ഗുഡ് മോണിങ് മെസേജിൽ സ്മൈലി കുറഞ്ഞാൽ വിളി വരും, വർഷത്തിൽ ഒരിക്കൽ വഴക്ക്, കണ്ട് അറിഞ്ഞ് ചെയ്യുന്ന പ്രകൃതം!
സോഷ്യൽമീഡിയയിൽ ഇടയ്ക്കിടെ വൈറലാകാറുള്ള ദമ്പതികളാണ് ഗായിക അഞ്ജു ജോസഫും പങ്കാളി ആദിത്യ പരമേശ്വരനും. ആദ്യ വിവാഹബന്ധം തകർന്ന് ഏറ്റവും മോശമായ അവസ്ഥയിലൂടെ കടന്ന് പോകുമ്പോഴായിരുന്നു ആദിത്യയുമായി അഞ്ജു പ്രണയത്തിലായത്. വിഷാദരോഗത്തിന്റെ ബുദ്ധിമുട്ടുകൾ വരെ ഒരു സമയത്ത് അഞ്ജുവിനെ അലട്ടിയിരുന്നു. എന്നാൽ ഇന്ന് ഏറ്റവും മനോഹരമായ ജീവിതമാണ് ആദിത്യയ്ക്കൊപ്പം അഞ്ജു നയിക്കുന്നത്.
ജീവിതം വളരെ മനോഹരമായി ഈസിയായി ഐ ആം വിത്ത് ധന്യ വർമയ്ക്ക് നൽകിയ അഭിമുഖത്തിൽ സംസാരിക്കവെ അഞ്ജു പറഞ്ഞ് തുടങ്ങി. കുറേ വർഷക്കാലം ഞാൻ ഒറ്റയ്ക്കായിരുന്നു താമസിച്ചിരുന്നത്. ഇപ്പോൾ വീട്ടിലേക്ക് മടങ്ങി ചെല്ലുമ്പോൾ എന്റെ വീടായ ഒരാൾ അവിടെയുണ്ട്. അത് വളരെ നല്ല അനുഭവമാണ്. എല്ലാവർക്കും അതുപോലൊന്ന് ഉണ്ടായിരിക്കണം.

വീട് ഒരു വ്യക്തിയാണ് എന്ന് പറയുന്നത് പോലെ. ഒടുവിൽ ഞാൻ എന്റെ വീട്ടിലെത്തി. ആദിത്യ നന്നായി പാട്ട് പാടും. പണ്ടും പാടുമായിരുന്നു. പാടാൻ ആദിത്യയ്ക്ക് ഒരു മടിയില്ല. മടുത്തിരിക്കുകയാണെങ്കിലും ഞാൻ വിളിച്ചാൽ എന്തിനും വരും. പാട്ട് റെക്കോർഡിങിനാണെങ്കിൽ കൂടിയും തയ്യാറായി വരും. അതാണ് എനിക്ക് ഇഷ്ടപ്പെട്ടതും.
എല്ലാത്തിന് വേണ്ടിയും പരിശ്രമിക്കാൻ തയ്യാറായിട്ടുള്ള വ്യക്തിയാണ്. റിലേഷൻഷിപ്പിൽ ബൗണ്ടറീസുള്ള കാര്യവും എനിക്ക് വേണ്ടതുമെല്ലാം ആദിത്യയോട് ഞാൻ പറയാറുണ്ട്. മുമ്പൊക്കെ ഞാൻ ഗണിച്ചെടുക്കുന്ന രീതിയായിരുന്നു. അത് നിർത്തി. ഷോ കഴിഞ്ഞ് വന്നാൽ എല്ലാ ബഹളത്തിൽ നിന്നും ഒഴിഞ്ഞ് മാറി എന്റെ മാത്രം സ്പേസിൽ ഇരിക്കാനാണ് എനിക്കിഷ്ടം. ആദിത്യ പക്ഷെ തോണ്ടികൊണ്ട് വരും. ഗോൾഡൻ റിട്രൈവർ എനർജിയാണ് അവന് അഞ്ജു പറഞ്ഞു.
രണ്ട് ദിവസമായി കാണാതിരിക്കുകയല്ലേ. അതുകൊണ്ട് തന്നെ എല്ലാ വിശേഷങ്ങളും ചോദിച്ച് അറിയണം അതുകൊണ്ടാണ് അവൾ ക്ഷീണിതയാണെങ്കിലും മുമ്പൊക്കെ വിശേഷങ്ങൾ ചോദിച്ച് പിന്നാലെ ചെന്നതിന് പിന്നിൽ. എന്നാൽ ഇപ്പോൾ അത് മാറി. ഒരു ദിവസം അഞ്ജുവിനൊപ്പം ഞാൻ പോയി ഷോയിൽ പങ്കെടുത്തു ആദിത്യ പറഞ്ഞു. അതിനുശേഷം അവന് എന്റെ ഹെക്ടിക്ക് ഷെഡ്യൂൾ മനസിലായി. അവൻ അവന്റെ ആവശ്യങ്ങൾ എന്നോട് പറയാറില്ല.
തുടക്കം മുതൽ രണ്ടുപേരും പരസ്പരം സ്പേസ് കൊടുക്കുമായിരുന്നു. അടിയിട്ടാൽ ആദ്യം പാച്ചപ്പ് ചെയ്യുന്നത് ആദിത്യയാണ്. വർഷത്തിൽ ഒരിക്കലെ മേജർ വഴക്ക് വരൂ. ഞാൻ വാശിക്കാരിയാണ്. പക്ഷെ ദേഷ്യത്തിനിടയിലും ഞങ്ങൾക്ക് ചിരി വരും. കഴിവതും അതേ ദിവസം തന്നെ വഴക്ക് അവസാനിപ്പിക്കാൻ ശ്രമിക്കുമെന്നും അഞ്ജു പറഞ്ഞു.

അവൾക്ക് സ്പേസ് വേണമെന്ന് പറയുമ്പോൾ ഞാൻ അത് ഉൾക്കൊള്ളും. മുമ്പ് ഇക്കാര്യങ്ങൾ അഞ്ജു പറയാത്തതുകൊണ്ട് തന്നെ ചില പ്രശ്നങ്ങൾ ഞങ്ങൾക്കിടയിലുണ്ടായി. ഇപ്പോൾ അതില്ല. പ്രോഗ്രാമും ജോലിയുമായി രണ്ടുപേരും രണ്ടിടത്താണെങ്കിൽ അഞ്ജു രാവിലെ തന്നെ മെസേജ് അയക്കും. ഗുഡ് മോണിങിൽ ഒരു സ്മൈലി കുറഞ്ഞാൽ അപ്പോൾ തന്നെ അവൾ വിളിക്കും. സ്മൈലി കുറഞ്ഞതിന്റെ കാരണം അറിയണം. ഞാൻ ഉറക്കത്തിലായതുകൊണ്ട് വിട്ടുപോയതാകും ആദിത്യ പറഞ്ഞു.
സ്മൈലി കുറഞ്ഞാൽ മൂഡ് ശരിയല്ലെന്ന് അല്ലേ അർത്ഥമെന്ന് അഞ്ജു ചോദിച്ചു. എല്ലാ കാര്യങ്ങളും അഞ്ജു അപ്ഡേറ്റ് ചെയ്യും. ആ ശീലം തനിക്കും ഇപ്പോഴുണ്ടെന്നും ആദിത്യ. കുക്കിങും ക്ലീനിങ്ങുമെല്ലാം ചെയ്യുന്നയാളാണ് ആദിത്യ. അതുകൊണ്ട് പറയേണ്ട ആവശ്യം വന്നിട്ടില്ല. പറയാതെ തന്നെ കണ്ട് അറിഞ്ഞ് ചെയ്യും. വളരെ റെസ്പോൺസിബിളാണെന്നും അഞ്ജു കൂട്ടിച്ചേർത്തു.
ലിങ്കിടിനിൽ ഉൾപ്പെടുത്തിയിട്ടില്ല എന്നേയുള്ളു. അഞ്ജുവിന്റെ ക്രിയേറ്റീവ് ഹെഡ്ഡാണ് ഞാൻ. ബാന്റിൽ കോർപറേറ്റ് പോളിസീസ് എല്ലാം ഞാൻ ആഡ് ചെയ്തു. കുറേ ഗൈഡ് ലൈൻസും കോൺട്രാക്ട്സിൽ വെച്ചു. ഞങ്ങളുടെ കൂടെ വരുന്ന കുട്ടികൾക്ക് സേഫ്റ്റി ഫീൽ ചെയ്യണം. ഒരു കോർപറേറ്റ് സെറ്റപ്പായിട്ടാണ് നടത്തുന്നതെന്ന് അഞ്ജു ക്ലൈന്റ്സിനോട് പറയുന്നത്. അങ്ങനൊരു പാറ്റേണാണ് ഫോളോ ചെയ്യുന്നതെന്നും അത് നല്ല കാര്യമാണെന്നും ആദിത്യ പറഞ്ഞു.


Click it and Unblock the Notifications


