ആരുടെയും സർട്ടിഫിക്കറ്റിന്റെ ആവശ്യമില്ല, പങ്കാളിയെക്കുറിച്ച് പറഞ്ഞതിലെ സത്യാവസ്ഥ: അഞ്ജു അരവിന്ദ്
അടുത്തിടെയാണ് നടി അഞ്ജു അരവിന്റെ സ്വകാര്യ ജീവിതം സോഷ്യൽ മീഡിയയിൽ ചർച്ചയായത്. ആദ്യ രണ്ട് വിവാഹ ബന്ധങ്ങൾക്ക് ശേഷം ഇപ്പോൾ ലിവ് ഇൻ റിലേഷൻഷിപ്പിലാണെന്ന് അഞ്ജു അരവിന്ദ് ഒരു അഭിമുഖത്തിൽ തുറന്ന് പറയുകയുണ്ടായി. സഞ്ജയ് അമ്പലപ്പറമ്പത്ത് എന്നാണ് പങ്കാളിയുടെ പേര്. ആദ്യ വിവാഹ ബന്ധം ഡിവോഴ്സായി. സെക്കന്റ് മാര്യേജ് ചെയ്ത ഭർത്താവ് മരിച്ചു. ഇതിന് ശേഷമാണ് സഞ്ജയ് അമ്പലപ്പറമ്പത്ത് തന്റെ ജീവിതത്തിലേക്ക് കടന്ന് വന്നതെന്നും അഞ്ച് വർഷമായി ലിവ് ഇൻ റിലേഷനിലാണെന്നുമാണ് അഞ്ജു ഒരു തമിഴ് മീഡിയക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞത്.
എന്നാലിപ്പോൾ ഈ അഭിമുഖത്തിനെതിരെ രംഗത്ത് വന്നിരിക്കുകയാണ് അഞ്ജു അരവിന്ദ്. താൻ പറഞ്ഞ കാര്യങ്ങളിൽ പലതും ആ അഭിമുഖത്തിലില്ലെന്നും പലതും തെറ്റായി വ്യാഖ്യാനിക്കപ്പെട്ടെന്നും അഞ്ജു അരവിന്ദ് പറയുന്നു. മനോരമ ഓൺലെെനിനോടാണ് പ്രതികരണം.
മനസിൽ ഒന്നും ഒളിക്കാതെ തുറന്ന് പറഞ്ഞ കാര്യമാണ്. ദെെവത്തിനെ പോലെയാണ് സഞ്ജുവേട്ടൻ എന്റെ ജീവിതത്തിലേക്ക് കടന്ന് വന്നത്. ഞാൻ വളരെ ഹാപ്പിയാണ്. ആരുടെയും സർട്ടിഫിക്കറ്റ് വേണ്ട.

അത്രയും മനസ് നിറഞ്ഞ ജീവിതമാണ് ഞാൻ ജീവിക്കുന്നത്. നെഗറ്റീവ് കമന്റുകൾ വായിക്കുമ്പോൾ കുറച്ച് വിഷമം തോന്നും. അതൊക്കെ ദെെവത്തിന് വിട്ട് കൊടുക്കും. നമ്മളെ പറ്റി അറിയുന്നവർക്ക് നമ്മളെ അറിയാം. ഞാൻ ആരുടെയും ജീവിതത്തിൽ ഇടപെടുന്നില്ല. നമ്മളെങ്ങനെ ജീവിക്കണമെന്ന് തീരുമാനിക്കുന്നത് നമ്മളാണ്. ആൾക്കാർ പലതും പറയും. അതിന് ചെവി കൊടുക്കാൻ നിന്നാൽ നമ്മുടെ സന്തോഷം നഷ്ടപ്പെടുമെന്നേയുള്ളൂ.
എപ്പോഴും പോസിറ്റീവായിരിക്കുക. ഈ സംഭവം ഭയങ്കര വിഷമമായിപ്പോയി. ഫിലിം ഫീൽഡിലെ സെലിബ്രിറ്റി സ്റ്റാറ്റസിൽ അല്ല ഞാൻ ജീവിക്കുന്നത്. സെലിബ്രിറ്റി സ്റ്റാറ്റസൊന്നും എന്നെ ബാധിച്ചിട്ടേയില്ല. അതേ പോലെയാണ് ഇപ്പോഴും ഞാൻ ഉള്ളത്. ഇങ്ങനെയുള്ള കാര്യം കേട്ടപ്പോൾ ചെറിയ വിഷമമുണ്ടാകും. എന്റെ വിഷമം ഞാൻ ഭഗവാനോട് കരഞ്ഞ് പറയും. സഹസ്രനാമം ചൊല്ലിക്കഴിഞ്ഞാൽ ചെറുതായി പോലും ഒരു സങ്കടം മനസിലുണ്ടാകില്ല.

നമ്മളതൊന്നും ശ്രദ്ധിക്കാൻ പോകേണ്ട, നമ്മുടെ ഡ്യൂട്ടി ചെയ്യുക എന്നാണ് സഞ്ജുവേട്ടൻ പറഞ്ഞത്. ഞാൻ പറഞ്ഞത് എത്രത്തോളം അവർ ഷൂട്ട് ചെയ്തു എന്നറിയില്ല. ഞങ്ങൾ വിവാഹിതരാണെന്ന് ആ അഭിമുഖത്തിൽ വന്നില്ല. തെറ്റായി വ്യാഖ്യാനിച്ചു. അതിന് ആരുടെയും സർട്ടിഫിക്കറ്റിന്റെ ആവശ്യം എനിക്കില്ല. എനിക്ക് എന്റേതായ ജീവിതമുണ്ട്. നമ്മളെ പറ്റി ഒരു ചർച്ചാ വിഷയം വേണ്ടെന്ന് വെച്ചാണ് ഞാൻ പ്രതികരിക്കാതിരുന്നതെന്നും അഞ്ജു അരവിന്ദ് വ്യക്തമാക്കി.
അന്ന് നൽകിയ അഭിമുഖത്തിൽ തന്റെ മകളെക്കുറിച്ചും അഞ്ജു അരവിന്ദ് സംസാരിക്കുന്നുണ്ട്. മകൾ ഇപ്പോൾ ലെവൻതിൽ പഠിക്കുന്നു. തിരക്കുകൾ കാരണം മകൾക്ക് വേണ്ടി ഒരുപാട് സമയം കണ്ടെത്താനാകാറില്ലെന്ന് നടി തുറന്ന് പറഞ്ഞു. എല്ലാം ഫോണിലാണ്. ഉപദേശം അവൾക്ക് ഇഷ്ടമല്ല. പറഞ്ഞ് കൊടുക്കും. അടിക്കേണ്ടിടത്ത് അടിക്കാറുണ്ട്. കർക്കശക്കാരിയായ അമ്മയാണ്. അങ്ങനെയാണ് മക്കളെ വളർത്തേണ്ടതെന്നും അഞ്ജു അരവിന്ദ് പറഞ്ഞു.
നൃത്ത അധ്യാപികയാണ് അഞ്ജു അരവിന്ദ് ഇന്ന്. ഭർത്താവിന്റെ വലിയ പിന്തുണ തന്റെ പ്രൊഫഷനുണ്ടെന്നാണ് അഞ്ജു പറയുന്നത്. ഡാൻസ് അക്കാദമിക്ക് പേര് വെച്ചത് അദ്ദേഹമാണ്. അഞ്ജു അരവിന്ദ് അക്കാദമി ഓഫ് ഡാൻസ് എന്നാണ് പേര്. അദ്ദേഹവും ഡാൻസറാണ്. ഐടി രംഗത്തായിരുന്നു. ഇപ്പോൾ വിരമിച്ചെന്നും അഞ്ജു അരവിന്ദ് പറഞ്ഞു. തമിഴിലും മലയാളത്തിലും അഞ്ജു അരവിന്ദ് ശ്രദ്ധേയ സിനിമകൾ ചെയ്തിട്ടുണ്ട്.


Click it and Unblock the Notifications











