ആന്‍ അഗസ്റ്റിന് അര്‍ഹിച്ച പുരസ്‌കാരം

By Soorya Chandran

സംസ്ഥാന സര്‍ക്കാരിന്റെ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിക്കുമ്പോള്‍ അതില്‍ ആന്‍ അഗസ്റ്റിന്റെ പേരുണ്ടാകുമെന്ന് അധികമാരും പ്രതീക്ഷിച്ചിരുന്നില്ല. ഒരു നടി എന്ന നിലയില്‍ മികച്ച തുടക്കം ലഭിച്ച ആളായിരുന്നു ആന്‍ . ലാല്‍ ജോസ് സംവിധാനം ചെയ്ത എല്‍സമ്മ എന്ന ആണ്‍കുട്ടി ആന്‍ അഗസ്റ്റിന്‍ എന്ന പുതുമുഖ നടിയെ മാത്രം കേന്ദ്രീകരിച്ചുള്ള ഒരു സിനിമയായിരുന്നു.

എന്നാല്‍ അതിന്റെ മികവൊന്നും തുടര്‍ന്നുവച്ച ചിത്രങ്ങളില്‍ ആന്‍ ആഗസ്റ്റിന് കാണിക്കനായിരുന്നില്ല. അഭിനയിക്കാനറിയാത്ത നടിയെന്ന് വിമര്‍ശകര്‍ ആക്ഷേപം ഉന്നയിച്ചു. എന്നാല്‍ തന്നെ ആക്ഷേപിച്ചവര്‍ക്ക് ആന്‍ നല്‍കിയ മികച്ച മറുപടിയാണ് ആര്‍ട്ടിസ്റ്റ് എന്ന ചിത്രത്തിലെ ഗായത്രി എന്ന കഥാപാത്രം.

Ann Augustine

ആര്‍ട്ടിസ്റ്റ് എന്ന സിനിമ മൂന്ന് കാരണങ്ങള്‍ കൊണ്ട് മികച്ചതാണെന്ന് പറയാം. ശ്യാമപ്രസാദ് എന്ന ക്ലാസ്സിക് സംവിധായകന്റെ മികവ്, ഫഹദ് ഫാസില്‍ എന്ന നാച്വറല്‍ ആക്ടറുടെ പ്രകടനം, ആന്‍ അഗസ്റ്റിന്റെ അതിമനോഹരമായ അഭിനയം.... ഇതില്‍ ഏറ്റവും മികച്ച് നിന്നത് ആനിന്റെ പ്രകടനം തന്നെയെന്ന് പറയാതിരിക്കാനാവില്ല.

ഒരു സാധാരണ തമിഴ് ബ്രാഹ്മണ കുടുംബത്തില്‍ നിന്നും വന്ന ഗായത്രി എന്ന പെണ്‍കുട്ടി. അവള്‍ ഫൈന്‍ ആര്‍ട്‌സ് കോളേജിലെ തന്റെ സീനിയറായ മൈക്കേലിനെ(ഫഹദ് ഫാസില്‍) പ്രണയിക്കുന്നു. വീടുവിട്ടിറങ്ങി ഒരു മിച്ച് താമസിക്കുന്നു.

ഇവര്‍ക്കിടയിലെ ആന്തരിക സംഘര്‍ഷങ്ങളാണ് സിനിമ പറയുന്നത്. പല രംഗങ്ങളിലും കാഴ്ചക്കാരുടെ കണ്ണു നനയിക്കാന്‍ ആന്‍ അഗസ്റ്റിന് കഴിഞ്ഞിട്ടുണ്ട്. നിസ്സഹായതയെ മറികടക്കുന്ന, ഗായത്രി എന്ന പെണ്‍കുട്ടിയെ ആന്‍ ശരിക്കും അനശ്വരമാക്കുകയായിരുന്നു. ഒറ്റ ചിത്രം കൊണ്ട് തന്നെ, ആനിനെ ഇകഴ്ത്തി പറഞ്ഞവരെല്ലാം അഭിപ്രായം മാറ്റിപ്പറയുകയും ചെയ്തു.

ഇപ്പോള്‍ ലഭിച്ച ഈ പുരസ്‌കാരം ആനിന് അര്‍ഹതപ്പെട്ടത് തന്നെ. പുരസ്‌കാര ചര്‍ച്ചകളില്‍ പരാമര്‍ശിക്കപ്പെടാതെ പോയ സിനിമകള്‍ അവാര്‍ഡുകള്‍ വാങ്ങുകയും, ഏറെ പ്രതീക്ഷിച്ചവര്‍ നിരാശരാവുകയും ചെയ്യുന്ന പതിവ് കാഴ്ചക്കപ്പുറം സന്തോഷം നല്‍കുന്നതാണ് ആന്‍ അഗസ്റ്റിന് ലഭിച്ച ഈ പുരസ്‌കാരം

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X