സീൻ ആണല്ലോ ഇടി കിട്ടുമോ; അഞ്ജുവിന്റെ ബോക്സിങ് കണ്ട് അമ്പരന്ന് ആരാധകർ

അൽഫോൺസ് പുത്രൻ സംവിധാനം ചെയ്ത നേരം എന്ന ചിത്രത്തിലെ ഒരു സഹകഥാപാത്രത്തിലൂടെയാണ് അഞ്ചു കുര്യൻ മലയാളസിനിമയിൽ തന്റെ കരിയർ ആരംഭിക്കുന്നത്. തുടർന്ന് ജൂഡ് ആന്റണി സംവിധാനം ചെയ്ത് നിവിൻ പോളിയും നസ്രിയയും കേന്ദ്രകഥാപാത്രമായി എത്തിയ 'ഓം ശാന്തി ഓശാന' എന്ന ചിത്രത്തിൽ ഒരു കഥാപാത്രത്തെ അവതരിപ്പിച്ചു.

ചിത്രം ഏറെ ശ്രദ്ധിക്കപെട്ടതോടെ താരത്തിനെ വേഷവും ആരാധകർ സ്വീകരിച്ചു. പിന്നീട് നിരവധി ഷോർട്ട് ഫിലിമുകളും മ്യൂസിക് വീഡിയോകളിലും അഞ്ചു കുര്യൻ വേഷമിട്ടു.

മലയാള സിനിമയിലും അന്യഭാഷാ ചിത്രങ്ങളിലും സജീവമായി നിൽക്കുന്ന താരമാണ് നടി അഞ്ചു കുര്യൻ. 'നേരം' എന്ന ചിത്രം തമിഴിലും റിലീസ് ചെയ്തിരുന്നതിനാൽ ഒരേ സമയം തന്നെ രണ്ട് ഭാഷകളിലും താരം അരങ്ങേറ്റം കുറിക്കുകയായിരുന്നു. തുടർന്ന് അബ്ബാസ് സംവിധാനം ചെയ്ത 'ചെന്നൈ ടു സിംഗപ്പൂർ 'എന്ന ചിത്രത്തിൽ റോഷ്ണി എന്ന കഥാപാത്രത്തെ താരം അവതരിപ്പിച്ചു.

Anju Kurian

2018 ഇൽ പുറത്തിറങ്ങിയ 'ഇടം ജഗത്' എന്ന ചിത്രത്തിലൂടെയാണ് അഞ്ചു തെലുങ്കിൽ അരങ്ങേറ്റം കുറിച്ചത്. മലയാളി പ്രേക്ഷകർക്ക് സുപരിചിതമായ നടിയുടെ പുതിയൊരു മുഖമാണ് ആരാധകർ ഇപ്പോൾ കാണുന്നത്.

ബോക്സിങ് റിങ്ങിൽ എതിരാളിയെ അടിച്ചുവീഴ്ത്തിയ അഞ്ജുവിന്റെ പ്രകടനമാണ് ആരാധകർ അമ്പരപ്പോടെ കാണുന്നത്, ഇൻസ്റ്റഗ്രാമിൽ അഞ്ചു തന്നെയാണ് ഈ വീഡിയോ പങ്കുവെച്ചിരിക്കുന്നത്.

ചുരുങ്ങിയ സമയം കൊണ്ടാണ് വീഡിയോ ശ്രദ്ധനേടിയത് ,അഞ്ചുവിന് ഇങ്ങനെയൊരു കഴിവുള്ള കാര്യം അറിയില്ല എന്നായിരുന്നു ആരാധകർ അറിയിച്ചത്. 'സീൻ ആണല്ലോ ഇടി കിട്ടുമോ' എന്നും ആരാധകർ വീഡിയോക്ക് താഴെ കമ്മന്റ് ഇടുന്നുണ്ട്.

അഞ്ചു വളരെ ഫിറ്റ്നസ് കോൺഷ്യസ് ആയ ഒരു താരമാണ്. തന്റെ ജിമ്മിലെ വർക്ക്ഔട്ട് ദൃശ്യങ്ങളും ചിത്രങ്ങളും അഞ്ചു മുൻപ് തന്റെ ഇൻസ്റ്റാഗ്രാം പേജിൽ പങ്കുവച്ചിട്ടുണ്ട്. മുൻപും അഞ്ജുവിന്റെ ബോക്സിങ് വിഡിയോകൾ സമൂഹ മാധ്യമങ്ങളിൽ വൈറൽ ആയിട്ടുണ്ട്.

കവി ഉദ്ദേശിച്ചത്, ഞാൻ പ്രകാശൻ, ഷിബു ,ഓം ശാന്തി ഓശാന ,ജാക്ക് ആൻഡ് ഡാനിയൽ തുടങ്ങി നിരവധി മലയാള ചിത്രങ്ങളിൽ താരം ശ്രദ്ധേയമായ വേഷം കൈകാര്യം ചെയ്തു. മേപ്പടിയാനാണ് അഞ്ചു നായികയായി എത്തി ഒടുവിൽ പുറത്തിറങ്ങിയ ചിത്രം. ചിത്രത്തിൽ ഉണ്ണിമുകുന്ദന്റെ നായികയായ ആണ് താരം വേഷമിട്ടിരിക്കുന്നത് .

More from Filmibeat

Read more about: anju kurian
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X