മോഹന്‍ലാലിനെ തന്നെ നോക്കിയിരിക്കുന്ന ആ കുഞ്ഞ് ആരാധിക! വീണ്ടും വൈറലായി നടിയുടെ ചിത്രം

By Midhun Raj

മലയാളത്തില്‍ ആരാധകര്‍ ഏറെയുളള സൂപ്പര്‍ താരങ്ങളില്‍ ഒരാളാണ് മോഹന്‍ലാല്‍. ലാലേട്ടന്റെതായി പുറത്തിറങ്ങാറുളള മിക്ക ചിത്രങ്ങള്‍ക്കും മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ലഭിക്കാറുളളത്. അണിയറയില്‍ ഒരുങ്ങുന്ന നടന്റെ പുതിയ സിനിമകള്‍ക്കായും ആകാംക്ഷകളോടെ ആരാധകര്‍ കാത്തിരിക്കാറുണ്ട്. സിനിമാത്തിരക്കുകള്‍ക്കിടെയിലും ആരാധകര്‍ക്കൊപ്പം ചിത്രങ്ങള്‍ എടുക്കാന്‍ നിന്നുകൊടുക്കാറുളള താരം കൂടിയാണ് അദ്ദേഹം. സൂപ്പര്‍ താരത്തെ ഒരു നോക്ക് കാണാനും സംസാരിക്കാനും അധികപേരും തിരക്കുകൂട്ടാറുണ്ട്.

അത്തരത്തില്‍ ലാലേട്ടനൊപ്പം

അത്തരത്തില്‍ ലാലേട്ടനൊപ്പം ഒരു ചിത്രമെടുക്കാന്‍ കൊതിച്ച് എടുത്ത ഒരു പഴയകാല ചിത്രം നടി ആന്‍ അഗസ്റ്റിന്‍ പങ്കുവെച്ചിരുന്നു. മോഹന്‍ലാലിനൊപ്പമുളള ആന്‍ ആഗസ്റ്റിന്റെ പഴയകാല ചിത്രം സോഷ്യല്‍ മീഡിയയില്‍ വീണ്ടും വൈറലായിരിക്കുകയാണ്. ആന്‍ 2014ല്‍ പങ്കുവെച്ച ചിത്രമാണ് ആരാധകര്‍ വീണ്ടും ഏറ്റെടുത്തിരിക്കുന്നത്. തിരക്കിട്ട് ആരോടോ സംസാരിക്കുന്ന മോഹന്‍ലാലിനെയാണ് ചിത്രത്തില്‍ കാണിക്കുന്നത്.

തൊട്ടപ്പുറത്ത്

തൊട്ടപ്പുറത്ത് അദ്ദേഹത്തിനെ നോക്കി ഇരിക്കുകയാണ് ആ കൊച്ചു പെണ്‍കുട്ടി. തന്റെ കൈയ്യിലുളള എറ്റവും മികച്ച ചിത്രമാണിതെന്ന് കുറിച്ചാണ് മോഹന്‍ലാലിനോടുളള ഇഷ്ടം തുറന്നുപറഞ്ഞുകൊണ്ടുളള ആന്‍ അഗസ്റ്റിന്റെ ഇന്‍സ്റ്റഗ്രാം പോസ്റ്റ് വന്നത്. എനിക്കാണെങ്കില്‍ അദ്ദേഹത്തോടൊപ്പം ഒരു ചിത്രമെടുക്കാന്‍ ഒത്തിരി ആഗ്രഹമുണ്ടായിരുന്നു. അദ്ദേഹമാണെങ്കില്‍ ഭയങ്കര തിരക്കിലും അങ്ങനെ ഇതാണെനിക്ക് അവസരം കിട്ടിയത്. പോസ്റ്റിന് താഴെയായി ഒരു സുഹൃത്തിനുളള മറുപടിയായി ആന്‍ കുറിച്ചു.

അതേസമയം ഒരിടവേളയ്ക്ക് ശേഷം

അതേസമയം ഒരിടവേളയ്ക്ക് ശേഷം മലയാളത്തിലേക്കുളള തിരിച്ചുവരവിനൊരുങ്ങുകയാണ് ആന്‍ അഗസ്റ്റിന്‍. നടന്‍ സത്യന്റെ ജീവിത കഥ പറയുന്ന സിനിമയിലൂടെയാണ് നടിയുടെ തിരിച്ചുവരവ്. ജയസൂര്യ നായകനാവുന്ന ചിത്രം ഫൈഡ്രേ ഫിലിം ഹൗസിന്റെ ബാനറില്‍ വിജയ് ബാബുവാണ് നിര്‍മ്മിക്കുന്നത്. ഇവര്‍ക്കൊപ്പമുളള ആന്‍ അഗസ്റ്റിന്റെ ചിത്രം മുന്‍പ് സോഷ്യല്‍ മീഡിയയില്‍ ആരാധകര്‍ ഏറ്റെടുത്തിരുന്നു.

ദുല്‍ഖര്‍ സല്‍മാന്‍ നായകനായ

ദുല്‍ഖര്‍ സല്‍മാന്‍ നായകനായ സോളോയിലായിരുന്നു ആന്‍ ആഗസ്റ്റിന്‍ മലയാളത്തില്‍ ഒടുവില്‍ അഭിനയിച്ചിരുന്നത്. ലാല്‍ ജോസ് സംവിധാനം ചെയ്ത് എല്‍സമ്മ എന്ന ആണ്‍കുട്ടി എന്ന ചിത്രത്തിലൂടെയായിരുന്നു നടിയുടെ തുടക്കം. അരങ്ങേറ്റം ചിത്രം തന്നെ സൂപ്പര്‍ ഹിറ്റായും മാറിയിരുന്നു. തുടര്‍ന്ന് പത്തിലധികം സിനിമകളില്‍ നടി മലയാളത്തില്‍ അഭിനയിച്ചു. ഇതില്‍ 2013ല്‍ പുറത്തിറങ്ങിയ ആര്‍ട്ടിസ്റ്റ് എന്ന ചിത്രം നടിയുടെ കരിയറില്‍ വഴിത്തിരിവുണ്ടാക്കിയിരുന്നു. ഫഹദ് ഫാസില്‍ നായകനായ ചിത്രത്തിലെ പ്രകടനത്തിന് മികച്ച നടിക്കുളള സംസ്ഥാന പുരസ്‌കാരം ആന്‍ ആഗസ്റ്റിന് ലഭിച്ചിരുന്നു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X