വിളിച്ചു വരുത്തിയിട്ട് ചതിക്കും, മോശം അനുഭവത്തെ കുറിച്ച് അഞ്ജു അരവിന്ദ്

മിനിസ്ക്രീനിലും ബിഗ് സ്ക്രീനിലും ഒരുപോലെ ആരാധകരുള്ള താരമാണ് അഞ്ജു അരവിന്ദ്. നടി സഹനടി തുടങ്ങി കഥാപാത്രങ്ങളിൽ സിനിമയിൽ സജീവമായിരുന്നു നടി. 1995 ൽ അക്ഷരം എന്ന ചിത്രത്തിലൂടെയാണ് അഞ്ജു വെള്ളിത്തിരയിൽ എത്തിയത് പിന്നീട് മികച്ച കഥാപാത്രങ്ങളിലൂടെ തിളങ്ങി നിൽക്കുകയായിരുന്നു. സിനിമയിൽ പോലെ തന്നെ സീരിയലിലും അഞ്ജു സജീവമായിരുന്നു. എന്നാൽ പെട്ടെന്ന് നടി സീരിയലിനോട് വിടപറയുകയായിരുന്നു. ഇപ്പോഴിത അതിനുള്ള കാരണം വെളിപ്പെടുത്തുകയാണ്.

anju aravind

ഫേസ്ബുക്ക് ലൈവിലൂടെ ആണ് താരം പുതിയ വെളിപ്പെടുത്തൽ നടത്തിയിരിക്കുന്നത്. എന്തുകൊണ്ട് സീരിയലിലേക്ക് ഇല്ല എന്ന ആരാധകന്റെ ചോദ്യത്തിന് മറുപടി നൽകുകയാണ് താരം ഇപ്പോൾ. രണ്ടരവര്ഷമായി സീരിയൽ രംഗം വിട്ടിട്ട്. "ഞാൻ എന്നോട് തന്നെ എടുത്ത പ്രോമിസ് ആണ് ഇനി സീരിയൽ ചെയ്യില്ല എന്ന്. സീരിയൽ ചെയ്തിട്ടും, ഇമ്പ്രെസ്സിങ് ആയ ഒരു റോളും കിട്ടാത്തത് ആണ് കാരണം", എന്നും താരം വ്യക്തമാക്കി.

നല്ല വേഷങ്ങള്‍ ഉണ്ടെന്ന് പറഞ്ഞ് വിളിച്ചിട്ട് പലപ്പോഴുംചതിക്കപ്പെടുകയായിരുന്നുവെന്നു അഞ്ജു പറയുന്നു. ഫുള്‍ടൈം കഥാപാത്രമാണെന്ന് വിളിച്ചിട്ട് ഒരാഴ്ചകൊണ്ട് ഷൂട്ടിങ് പൂര്‍ത്തിയാക്കിയിട്ട് തിരിച്ചയക്കും. കൂടാതെ നമ്മളോട് പറയാതെ തന്നെ നമ്മുടെ കഥാപാത്രത്തെ അവസാനിപ്പിച്ചു കളയും. ഇത്തരം അനുഭവങ്ങള്‍ മാനസികമായി ഒരുപാട് തളര്‍ത്തി. അതുകൊണ്ടാണ് സീരിയല്‍ അഭിനയം നിര്‍ത്തിയതെന്ന് അഞ്ജു പങ്കുവച്ചു.

Recommended Video

Pooja Jayaram Interview | FilmiBeat Malayalam

മലയാളത്തിനെ കൂടാതെ തമിഴ്, കന്നഡ ഭാഷാചിത്രങ്ങളിലും അഞ്ജു സജീവമായിരുന്നു. തമിഴിൽ വിജയുടെ നായികയായി അഞ്ജു അഭിനയിച്ചിട്ടുണ്ട്.. മോഹൻലാലിനെ കാണാൻ പോയ യാത്രയിൽ നിന്നാണ് തന്റെ സിനിമാ ജീവിതം തുടങ്ങിയതെന്ന് താരം വെളിപ്പെടുത്തിയിട്ടുണ്ട്. പ്രീഡിഗ്രിക്ക് പഠിക്കുന്ന സമയത്ത് അദ്വൈതം എന്ന ചിത്രത്തിന്റെ വിജയാഘോഷ ചടങ്ങിൽ പങ്കെടുത്തത് ആണ് അഞ്ജുവിന്റെ സിനിമാജീവിതത്തിന് തുടക്കം കുറിച്ചത് . ബഡായി ബംഗ്ലാവ് സീസൺ 2 ലും അ‍ഞ്ജു എത്തിയിരുന്നു

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X