഞ്ഞാണ് ആദ്യ വിവാഹബന്ധത്തിൽ ആര്യയ്ക്കുള്ളത്.

അതേസമയം കഴിഞ്ഞ ദിവസം ആര്യ പങ്കിട്ട ഒരു സോഷ്യൽമീഡിയ പോസ്റ്റ് ശ്രദ്ധനേടിയിരുന്നു. തന്റെ ജീവിതത്തിലേക്ക് പുതിയൊരാള്‍ കടന്ന് വരികയാണെന്ന സൂചനയാണ് പുതിയ വീഡിയോയിലൂടെ ആര്യ പ്രേക്ഷകർക്ക് നൽകിയത്.
ഓസ്ട്രേലിയയിലെ ഗീലോങിലെ വലിയ ഓഷ്യന്‍ റോഡ് ശരിക്കും ഒരു കൗമാരക്കാരിയെ പോലെ ആസ്വദിക്കുന്നു എന്ന് പറഞ്ഞാണ് ഇന്‍സ്റ്റാഗ്രാമിലൂടെ ആര്യ പുതിയൊരു വീഡിയോ പങ്കുവെച്ചത്. ഇതിനൊപ്പം അതെ... സിംഗിള്‍ മദര്‍ എന്ന നിലയിലുള്ള എന്റെ അവസാനത്തെ അന്താരാഷ്ട്ര യാത്രയാണ് ഇതെന്ന് കൂടി നടി കൂട്ടിച്ചേര്‍ത്തിരുന്നു.
സിംഗിള്‍ മദര്‍ എന്ന നിലയിലുള്ള അവസാനത്തെ യാത്ര എന്നത് കൊണ്ട് ആര്യ ഉദ്ദേശിക്കുന്നത് വൈകാതെ മിംഗിള്‍ ആവും എന്നല്ലേ എന്ന ചോദ്യം ഇതോടെ ആരാധരിൽ ഉടലെടുത്തു. വളരെ ചെറിയ പ്രായത്തിലാണ് ആര്യ ആദ്യം വിവാഹിതയാവുന്നത്. പതിനെട്ട് വയസുള്ളപ്പോഴാണ് രോഹിത് സുശീലന്‍ എന്നയാളുമായിട്ടുള്ള ആര്യയുടെ വിവാഹം കഴിഞ്ഞത്.


Click it and Unblock the Notifications