സാരി ലുക്കില്‍ സുന്ദരിയായി ആന്‍ അഗസ്റ്റിന്‍; അമ്മയുടെ സാരി ഉടുത്തതിനെ കുറിച്ച് പറഞ്ഞ് നടി

നടന്‍ അഗസ്റ്റിന്റെ മകള്‍ എന്നതിലുപരി മലയാള സിനിമയിലെ ശ്രദ്ധേയരായ നടിമാരില്‍ ഒരാളാണ് ആന്‍ അഗസ്റ്റിന്‍. വിവാഹം കഴിഞ്ഞതോടെ സിനിമയില്‍ നിന്നും ചെറിയ ഇടവേള എടുത്ത് മാറി നിന്ന ആന്‍ ഒന്ന് രണ്ട് സിനിമകളില്‍ ചെറിയ റോളില്‍ എത്തിയിരുന്നു. പിന്നീട് നടിയെ കുറിച്ചുള്ള കൂടുതല്‍ വിശേഷങ്ങളൊന്നുമില്ലായിരുന്നു. ഇപ്പോഴിതാ ആന്‍ സോഷ്യല്‍ മീഡിയ പേജിലൂടെ പങ്കുവെച്ച ചില ചിത്രങ്ങള്‍ വൈറലായിരിക്കുകയാണ്.

വിസ്മയ മോഹൻലാലിൻ്റെ അപൂർവ്വ മേക്കോവർ, പഴയ ചിത്രങ്ങൾ വീണ്ടും വൈറലാവുന്നു

മുന്തിരിവൈന്‍ നിറത്തിലുള്ള സാരിയില്‍ അതീവ സുന്ദരിയായിരിക്കുന്ന ചിത്രങ്ങളായിരുന്നു ആന്‍ പോസ്റ്റ് ചെയ്തത്. ചിത്രങ്ങള്‍ക്കൊപ്പം വികാരനിര്‍ഭരമായൊരു കുറിപ്പും നടി എഴുതിയിരുന്നു. 'ഈ ഒരു സാരിയിലൂടെ എന്റെ അമ്മയുടെ അലമാരയിലുള്ള സാരികളെ കുറിച്ചുള്ള ഓര്‍മ്മകള്‍ തിരികെ കൊണ്ട് വരികയാണ്. അവരുടെ പക്കലുണ്ടായിരുന്ന പഴയ സിംപിള്‍ കോട്ടന്‍ സാരി തരുന്ന അനുഭൂതി മറ്റൊന്നിലും ലഭിക്കില്ല. എനിക്ക് വേണമെങ്കില്‍ മറ്റെന്തെങ്കിലും ധരിക്കാം. പക്ഷേ ഇത് നല്‍കുന്ന ആസ്വാദനം ഉണ്ടാവില്ലെന്നും ആന്‍ പറയുന്നു.

ann-augustine-

പിതാവ് സിനിമ നടന്‍ ആയത് കൊണ്ട് തന്നെ സിനിമയിലേക്കെത്തിയ ആന്‍ അഗസ്റ്റിന് വലിയ സ്വീകരണമായിരുന്നു ലഭിച്ചത്. ലാല്‍ ജോസ് സംവിധാനം ചെയ്ത എല്‍സമ്മ എന്ന ആണ്‍കുട്ടി യില്‍ നായിക കഥാപാത്രത്തെ അവതരിപ്പിച്ചാണ് ആന്‍ വെള്ളിത്തിരയിലെത്തുന്നത്. 2013 ല്‍ ആര്‍ട്ടിസ്റ്റ് എന്ന ചിത്രത്തിലൂടെ മികച്ച നടിയ്ക്കുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം ആനിന് ലഭിച്ചിരുന്നു.

അതേ വര്‍ഷം തന്നെയാണ് പിതാവ് അഗസ്റ്റിന്‍ മരിക്കുന്നതും. ഇതോടെ സിനിമയില്‍ നിന്നും ചെറിയൊരു ഇടവേള എടുത്ത് മാറി നിന്ന നടി 2015 ല്‍ തിരിച്ച് വരവ് നടത്തി. 2017 ലും അഭിനയിച്ചെങ്കിലും ഈ വേഷങ്ങള്‍ ശ്രദ്ധിക്കപ്പെട്ടിരുന്നില്ല. ഇതോടെ വീണ്ടും അഭിനയ ജീവിതത്തിന് താല്‍കാലിക ഇടവേള നല്‍കി.2014 ലായിരുന്നു പ്രശസ്ത ഛായാഗ്രാഹകന്‍ ജോമോന്‍ ടി ജോണുമായി ആന്‍ വിവാഹിതയാവുന്നത്. രണ്ട് വര്‍ഷത്തെ പ്രണയത്തിനൊടുവിലാണ് ആനും ജോമോനും വിവാഹിതരാവുന്നത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X