twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ‌'വിജയിയുടെ നായികയായ ശേഷം ചെന്നൈ റെയിൽവേ സ്റ്റേഷനിൽ വെച്ച് നാണംകെട്ടു'; അ‍ഞ്ജു അരവിന്ദ് പറയുന്നു

    |

    അക്ഷരം എന്ന സിബി മലയിൽ ചിത്രത്തിലൂടെ സുരേഷ് ഗോപിയുടെ അനിയത്തിക്കുട്ടിയായി മലയാളസിനിമയിൽ അരങ്ങേറ്റം ചെയ്ത നടിയാണ് അഞ്ജു അരവിന്ദ്. പൂവൈ ഉനക്കാഗെ എന്ന സൂപ്പർഹിറ്റ് തമിഴ് ചിത്രത്തിൽ വിജയ്‌യുടെ നായികയായിട്ടാണ് അഞ്ജു തെന്നിന്ത്യയിൽ ശ്രദ്ധിക്കപ്പെട്ടത്. തെലുങ്കിലും കന്നടയിലും അടക്കം അ‍ഞ്ജു അഭിനയിച്ചു. 2022ൽ എത്തി നിൽക്കുമ്പോൾ അ‍ഞ്ജു മലയാള സിനിമയിലെ യൂത്തന്മാർക്കൊപ്പം കട്ടക്ക് പിടിച്ച് നിൽക്കുകയാണ്. ജീവിതത്തിലും മനസിലും എന്നും ചെറുപ്പം സൂക്ഷിക്കുന്ന അഞ്ജു ഇപ്പോഴും നൃത്ത വിദ്യാലയവും യുട്യൂബ് ചാനലും അഭിനയവും എല്ലാമായി സജീവമാണ്.

    'പ്രവൃത്തിയാണ് എന്റെ മറുപടി, ശരീരത്തെ ചൊല്ലി പലരും തളർത്തി, വയസറിയിച്ചപ്പോൾ കരഞ്ഞു'; മീനാക്ഷി രവീന്ദ്രൻ'പ്രവൃത്തിയാണ് എന്റെ മറുപടി, ശരീരത്തെ ചൊല്ലി പലരും തളർത്തി, വയസറിയിച്ചപ്പോൾ കരഞ്ഞു'; മീനാക്ഷി രവീന്ദ്രൻ

    വിജയിയുടെ സിനിമാ ജീവിതത്തിലെ ആദ്യത്തെ ഹിറ്റായിരുന്നു പൂവെ ഉനക്കാ​ഗെ എന്ന സിനിമ. പാർവതി പരിണയത്തിൽ അഭിനയിച്ച് കൊണ്ടിരിക്കുമ്പോഴാണ് അ‍ഞ്ജുവിന് വിജയ് ചിത്രത്തിലെ നായിക വേഷം ലഭിച്ചത്. 1996ൽ ആണ് പൂവെ ഉനക്കാ​ഗെ തിയേറ്ററുകളിൽ റിലീസ് ചെയ്തത്. അതിന് മുമ്പ് നാലിൽ അധികം സിനിമകളിൽ വിജയ് അഭിനയിച്ചെങ്കിലും ഒന്നും അത്ര ശ്രദ്ധിക്കപ്പെട്ടില്ല. മാത്രമല്ല വിജയിയുടെ രൂപത്തിന്റെ പേരിൽ വലിയ പരിഹാസങ്ങൾ‌ നേരിടേണ്ടിയും വന്നിട്ടുണ്ട്. എന്നാൽ പൂവെ ഉനക്കാ​ഗെ റിലീസ് ചെയ്തതോടെ വിജയിയുടെ കരിയർ ബ്രേക്കാണ് ഉണ്ടായത്. പിന്നീട് തമിഴകത്തിന്റെ മാത്രമല്ല ഇന്ത്യൻ സിനിമയിലെ തന്നെ ഇളയ ദളപതിയായി മാറി.

    'ഞങ്ങൾ‌ ഒന്നിക്കണമെന്ന് ദൈവം ഏറെ ആ​ഗ്രഹിച്ചിരുന്നു'; ധനുഷുമായുള്ള ജീവിതത്തെ കുറിച്ച് ഐശ്വര്യ!'ഞങ്ങൾ‌ ഒന്നിക്കണമെന്ന് ദൈവം ഏറെ ആ​ഗ്രഹിച്ചിരുന്നു'; ധനുഷുമായുള്ള ജീവിതത്തെ കുറിച്ച് ഐശ്വര്യ!

    വിജയിയുടെ നായികയായപ്പോൾ

    വിജയിക്ക് സംഭവിച്ചത് പോലെ തന്നെ അഞ്ജുവിന് ലഭിച്ച അവസരങ്ങളും നായിക വേഷങ്ങളും തേടി പോയതായിരുന്നില്ല അഞ്ജുവിനെ തേടി എത്തിയതായിരുന്നു. പല കഥാപാത്രങ്ങളും ലഭിച്ചത് അത്ഭുതമായിട്ടാണ് തോന്നിയിട്ടുള്ളതെന്നാണ് അ‍ഞ്ജു പറയുന്നത്. അഞ്ജു അരവിന്ദ് തൻ്റെ സിനിമ സീരിയൽ ജീവിത അനുഭവങ്ങൾ തുറന്ന് പറഞ്ഞിരിക്കുകയാണ് ഇപ്പോൾ. 'പാർവതി പരിണയത്തിൽ അഭിനയിച്ചുകൊണ്ടിരിക്കുമ്പോഴാണ് വിജയ് സിനമയിൽ അവസരം ലഭിച്ചത്. അവിടെ ചെന്നപ്പോൾ വിജയിയും സിനിമയിലെ പുതുമുഖമായിരുന്നു. എനിക്കും തമിഴ് വശമില്ലായിരുന്നു. പോരാത്തതിന് ആദ്യ തമിഴ് സിനിമയും ആയിരുന്നു. അന്ന് നടി സം​ഗീതയാണ് എനിക്ക് വേണ്ടി തമിഴിൽ കാര്യ​ങ്ങൾ സംസാരിച്ചിരുന്നത്. പൂവെ ഉനക്കാ​ഗെ കണ്ടിട്ടാണ് രജനികാന്ത് സിനിമയായ അരുണാചലത്തിൽ അദ്ദേഹത്തിന്റെ സഹോദരി വേഷം ചെയ്യാൻ അവസരം ലഭിച്ചത്. മറ്റൊരു സിനിമ കമ്മിറ്റ് ചെയ്തിരുന്നതിനാൽ അരുണാചലത്തിൽ അഭിനയിക്കാൻ താൽപര്യമില്ലെന്ന് പറയാൻ ഞാൻ പോയിരുന്നു.'

    രജനി ചിത്രം ഉപേക്ഷിക്കാൻ തീരുമാനിച്ചപ്പോൾ

    'അവിടെ ചെന്ന് രജനി സാറിനെ കണ്ട് സംസാരിച്ച ഞാൻ അദ്ദേഹം കഥാപാത്രത്തെ കുറിച്ച് വിവരിച്ചപ്പോൾ അറിയാതെ ഓക്കെ പറഞ്ഞു. പക്ഷെ അരുണാചലവും എന്റെ സിനിമാ ജീവിതത്തിൽ വലിയ വഴിത്തിരിവായി. പൂവെ ഉനക്കാ​ഗെ കഴിഞ്ഞ ശേഷം ഒരിക്കൽ ഞാൻ ചെന്നൈയിൽ പോയപ്പോൾ നാണംകെട്ട സംഭവം ഇപ്പോഴും ഞാൻ ഓർത്ത് ചിരിക്കും. ചെന്നൈ റെയിൽവെ സ്റ്റേഷനിൽ പോകുന്നവർക്ക് അറിയാം അവിടുത്തെ പോർട്ടർ നമ്മൾ ചെന്ന് ഇറങ്ങുമ്പോൾ തന്നെ ബാ​ഗ് എടുക്കാൻ ഓടിവരും. പിന്നെ വലിയ കൂലിയും ചോദിക്കും. അതെനിക്ക് നന്നായി അറിയാം. അതുകൊണ്ട് ഞാൻ ട്രെയിൻ ഇറങ്ങിയപ്പോൾ തന്നെ അവരെ തടയണം എന്ന് വിചാരിച്ചിരുന്നു. ഞാൻ ട്രെയിൻ ഇറങ്ങിയപ്പോൾ കുറേപ്പേർ ഓടിവന്നു. ഞാൻ‌ വിചാരിച്ചു പോർട്ടർമാരാണെന്ന്. ഉടനെ ഞാൻ അവരോട് പറഞ്ഞു ആരും എന്റെ ബാ​​ഗിൽ തൊടരുത്. ഉടനെ അവർ എന്നോട് പറഞ്ഞു. ഞങ്ങൾ അതിന് വന്നതല്ല. പൂവെ ഉനക്കാ​ഗെ കണ്ടിട്ടുള്ള ഇഷ്ടം അറിയിക്കാൻ വന്നതാണെന്ന് എന്നോട് പറഞ്ഞു.'

    Recommended Video

    ആള് കൂടിയപ്പോൾ പ്രണവിനെ ഓടിച്ചുവിടുന്ന ചാക്കോച്ചൻ. വീഡിയോ വൈറൽ | FilmiBeat Malayalam
    റെയിൽവേ സ്റ്റേഷനിൽ‌ സംഭവിച്ചത്

    'അവർ അത് പറഞ്ഞപ്പോൾ ഞാൻ ചമ്മിപ്പോയി. ഇതുപോലെ നാണം കെട്ട അവസ്ഥയുണ്ടായിട്ടില്ല. ഇന്നും തമിഴ്നാട്ടിൽ ചെന്നാൽ എല്ലാവർക്കും സ്നേഹമാണ്. രജനിസാറിന്റെ പെങ്ങൾ വിജയി പടത്തിലെ നായിക എന്നൊക്കെ പറഞ്ഞാണ് അഭിസംബോധന ചെയ്യുന്നത് പോലും. ഇപ്പോൾ ബിബിൻ ജോർജും സനുഷയും കേന്ദ്രകഥാപാത്രങ്ങളാകുന്ന മരതകത്തിലാണ് അഭിനയിച്ചിട്ടുള്ളത്. വളരെ പ്രതീക്ഷയുള്ള സിനിമയാണ്. ഇതുവരെ ഞാൻ ചെയ്യാത്ത കഥാപാത്രമാണ് മരതകത്തിലേത്. യൂത്തിനൊപ്പം സിനിമ ചെയ്തപ്പോൾ എങ്ങനെയാണ് അവർക്കൊപ്പം അഭിനയിക്കുക എങ്ങനെയാണ് സൗഹൃദം കൊണ്ടുപോകുക എന്നൊക്കെ തോന്നിയിരുന്നു. പക്ഷെ മരതകം സിനിമയിലും സെറ്റിലും എനിക്ക് ഒരുപാട് സന്തോഷം ലഭിച്ചു. ഞാൻ ആസ്വദിച്ചാണ് സിനിമ ചെയ്തത്.'

    Read more about: anju aravind
    English summary
    Anju aravind talks about what happened at the Chennai railway station after playing the heroine of Vijay movie
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X