ക്രഷ് തോന്നിയത് ഈ താരത്തോട്! മലയാളത്തിലെ ഇഷ്ടതാരങ്ങള്‍ ഇവരാണെന്നും അന്ന ബെന്‍! കാണൂ!
ആദ്യ സിനിമയിലൂടെ തന്നെ ശ്രദ്ധിക്കപ്പെട്ട നിരവധി നായികമാരുണ്ട് മലയാളത്തില്‍. അനുഭവ സമ്പത്തും പരിചയമുള്ളവരെപ്പോലെ വളരെ അനായാസമായി സ്വന്തം ഭാഗം ചെയ്ത് പോയവരെ പ്രേക്ഷകരും നെഞ്ചിലേറ്റാറുണ്ട്. കുമ്പളങ്ങി നൈറ്റ്‌സ് എന്ന സിനിമ കണ്ടവരാരും ബേബി മോളേയും മറന്നുകാണാനിടയില്ല. ബേബി മോളെ അവതരിപ്പിച്ച അന്ന ബെന്നിന്റെ ലേറ്റസ്റ്റ് വിശേഷമറിയാനായി തുടര്‍ന്നുവായിക്കൂ.
മാതാപിതാക്കളുടെ പാത പിന്തുടര്‍ന്ന് സിനിമയിലേക്കെത്തുന്നവര്‍ നിരവധിയാണ്. ചെറുപ്പം മുതലേ തന്നെ സിനിമാ കാര്യങ്ങളെക്കുറിച്ചും താരങ്ങളുമൊക്കെയായുള്ള ഇടപെടലുകളുമൊക്കെയായി അഭിനയം ലക്ഷ്യമാക്കി വന്നവരും ഇക്കൂട്ടത്തിലുണ്ട്. എന്നാല്‍ താനൊരിക്കലും നടിയാവുമെന്നോ സിനിമയിലെത്തുമെന്നോ കണക്കുകൂട്ടിയിരുന്നില്ലെന്ന് അന്ന ബെന്‍ പറയുന്നു. റെഡ് കാര്‍പ്പെറ്റില്‍ ആര്‍ ജെ മൈക്കിനോട് സംസാരിക്കവെയാണ് താരപുത്രി വിശേഷങ്ങള്‍ പങ്കുവെച്ചത്. ഓഡീഷന്‍ നാലാം ഘട്ടവും കഴിഞ്ഞ് സെലക്റ്റായപ്പോഴാണ് താന്‍ ബെന്നി പി നായരമ്പലത്തിന്റെ മകളാണെന്ന കാര്യം വെളിപ്പെടുത്തിയതെന്ന് അന്ന പറയുന്നു.

പപ്പയെക്കുറിച്ച് പറഞ്ഞപ്പോള്‍
ഓഡീഷന് പങ്കെടുത്തപ്പോഴൊന്നും താന്‍ പപ്പയെക്കുറിച്ച് പരാമര്‍ശിച്ചില്ലെന്ന് ഈ താരപുത്രി നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. പിന്നീട് അവസാന ഘട്ടത്തില്‍ പപ്പയുടെ പേര് പറഞ്ഞപ്പോള്‍ നേരത്തെ പറയാതിരുന്നതെന്താണെന്നായിരുന്നു അവരുടെ ചോദ്യം. പോവുക, ഓഡീഷനില്‍ പങ്കെടുക്കുക, തിരിച്ചുപോരുക ഇതായിരുന്നു തന്റെ മനസ്സിലുണ്ടായിരുന്നത്. സെലക്റ്റാവുമെന്നുറച്ചപ്പോഴാണ് അവര്‍ വിശേഷങ്ങളൊക്കെ തിരക്കിയത്. അപ്പോഴാണ് താന്‍ ഇക്കാര്യത്തെക്കുറിച്ച് തുറന്നുപറഞ്ഞത്.

പപ്പയുടെ പ്രതികരണം
മകള്‍ സിനിമയില്‍ അഭിനയിക്കാന്‍ പോവുന്നുവെന്നറിഞ്ഞപ്പോള്‍ ഇത് വേണോയെന്നായിരുന്നു പപ്പയുടെ പ്രതികരണം. വല്ലോം അറിയോ, നാറ്റിക്കരുത് ഈ ലെവലിലായിരുന്നു പപ്പയുടെ എക്‌സ്പ്രഷന്‍. പിന്നെ അഅധികം എക്‌സൈറ്റ്‌മെന്റ് വേണ്ടെന്നും സിനിമയുടെ കാര്യമാണ്, എന്ത് വേണമെങ്കിലും സംഭവിക്കാം. അതുകൊണ്ട് നല്ല രീതിയില്‍ നന്നായി ചെയ്യുകയെന്ന ഉപദേശമായിരുന്നു പിന്നീട് നടന്നത്. തൊട്ടടുത്തായിരുന്നിട്ടും നേരത്തെ കുമ്പളങ്ങി കണ്ടിരുന്നില്ലെന്ന് താരപുത്രി പറയുന്നു.

നേരത്തെയും ഓഡീഷന്‍
പ്രണവ് മോഹന്‍ലാലിന്റെ രണ്ടാമത്തെ സിനിമയായ ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ ഓഡീഷനിലും താന്‍ പങ്കെടുത്തിരുന്നുവെന്ന് അന്ന പറയുന്നു. കഥാപാത്രത്തിന് വേണ്ട ഫീച്ചേഴ്‌സില്ലാതിരുന്നതിനാല്‍ താന്‍ ഒഴിവാക്കപ്പെടുകയായിരുന്നു. സയ ഡേവിഡായിരുന്നു ചിത്രത്തില്‍ നായികയായി എത്തിയത്. 6 റൗണ്ട് ഓഡീഷനാണ് ഇതുവരെ അറ്റന്റ് ചെയ്തത്.

അവസാനത്തെ ക്രഷ്
അര്‍ജുന്‍ റെഡ്ഡി കണ്ടതിന് ശേഷം വിജയ് ദേവരക്കൊണ്ടയോട് ക്രഷ് തോന്നിയിരുന്നുവെന്ന് താരം പറയുന്നു. മലയാളത്തിലെ താരങ്ങളിലൊരാളോടും ക്രഷ് തോന്നിയിരുന്നില്ലേയെന്നായിരുന്നു ആര്‍ ജെ മൈക്കിന്റെ ചോദ്യം. ഇല്ലെന്നും ഇഷ്ടം തോന്നിയവരാണ് കൂടുതലുമുള്ളത്. ഫഹദ് ഫാസില്‍, ദുല്‍ഖര്‍ സല്‍മാന്‍ ഇവരെയൊക്കെ ഇഷ്ടമാണ്. പക്ഷേ അവരോട് ക്രഷ് തോന്നിയിട്ടില്ല. സ്‌കൂളില്‍ വെച്ചായിരുന്നു ആദ്യത്തെ ക്രഷ്. ഹൈസ്‌കൂള്‍ തീരാറായപ്പോഴായിരുന്നു ആദ്യ പ്രണയം. ലാസ്റ്റ് പ്രണയത്തെക്കുറിച്ച് ചോദിച്ചപ്പോള്‍ അന്നയ്ക്ക് മൗനമായിരുന്നു.

സിനിമയ്ക്കായി ഉപയോഗിക്കില്ല
പപ്പയെ എല്ലാവര്‍ക്കും അറിയാമെങ്കിലും ആ പേര് സിനിമയ്ക്കായി ഇനി ഉപയോഗിക്കേണ്ടി വരുമെന്ന് തോന്നുന്നില്ലെന്ന് താരം പറയുന്നു. നല്ല കാര്യങ്ങള്‍ക്കായി ആ പേര് ഉപയോഗിക്കുന്നതില്‍ പ്രശ്‌നമില്ല. നേരത്തെ തന്റെ സിനിമ കണ്ട് അഭിനന്ദിച്ചിരുന്നവര്‍ പോലും അന്നയുടെ പപ്പയല്ലേ എന്ന് ചോദിച്ചെത്തിയപ്പോള്‍ ഒരുപാട് സന്തോഷം തോന്നിയിരുന്നതായി ബെന്നി പി നായരമ്പലം വ്യക്തമാക്കിയിരുന്നു. റിയല്‍ ലൈഫിലെ കിസ്സിംഗ് സീനില്‍ ബേബി മോളെപ്പോലെ താന്‍ വിറച്ചിരുന്നില്ലെന്നും അന്ന പറയുന്നു.

ഡീ എന്ന് വിളിച്ചാല്‍
തന്നെ അധികമാരും അങ്ങനെ വിളിക്കാറില്ല. അടുത്ത സുഹൃത്തുക്കള്‍ ഇടയ്ക്ക് വിളിക്കാറുണ്ട്. ബേബി മോളെ ഡീന്ന് വിളിക്കാന്‍ പാടില്ലെന്ന ഡയലോഗ് വൈറലായി മാറിയിരുന്നു. ദേഷ്യത്തോടെ ഡീ എന്നോ ഡാ എന്നോ വിളിക്കുന്നതിനോട് യോജിപ്പില്ലെന്നും താരം പറയുന്നു. ജീവിതത്തില്‍ തനിക്ക് ആരോടെങ്കിലും പ്രണയം തോന്നിയാല്‍ അത് നേരിട്ട് പറയാനുള്ള ധൈര്യമുണ്ടെന്നും താരം പറയുന്നു. സെല്‍ഫ് സല്‍ഫിഷ്യന്റും, ജനുവിനും സ്വന്തം കാര്യങ്ങളില്‍ ധാരണയുമുള്ളയാളായിരിക്കണം തന്റെ പങ്കാളിയെന്നും അന്ന പറയുന്നു.


Click it and Unblock the Notifications











