ആ​ഗ്രഹിച്ച ജീവിതം കിട്ടിയില്ല, ആനിൽ നിന്നും വിവാഹമോചനം ആവശ്യപ്പെട്ടത് ജോമോൻ, അൻസു വന്നശേഷം നല്ലകാലം!

By Desk

സോഷ്യൽമീഡിയയുടെ വരവിനുശേഷമാണ് സിനിമാ താരങ്ങൾക്കൊപ്പം തന്നെ പിന്നണിയിൽ പ്രവർത്തിക്കുന്ന ഓരോ ടെക്നീഷ്യന്മാരുടേയും കഴിവും അധ്വാനവും എത്രത്തോളമാണെന്നത് പ്രേക്ഷകർ തിരിച്ചറിഞ്ഞ് തുടങ്ങിയത്. നടീനടന്മാർക്ക് മാത്രമല്ല പ്രേക്ഷകർക്ക് പ്രിയങ്കരരായ സംവിധായകരും ഛായാ​ഗ്രഹകരും തിരക്കഥാകൃത്തും എഡിറ്റേഴ്സും സം​ഗീത സംവിധായകരുമെല്ലാമുണ്ട്. അക്കൂട്ടത്തിൽ തന്റെ നിരവധി പ്രോജക്ടുകളിലൂടെ ശ്രദ്ധനേടി പ്രേക്ഷക പ്രശംസ പിടിച്ച് വാങ്ങിയ ഛായാ​ഗ്രഹകനാണ് ജോമോൻ ടി ജോൺ.

നാൽപ്പത്തിമൂന്നുകാരനായ താരം 2011 മുതൽ ഇന്ത്യൻ സിനിമയുടെ ഭാ​ഗമാണ്. ചാപ്പാകുരിശിലൂടെയായിരുന്നു തുടക്കം. പിന്നീട് ബ്യൂട്ടിഫുൾ, തട്ടത്തിൻ മറയത്ത്, അയാളും ഞാനും തമ്മിൽ, തിര, വിക്രമാദിത്യൻ, എന്ന് നിന്റെ മൊയ്തീൻ തുടങ്ങി എആർഎമ്മിന്റെ വരെ ഛായാ​ഗ്രഹണം നിർവഹിച്ചു.

Jomon T John Ann Augustine
Photo Credit: Jomon T John / Ann Augustine

പതിനഞ്ച് വർ‌ഷത്തെ സിനിമ ജീവിതത്തിനിടെ മലയാളത്തിൽ മാത്രമല്ല തമിഴിലും തെലുങ്കിലും ബോളിവുഡ് സിനിമകൾക്ക് വേണ്ടിയും ജോമോൻ ക്യാമറ ചലിപ്പിച്ചു. താരത്തിന്റെ വ്യക്തി ജീവിതവും മുമ്പ് വാർത്തകളിൽ ഇടംപിടിച്ചിട്ടുണ്ട്. നടി ആൻ അ​ഗസ്റ്റിനായിരുന്നു ജോമോന്റെ ആദ്യ ഭാര്യ. പ്രണയിച്ച് വിവാഹിതരായവരാണെങ്കിലും പിന്നീട് വേർപിരിഞ്ഞു. വിവാഹമോചനശേഷം ഏറെക്കാലം പ്രൊഫഷണൽ ലൈഫിന് മാത്രം ശ്രദ്ധ നൽകി മുന്നോട്ട് പോയിരുന്ന ജോമോൻ രണ്ട് വർഷം മുമ്പ് വീണ്ടും വിവാഹിതനായി.

അൻസു എൽസ വർ​ഗീസാണ് ഇപ്പോൾ ജോമോന്റെ ജീവിത പങ്കാളി. മൈ ഹോപ്പ് ആന്റ് ഹോം എന്ന തലക്കെട്ടോടെ ജോമോൻ അന്ന് പങ്കുവെച്ച ചിത്രങ്ങൾ വൈറലായിരുന്നു. ഇപ്പോഴിതാ ദാമ്പത്യ ജീവിതം സന്തോഷകരമായ രണ്ട് വർഷം പൂർത്തിയാക്കുമ്പോൾ പുതിയ സന്തോഷ വാർത്ത പങ്കിട്ടിരിക്കുകയാണ് ജോമോനും അനുസുവും.

ഇരുവരും മാതാപിതാക്കളാകാൻ പോകുന്നു. അൻസു ​ഗർഭിണിയാണെന്നും തങ്ങൾക്കിടയിലേക്ക് വൈകാതെ ഒരു കുഞ്ഞ് കൂടി വരുമെന്നും പുതിയ ഇൻസ്റ്റ​ഗ്രം പോസ്റ്റിലൂടെയാണ് ജോമോൻ അറിയിച്ചത്. ഞങ്ങളുടെ കഥയിലേക്ക് കുറച്ചുകൂടി സ്നേഹം ചേർക്കപ്പെടുന്നുവെന്ന് തലക്കെട്ട് നൽകിയാണ് ഭാര്യ അൻസുവിന്റെ മെറ്റേണിറ്റി ഫോട്ടോഷൂട്ട് ചിത്രങ്ങൾ ജോമോൻ പങ്കുവെച്ചത്.

ഔവർ ബി​ഗ് അഡ്വഞ്ചർ, ബെസ്സിങ് ഫ്രം ​ഗോഡ്, മൈ ബെസ്റ്റ് പാർട്ട് തുടങ്ങിയ ഹാഷ്ടാ​ഗുകളും ജോമോൻ പോസ്റ്റിനൊപ്പം എഴുതി ചേർത്തിരുന്നു. അമൃത സുരേഷ്, നമിത പ്രമോദ്, ​ഗീതു മോഹൻദാസ്, സുരഭി ലക്ഷ്മി തുടങ്ങി മലയാള സിനിമയിലെ ഒട്ടുമിക്ക താരങ്ങളും ടെക്നീഷ്യന്മാരും ജോമോനും അൻസുവിന് ആശംസകൾ നേർന്ന് എത്തി. അൻസു വന്നശേഷം ജോമോന് നല്ലകാലമാണ്. ചെയ്യുന്നതെല്ലാം ബി​ഗ് പ്രോജക്ടുകൾ.

Jomon T John Ann Augustine
Photo Credit: Jomon T John / Ann Augustine

ഒപ്പം ഏറെ കൊതിച്ചിരുന്നതും ഇനിയൊരിക്കലും ലഭിക്കില്ലെന്ന് കരുതിയതുമായ കുടുംബവും ദാമ്പത്യവും ജോമോന് തിരിച്ച് കിട്ടി. 2014ൽ അത്യാഢംബരപൂർവമായിരുന്നു ആൻ അ​ഗസ്റ്റിന്റേയും ജോമോന്റെയും വിവാഹം. ഇരുവരുടേയും പ്രണയ വിവാഹമായിരുന്നു. ഏഴ് വർഷത്തോളം ഇരുവരും ഒരുമിച്ച് ജീവിച്ചു. വേർപിരിയാമെന്ന് ആദ്യം തീരുമാനിച്ചതും വിവാ​ഹമോചനം ആവശ്യപ്പെട്ട് ആദ്യം നിയമപരമായി നീങ്ങിയതും ജോമോനായിരുന്നുവെന്നത് എല്ലാവരേയും ആശ്ചര്യപ്പെടുത്തിയ ഒന്നായിരുന്നു.

ഏറെനാൾ പ്രണയിക്കുകയും ഏഴ് വർഷത്തോളം ഭാര്യ ഭർത്താക്കന്മാരായി കഴിയുകയും ചെയ്ത ഇരുവർക്കും ഇടയിൽ എന്ത് സംഭവിച്ചുവെന്ന സംശയം പ്രേക്ഷകർക്കും ഉണ്ടായിരുന്നു. ബന്ധം വേർപ്പെടുത്തണമെന്ന് ജോമോൻ ആവശ്യപ്പെട്ടപ്പോൾ ആനും സമ്മതിച്ചു.

എന്തുകൊണ്ട് വേർപിരിഞ്ഞുവെന്നത് ഇരുവരും വെളിപ്പെടുത്തിയിട്ടില്ല. ആൻ അ​ഗസ്റ്റിൻ സിനിമയിൽ അത്ര സജീവമല്ല. വളരെ വിരളമായി മാത്രമാണ് അഭിനയിക്കുന്നത്. 2022ൽ ആണ് ആനിന്റെ ഒരു സിനിമ അവസാനമായി റിലീസായത്. ഓട്ടോറിക്ഷക്കാരന്റെ ഭാര്യ എന്നായിരുന്നു സിനിമയുടെ പേര്. ചിത്രം ശരാശരി പ്രകടനം മാത്രമാണ് കാഴ്ചവെച്ചത്. വിവാഹമോചനശേഷം സിം​ഗിൾ ലൈഫ് നയിക്കുന്ന നടി ഇടയ്ക്കിടെ സോഷ്യൽമീഡിയ വഴി തന്റെ വിശേഷങ്ങൾ‌ പങ്കുവെക്കാറുണ്ട്.

More from Filmibeat

Read more about: ann augustine
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X