സ്വഭാവം ശരിയല്ലായിരുന്നു! ദേഷ്യപ്പെട്ട് പറഞ്ഞുവിട്ടതാണ്! ടിവിയില്‍ കണ്ടപ്പോള്‍ ഞെട്ടിപ്പോയി: ആന്‍ മരിയ

നടി ആക്രമിക്കപ്പെട്ട സംഭവത്തിന് ശേഷമായിരുന്നു പള്‍സര്‍ സുനിയെ പുറംലോകം അറിഞ്ഞത്. മുകേഷ് അടക്കമുള്ള താരങ്ങളുടെ ഡ്രൈവറായി ജോലി ചെയ്തിരുന്നു സുനില്‍. പ്രൊഡക്ഷന്‍ കമ്പനികളിലും, സിനിമാക്കാരുമായുമൊക്കെ അടുത്ത സൗഹൃദവും നിലനിര്‍ത്തിയിരുന്നു. ദിലീപുമായി വര്‍ഷങ്ങളായി പരിചയമുണ്ടെന്നും സുനില്‍ ആവര്‍ത്തിച്ചിരുന്നു. എന്നാല്‍ സുനിയെ അറിയില്ലെന്നായിരുന്നു ദിലീപ് പറഞ്ഞത്. ഇരുവരും പരിചയമുണ്ടെന്ന് തെളിയിക്കാന്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്കും കഴിഞ്ഞിട്ടില്ല. സംഭവത്തിന് പിന്നില്‍ മാഡം ഉണ്ടെന്ന് വെളിപ്പെടുത്തിയെങ്കിലും അതാരാണെന്ന് സുനി ഇതുവരെ പരസ്യമാക്കിയിരുന്നില്ല. അതേക്കുറിച്ചുള്ള ചര്‍ച്ചകള്‍ ഇപ്പോഴും സജീവമാണ്.

നടിയെ ആക്രമിച്ച കേസില്‍ കുറ്റക്കാരെന്ന് കണ്ടെത്തിയവര്‍ക്ക് 20 വര്‍ഷം തടവ് ശിക്ഷ വിധിച്ചിരുന്നു. പള്‍സര്‍ സുനിയടക്കം ആറ് പേരെയാണ് കോടതി ശിക്ഷിച്ചത്. പ്രായമായ അമ്മയുണ്ടെന്നും, ശിക്ഷയില്‍ ഇളവ് വേണമെന്നും സുനി ആവശ്യപ്പെട്ടിരുന്നു. കുറ്റം ചെയ്യുന്ന സമയത്ത് അമ്മയുടെ കാര്യം മറന്നോയെന്നായിരുന്നു വിമര്‍ശനങ്ങള്‍. പള്‍സര്‍ സുനിയെ അറിയാമായിരുന്നുവെന്ന് വെളിപ്പെടുത്തി സെലിബ്രിറ്റികള്‍ രംഗത്തെത്തിയിരുന്നു. അഭിപ്രായവ്യത്യാസം കാരണം പറഞ്ഞുവിടേണ്ടി വന്നതിനെക്കുറിച്ചും താരങ്ങള്‍ വ്യക്തമാക്കിയിരുന്നു. ഇങ്ങനെയൊരു ക്രിമിനല്‍ പശ്ചാത്തലം അദ്ദേഹത്തിനുള്ളതായി അറിഞ്ഞിരുന്നില്ലെന്ന് താരങ്ങളെല്ലാം പറഞ്ഞിരുന്നു.

Ann Maria about Pulsar Suni
Photo Credit: filmibeat

മോശം പെരുമാറ്റത്തെ തുടര്‍ന്നാണ് പള്‍സര്‍ സുനിയെ ഡ്രൈവര്‍ ജോലിയില്‍ നിന്നും മാറ്റിയത് എന്ന് മുകേഷ് തുറന്നുപറഞ്ഞിരുന്നു. ഇപ്പോഴിതാ ആന്‍ മരിയയുടെ വാക്കുകളാണ് വൈറലായിക്കൊണ്ടിരിക്കുന്നത്. മാധ്യമങ്ങള്‍ക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു അവര്‍ സുനിയെക്കുറിച്ച് സംസാരിച്ചത്. പള്‍സര്‍ സുനി കുറച്ചുകാലം എന്റെ ഡ്രൈവറായി ജോലി ചെയ്തിരുന്നു. സ്വഭാവം ശരിയല്ലെന്ന് തോന്നിയപ്പോള്‍ പറഞ്ഞ് വിടുകയായിരുന്നു. ദിവസങ്ങള്‍ മാത്രമേ ഞങ്ങളുടെ ഡ്രൈവറായി ജോലി ചെയ്തിട്ടുള്ളൂ. അടി കൊടുക്കേണ്ട സാഹചര്യം വന്നിരുന്നെങ്കിലും അങ്ങനെയൊന്നും ചെയ്തിട്ടില്ല. ദേഷ്യപ്പെട്ടിട്ടൊക്കെയുണ്ട്.

അതിജീവിതയുടെ പ്രശ്‌നം വന്നപ്പോള്‍ ടിവിയില്‍ സുനിയെ കണ്ടപ്പോഴാണ് നമ്മുടെ വീട്ടിലും ഇയാള്‍ ഡ്രൈവറായിരുന്നില്ലേ എന്നോര്‍ത്തത്. അന്ന് ഞാനും ദേഷ്യപ്പെട്ടിട്ടൊക്കെയുണ്ട്. പറഞ്ഞ് വിട്ടതും ദേഷ്യത്തോടെയാണ്. ന്യൂസിലൊക്കെ കണ്ടപ്പോള്‍ ഇതാണോ പള്‍സര്‍ സുനിയെന്ന് തോന്നിയിരുന്നു. ഏജന്‍സിയിലൂടെ വന്നത് കൊണ്ട് സുനി എന്ന പേര് മാത്രമേ അറിയുമായിരുന്നുള്ളൂ. കാര്യങ്ങളൊക്കെ അറിഞ്ഞപ്പോള്‍ ശരിക്കും ഭയം തോന്നിയിരുന്നു എന്നുമായിരുന്നു ആന്‍ മരിയ പറഞ്ഞത്.

നല്ല കാര്യം ചെയ്യാന്‍ പോവുകയാണെന്ന് പറഞ്ഞ് അന്ന് സുനി ശ്രീലക്ഷ്മിയെ വിളിച്ചിരുന്നതായുള്ള മൊഴിയും അന്വേഷണ സംഘം രേഖപ്പെടുത്തിയിരുന്നു. ശ്രീലക്ഷ്മിയെ ചോദ്യം ചെയ്യുകയോ, സാക്ഷിപ്പട്ടികയില്‍ ഉള്‍പ്പെടുത്തുകയോ ചെയ്യാതിരുന്നതിനെക്കുറിച്ചും രൂക്ഷവിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. പള്‍സര്‍ സുനി പറഞ്ഞ മാഡം ഏതാണ് എന്നത് കണ്ടെത്താന്‍ കഴിഞ്ഞില്ലെന്നും കോടതി ചൂണ്ടിക്കാണിച്ചിരുന്നു. ദിലീപും പള്‍സര്‍ സുനിയും തമ്മിലുള്ള ബന്ധത്തെക്കുറിച്ചുള്ള ചോദ്യങ്ങളും, സംശയങ്ങളുമെല്ലാം സോഷ്യല്‍മീഡിയയില്‍ ഉയരുന്നുണ്ട്.

കല്യാണരാമന്‍ എന്ന ചിത്രത്തില്‍ പള്‍സര്‍ സുനിയും അഭിനയിച്ചിരുന്നുവെന്നുള്ള കണ്ടെത്തലുകളുമായും ചിലര്‍ എത്തിയിരുന്നു. ചിത്രത്തിലെ സുപ്രധാന രംഗത്തില്‍ അദ്ദേഹവും പ്രത്യക്ഷപ്പെട്ടിരുന്നുവെന്നും, ആ രംഗങ്ങളുമാണ് പ്രചരിക്കുന്നത്. ഇത് സുനിയാണോയെന്നായിരുന്നു ചോദ്യങ്ങള്‍. ദിലീപിനെ നേരത്തെ അറിയാം എന്ന് പറയുന്നത്‌ ശരിയാണ് എന്നായിരുന്നു വിമര്‍ശനങ്ങള്‍. സുനിയും ദിലീപും ഒന്നിച്ചുള്ള ചിത്രത്തെക്കുറിച്ചും ചോദ്യങ്ങളായിരുന്നു. അത് ഫോട്ടോഷോപ്പ് ചെയ്ത ചിത്രമാണെന്നായിരുന്നു രാഹുല്‍ ഈശ്വര്‍ പറഞ്ഞത്.

More from Filmibeat

Read more about: dileep
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X