രണ്ട് വിവാഹങ്ങൾ‌, അഞ്ച് വർഷമായി ലിവ് ഇൻ റിലേഷനിലാണ്; അകന്ന് പോയ ഞങ്ങൾ വീണ്ടും ഒരുമിച്ചു: അഞ്ജു അരവിന്ദ്

മലയാളികൾക്ക് സുപരിചിതയാണ് നടി അഞ്ജു അരവിന്ദ്. പൂവെ ഉനക്കാകെ എന്ന സിനിമയിലൂടെ തമിഴകത്തും വൻ ജനപ്രീതി അഞ്ജു അരവിന്ദ് നേടി. സ്വന്തം ജീവിതത്തെക്കുറിച്ച് തുറന്ന് സംസാരിക്കുകയാണിപ്പോൾ അഞ്ജു അരവിന്ദ്. രണ്ട് വിവാഹ ബന്ധങ്ങൾ തന്റെ ജീവിതത്തിലുണ്ടായെന്ന് അഞ്ജു അരവിന്ദ് പറയുന്നു. അവൾ വികടൻ എന്ന തമിഴ് മീഡിയയിലാണ് നടി മനസ് തുറന്നത്.

കല്യാണം കഴിഞ്ഞ് ഡിവോഴ്സായി. സെക്കന്റ് മാര്യേജ് ചെയ്ത ഭർത്താവ് മരിച്ചു. അതിന് ശേഷം ഞാനിപ്പോൾ ലിവ് ഇൻ റിലേഷൻഷിപ്പിലാണ്. സഞ്ജയ് അമ്പലപ്പറമ്പത്ത് എന്നാണ് പേര്. ഹാപ്പിയായിരിക്കുന്നു. കുറേക്കാലമായി. ബാം​ഗ്ലൂരിൽ എനിക്ക് ഡാൻസ് ടീച്ചറെനന്ന ഐഡന്റിറ്റി തന്നത് അദ്ദേഹമാണ്. എനിക്ക് എട്ടാം ക്ലാസിൽ വെച്ചുണ്ടായ ആദ്യ ക്രഷ് ആണ് സഞ്ജയ്. ഞങ്ങളുടെ കഥ ഒരു സിനിമ പോലെയെടുക്കാം. ഞങ്ങൾ ഒരുമിച്ച് കണ്ട 96 എന്ന സിനിമ വളരെ ഇഷ്ടമാണ്. ആ സിനിമ കണ്ടപ്പോൾ സ്കൂളിലെ ദിനങ്ങൾ ഓർമ വന്നു.

Anju Aravind

അദ്ദേഹം ഡാൻസറാണ്. ഐടി രം​ഗത്തായിരുന്നു. ഇപ്പോൾ വിരമിച്ചു. എഴുതുകയും സോഷ്യൽ വർക്ക് ചെയ്യുകയും ചെയ്യുന്നു. ഞാൻ അദ്ദേ​ഹത്തെ കണ്ടത് ഡാൻസ് ക്ലാസിൽ വെച്ചാണ്. അക്കാലത്ത് മൊബെെൽ ഇല്ല. ഞങ്ങൾ രണ്ട് വഴിക്കായി. അവസാനം ഒന്നിച്ചു. അന്ന് മുതൽ അഞ്ച് വർഷമായി ഞങ്ങൾ ഒരുമിച്ച് ജീവിക്കുന്നു.

ബാം​ഗ്ലൂരിൽ എന്റെ ഡാൻസ് അക്കാദമിക്ക് പേര് വെച്ചത് അദ്ദേഹമാണ്. അഞ്ജു അരവിന്ദ് അക്കാദമി ഓഫ് ഡാൻസ് എന്നാണ് പേര്. എന്റെ വിദ്യാർത്ഥികൾക്ക് ഞാൻ നടിയാണെന്ന് അത്രയ്ക്ക് അറിയില്ല. വലിയ വിദ്യാർത്ഥികൾക്ക് അറിയാം. ചെറിയ കുട്ടികൾ മാം, നിങ്ങളുടെ സിനിമ ഞാൻ ടിവിയിൽ കണ്ടെന്ന് പറഞ്ഞ് വരുമെന്നും അഞ്ജു അരവിന്ദ് പറയുന്നു. അൻവിക എന്നാണ് അഞ്ജുവിന്റെ മകളുടെ പേര്. മകളെക്കുറിച്ചും നടി സംസാരിച്ചു.

Anju Aravind

മകൾ വിജയ് സാറുടെ ആരാധികയാണ്. ഒരിക്കൽ ഞാൻ മെസേജ് ചെയ്തിരുന്നു. എന്നാൽ ആ മെസേജ് വിജയ് സാറിനടുത്തെത്തിയില്ലെന്ന് തോന്നുന്നു. ഭാ​ഗ്യമുണ്ടെങ്കിൽ കാണാമെന്ന് മകളോട് പറഞ്ഞിട്ടുണ്ടെന്നും അഞ്ജു അരവിന്ദ് പറയുന്നു. പൂവേ ഉനക്കാ​ഗയിൽ വിജയുടെ നായികയായാണ് അഞ്ജു അരവിന്ദ് അഭിനയിച്ചത്.

മകൾ ഇപ്പോൾ ലെവൻതിൽ പഠിക്കുന്നു. യൂട്യൂബിൽ ഒരുപാട് ​ഗോസിപ്പുകൾ വരും. അതിൽ ഏതോ ഒരു ചാനലിൽ വന്നു. അത് കണ്ട് മകൾ എവിടെയാണ് ആ മൂന്ന് മക്കളെ ഒളിപ്പിച്ച് വെച്ചതെന്ന് മകൾ ചോദിക്കും. അത് ​ഗോസിപ്പല്ലേയെന്ന് ഞാൻ പറയും. എന്റെ സ​ഹോദരിക്ക് രണ്ട് മക്കളാണ്. അവളുടെ മക്കളും എന്റേത് പോലെയാണെന്ന് ഞാൻ പറയും. അങ്ങനെ ആരോ പ്രചരിപ്പിച്ചതാണിത്. സീരിയലിൽ എനിക്കൊപ്പം അഭിനയിച്ച കുട്ടിയുടെ ഫോട്ടോയാണ് തന്റെ മകളെന്ന് പറഞ്ഞ് യൂട്യൂബ് ചാനലിൽ വന്നതെന്നും അഞ്ജു അരവിന്ദ് പറയുന്നു.

മകൾക്ക് വേണ്ടി ഒരുപാട് സമയം കണ്ടെത്താനാകാറില്ല. എല്ലാം ഫോണിലാണ്. ഉപദേശം അവൾക്ക് ഇഷ്ടമല്ല. പറഞ്ഞ് കൊടുക്കും. അടിക്കേണ്ടിടത്ത് അടിക്കും. സ്ട്രിക്റ്റാണ്. അങ്ങനെയാണ് വേണ്ടത്. മക്കൾക്ക് എപ്പോഴും പുകഴ്ത്തൽ മാത്രം പോര. തോൽവികളും അവർ ഉൾക്കൊള്ളണം. മകൾ ബോൾഡാണെന്നും അഞ്ജു അരവിന്ദ് വ്യക്തമാക്കി. മലയാളത്തിലും തമിഴിലും നിരവധി സിനിമകളിൽ അഞ്ജു അരവിന്ദ് അഭിനയിച്ചിട്ടുണ്ട്. കൂടുതലും സഹ നായികാ വേഷങ്ങളാണ് ചെയ്തത്. പിന്നീട് ടെലിവിഷൻ സീരിയലുകളിലും അഭിനയിച്ചു.

More from Filmibeat

Read more about: anju aravind
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X