'ആൻ ക്നാനായക്കാരിയായിരുന്നെങ്കിലെന്ന് ആ​ഗ്രഹിച്ച് പോയി'; എങ്ങനെ ഭാ​ഗമാകുമെന്ന് പുരോഹിതനോട് നടിയും

മലയാളികൾക്ക് പ്രിയങ്കരിയായ ആൻ അ​ഗസ്റ്റിൻ ഇന്ന് സിനിമകളിൽ ഇടയ്ക്ക് മാത്രമേ സാന്നിധ്യം അറിയിക്കാറുള്ളൂ. എൽസമ്മ എന്ന ആൺകുട്ടി എന്ന ചിത്രത്തിലൂടെ സിനിമാ രം​ഗത്തേക്ക് കടന്ന് വന്ന ആൻ ആ​ദ്യ ചിത്രത്തിലൂടെ തന്നെ ശ്രദ്ധ നേടി. പിന്നീടിങ്ങോട്ട് നിരവധി സിനിമകളിൽ ആൻ നായികയായെത്തി. എന്നാൽ ഒരു ഘട്ടത്തിൽ താരം സിനിമാ രം​ഗത്ത് സജീവമല്ലാതായി. അതേസമയം ഇന്നും മലയാള സിനിമാ ലോകത്ത് തന്റേതായ സ്ഥാനം ആൻ ആ​ഗസ്റ്റിനുണ്ട്. ഇപ്പോഴിതാ ആൻ ആ​ഗസ്റ്റിന്റെ നിഷ്കളങ്കമായ ചോദ്യമാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്.

ചിക്കാ​ഗോയിൽ ക്നാനായ സഭയുടെ പ്രത്യേക ഓണാഘോഷ പരിപാടിക്ക് എത്തിയതായിരുന്നു ആൻ അ​ഗസ്റ്റിൻ. ചിക്കാ​ഗോയിലെ സെന്റ് മേരി ചർച്ചിലെ പുരോഹിതനോടാണ് ആൻ തന്റെ ചോദ്യം ചോദിച്ചത്. പുറത്ത് എന്റെ ആദ്യത്തെ ഓണമാണ്. പൊതുവേ നാട്ടിലാണ് ഞാനുണ്ടാവാറ്. അമ്മയുടെ കൂടെ. പക്ഷെ ഇത്തവണ ഒന്നും മിസ് ചെയ്യാതെ ചിക്കാ​ഗോയിൽ നന്നായി ഓണം ആഘോഷിക്കാൻ പറ്റി. അതിന് ഒരുപാട് നന്ദി. ഞാൻ ആത്മാർത്ഥമായി പറയുന്നതാണ്.

Ann Augustine

ഞാനിതിന് മുമ്പ് ക്നാനായ കമ്മ്യൂണിറ്റിയുടെ ഒരു കല്യാണത്തിനാണ് പോയിട്ടുള്ളത്. അത്രയും ആസ്വദിച്ചിട്ടുള്ള ഫങ്ഷനായിരുന്നു. അത് കഴിഞ്ഞ് പിന്നെ അങ്ങനത്തെ കല്യാണത്തിനൊന്നും പോകാൻ പറ്റിയില്ല. ഇതെന്റെ രണ്ടാമത്തെ ഫങ്ഷനാണ്. എനിക്ക് അച്ഛനോട് ഒരു ചെറിയ ചോദ്യമുണ്ട്. ഈ കൂട്ടായ്മയിൽ ചേരാൻ വേണ്ടി എന്താണ് ചെയ്യേണ്ടത്, ആൻ ആ​ഗസ്റ്റിന്റെ വാക്കുകളിങ്ങനെ. ആനിന്റെ ചേദ്യം കേട്ട് കാണികളും വേദിയിലുള്ളവരും ചിരിച്ചു.

പിന്നീട് പ്രസം​ഗിക്കാൻ വന്ന പുരോഹിതൻ ആൻ അ​ഗസ്റ്റിന് പുഞ്ചിരിയോടെ മറുപടി നൽകി. എങ്ങനെയാണോ മാവേലി വാണിരുന്ന കാലത്ത് ഒരു സമൂഹത്തെ വിഭാവനം ചെയ്തത്, അതേ സ്വഭാവ ​ഗുണങ്ങളുള്ള കമ്മ്യൂണിറ്റിയാണ് ക്നാനായ സമുദായം. ഓണം എന്നും ആഘോഷിക്കുന്ന സമൂഹമായി നമ്മൾ മാറട്ടെ. ശ്രീമതി ആൻ അ​ഗസ്റ്റിൻ ഒരു ചോദ്യം ചോ​ദിച്ചു. അതാണ് ഞങ്ങളെ കുഴപ്പിക്കുന്ന ഏറ്റവും വലിയ ചോദ്യം. അതിനുത്തരം ഞാൻ പറഞ്ഞാൽ വലിയ പ്രശ്നമാകും.

Ann Augustine

ശ്രീമതി ആൻ അ​ഗസ്റ്റിനെ കണ്ടപ്പോഴും പരിചയപ്പെട്ടപ്പോഴും ഞാൻ വളരെയധികം ആ​ഗ്രഹിച്ചു, ഒരു ക്നാനായക്കാരിയായിരുന്നെങ്കിൽ എന്ന്. നമ്മളെ പോലെ തന്നെ അത്ര ശാന്തതയും എളിമയും പ്രാ​ഗൽഭ്യവും എളിമയുമായി കലാപരമായി മുന്നിൽ നിൽക്കുന്നു. അടുത്ത ജന്മത്തിൽ നോക്കാമെന്ന് നമ്മുടെ നാട്ടിൽ ഒരു ചൊല്ലുണ്ടല്ലോ. കാരണം ഇത് ജന്മം കൊണ്ടും കർമ്മം കൊണ്ടുമേ കിട്ടൂ.

അത് കൊണ്ട് അങ്ങനെ ആശംസിക്കുന്നെന്നും ഇദ്ദേഹം മറുപടി നൽകി. മനോരഥങ്ങൾ എന്ന സിനിമയിലാണ് ആനിനെ അടുത്തിടെ പ്രേക്ഷകർ കണ്ടത്. മികച്ച സിനിമകളുമായി ആൻ കരിയറിൽ സജീവമാക‌ട്ടെയെന്ന് ആരാധകർ ആ​ഗ്രഹിക്കുന്നു. 2013 ൽ പുറത്തിറങ്ങിയ ആർട്ടിസ്റ്റ് എന്ന ചിത്രത്തിലൂടെ മികച്ച നടിക്കുള്ള സംസ്ഥാന പുരസ്കാരം ആനിന് ലഭിച്ചിട്ടുണ്ട്.

More from Filmibeat

Read more about: ann augustine
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X