ഒരു താരപുത്രി കൂടി അരങ്ങേറുന്നു! കുമ്പളങ്ങി നൈറ്റ്‌സിലെ ബേബിമോള്‍ ആരാണെന്നറിയുമോ? കാണൂ!
മറ്റേതൊരു മേഖലയേയും പോലെ മാതാപിതാക്കളുടെ പാത പിന്തുടര്‍ന്ന് മക്കള്‍ സിനിമയിലും അരങ്ങേറുന്നുണ്ട്. ക്യാമറയ്ക്ക് മുന്നിലും പിന്നിലുമായി നിരവധി അരങ്ങേറ്റങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നത്. താരപുത്രിയോ താരപുത്രനോ എന്ന ഇമേജിനും അപ്പുറത്ത് കഴിവുണ്ടെങ്കില്‍ മാത്രമേ സിനിമയില്‍ നിലനില്‍ക്കാനാവൂയെന്ന ബോധ്യവും ഇന്നത്തെ തലമുറയ്ക്കുണ്ട്. മക്കള്‍ ഇമേജിനും അപ്പുറത്ത് തങ്ങളുടേതായ ഇടം നേടിയെടുത്താണ് പലരും മുന്നേറുന്നത്. താരപുത്രികളുടെ കൂട്ടത്തിലേക്ക് ഇടം പിടിക്കാന്‍ അന്ന ബെന്നും എത്തുകയാണ്. തിരക്കഥാകൃത്തായ ബെന്നി പി നായരമ്പലത്തിന്റെ പുത്രിയായ അന്ന ബെന്നാണ് കുമ്പളങ്ങി നൈറ്റ്‌സില്‍ ഷെയ്ന്‍ നിഗമിന്റെ നായികയായെത്തുന്നത്. താരപുത്രനും താരപുത്രിയും ഒരുമിച്ചുള്ള പ്രണയരംഗങ്ങളും ഗാനവുമൊക്കെ ഇതിനോടകം തന്നെ സോഷ്യല്‍ മീഡിയയിലൂടെ തരംഗമായി മാറിയിരുന്നു.
മലയാളികള്‍ എന്നെന്നും ഓര്‍ത്തിരിക്കുന്ന നിരവധി സിനിമകള്‍ സമ്മാനിച്ച തിരക്കഥാകൃത്താണ് ബെന്നി പി നായരമ്പലം. നാടകത്തില്‍ നിന്നും സിനിമയിലേക്കെത്തിയതാണ് അദ്ദേഹം. പി ജി വിശ്വംബരന് വേണ്ടി തയ്യാറാക്കിയ ഫസ്റ്റ് ബെല്ലിലൂടെയാണ് അദ്ദേഹം തിരക്കഥാരചനയിലേക്ക് തിരിഞ്ഞത്. ആകാശഗംഗ, വാഴുന്നോര്‍, കല്യാണരാമന്‍, കുഞ്ഞിക്കൂനന്‍, തൊമ്മനും മക്കളും, ചാന്ത്‌പൊട്ട്, ചോട്ടാമുംബൈ, അണ്ണന്‍തമ്പി, വെളിപാടിന്റെ പുസ്തകം തുടങ്ങി ഒട്ടുമിക്ക താരങ്ങള്‍ക്ക് വേണ്ടിയും അദ്ദേഹം തൂലിക ചലിപ്പിച്ചിട്ടുണ്ട്. അദ്ദേഹത്തിന്‍രെ പാത പിന്തുടര്‍ന്നാണ് അന്നയും എത്തുന്നത്. ഫെബ്രുവരി 7നാണ് ഈ സിനിമ റിലീസ് ചെയ്യുന്നത്. ആഷിഖ് അബുവിന്റെ അസോസിയേറ്റായിരുന്ന മധു സി നാരായണനാണ് കുമ്പളങ്ങി നൈറ്റ്‌സ് സംവിദാനം ചെയ്തത്. സിനിമയുടെ വിശേഷങ്ങളെക്കുറിച്ചും അന്നയുടെ വരവിനെക്കുറിച്ചുമറിയാന്‍ തുടര്‍ന്നുവായിക്കൂ.

അന്ന ബെന്നിന്റെ തുടക്കം
താരപുത്രന്‍മാരും താരപുത്രികളുമൊക്കെ നിറഞ്ഞുനില്‍ക്കുകയാണ്. അതിനിടയിലാണ് പുതിയൊരു അരങ്ങേറ്റം. കുമ്പളങ്ങി നൈറ്റ്‌സിലൂടെ ബെന്നി പി നായരമ്പലത്തിന്റെ മകളായ അന്ന ബെന്‍ തുടക്കം കുറിക്കുകയാണ്. സിനിമയുടെ പോസ്റ്ററും ടീസറും ട്രെയിലറും ഗാനവും ഇതിനോടകം തന്നെ വൈറലായി മാറിയിരുന്നു. പ്രഖ്യാപനം മുതലേ തന്നെ ഈ ചിത്രം വാര്‍ത്തകളില്‍ ഇടംപിടിച്ചിരുന്നു. നീണ്ട നാളത്തെ കാത്തിരിപ്പ് അവസാനിപ്പിച്ച് ഈയാഴ്ച തിയേറ്ററുകളിലേക്കെത്തുകയാണ് സിനിമ. അതിനിടയിലാണ് നായികയെക്കുറിച്ചുള്ള വിശേഷമെത്തിയത്.

ഓഡീഷനിലൂടെ
പതിവ് പോലെ തന്നെ ഓഡീഷന്‍ നടത്തിയാണ് സിനിമയിലേക്ക് നായികയെ തിരഞ്ഞെടുത്തത്. ഷെയ്ന്‍ നിഗമിന്റെ നായികയായ ബോബി മോളായാണ് അന്നയെത്തുന്നത്്. താരത്തെ പരിചയപ്പെടുത്തിയുള്ള പോസ്റ്ററെത്തിയപ്പോഴും ഗാനമെത്തിയപ്പോഴും പ്രേക്ഷകര്‍ ചോദിച്ചത് ആരാണ് ഈ താരമെന്നായിരുന്നു. സിനിമ റിലീസ് ചെയ്യാന്‍ ദിവസങ്ങള്‍ ബാക്കിനില്‍ക്കവയൊണ് അന്നയെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങളെത്തിയത്. ഫാഷന്‍ ഡിസൈനറായി ജോലി ചെയ്യുന്നതിനിടയിലാണ് അന്ന സിനിമയിലേക്കെത്തിയത്.

താരപുത്രിയാണെന്ന് പറഞ്ഞിരുന്നില്ല
സിനിമാമോഹം നേരത്തെ തന്നെയുണ്ടായിരുന്നുവെങ്കിലും പിതാവിലൂടെ അരങ്ങേറുന്നതിനോട് താല്‍പര്യമുണ്ടായിരുന്നില്ല ഈ താരപുത്രിക്ക്. അറിയപ്പെടുന്ന തിരക്കഥാകൃത്തിന്‍രെ മകളെന്ന നിലയില്‍ അന്നയ്ക്ക് സിനിമയിലേക്ക് എളുപ്പം എത്തിപ്പെടാമായിരുന്നു. എന്നാല്‍ തന്റേതായ ശ്രമത്തിലൂടെയാവണം വരവെന്നായിരുന്നു താരപുത്രിയുടെ ലക്ഷ്യം. കുമ്പളങ്ങി നൈറ്റ്‌സിന്‍രെ ഓഡീഷനില്‍ പങ്കെടുക്കുമ്പോഴൊന്നും താരപുത്രിയെക്കുറിച്ച് അണിയറപ്രവര്‍ത്തകര്‍ക്കും മനസ്സിലായിരുന്നില്ലെന്ന റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്.

ഷെയ്ന്‍ നിഗമിനൊപ്പം
അബിയുടെ മകനായ ഷെയ്ന്‍ നിമഗമിനൊപ്പമാണ് അന്നയുടെ അരങ്ങേറ്റം. ഇരുവരും ഒരുമിച്ചുള്ള പ്രണയഗാനത്തിന് മികച്ച സ്വീകാര്യതയാണ് ലഭിച്ചത്. ഫഹദ് ഫാസില്‍, സൗബിന്‍ ഷാഹിര്‍, ശ്രീനാഥ് ഭാസി തുടങ്ങി പ്രേക്ഷകരുടെ സ്വന്തം താരങ്ങളാണ് ചിത്രത്തില്‍ അണിനിരക്കുന്നത്. ഉയിരില്‍ തൊടും തളിരെന്ന ഗാനം യൂട്യൂബിലൂടെ വൈറലായിരുന്നു. സൂരജ് സന്തോഷും ആന്‍ ആമിയും ചേര്‍ന്നാണ് ഗാനം ആലപിച്ചിട്ടുള്ളത്.

പ്രതീക്ഷയേറെയാണ്
ദിലീഷ് പോത്തന്‍-ശ്യാം പുഷ്‌കര്‍ കൂട്ടുകെട്ട് വീണ്ടും ഒരുമിക്കുന്നുവെന്ന് കേട്ടപ്പോള്‍ മുതല്‍ പ്രേക്ഷകര്‍ ആവേശത്തിലായിരുന്നു. ഇവരുടെ കൂട്ടുകെട്ടില്‍ നിന്നും പുറത്തിറങ്ങിയ സിനിമകളെല്ലാം ഗംഭീരമായിരുന്നു. ഫഹദ് ഫാസിലിന്റെ കരിയറിലെ എക്കാലത്തെയും മികച്ച സിനിമകളായിരുന്നു ഇവര്‍ സമ്മാനിച്ചത്. സംവിധായകനിലും നായകനിലും മാറ്റം വരുത്തിയുള്ള വരവാണ് ഇത്തവണത്തേത്. ഷെയ്ന്‍ നിഗമാണ് നായകനായെത്തുന്നത്. മധു സി നാരായണനാണ് സംവിധായകന്‍. ശ്യാംപുഷ്‌ക്കരനാണ് ചിത്രത്തിന് തിരക്കഥയൊരുക്കിയത്.

ഫഹദ് വില്ലനായെത്തുന്നു
പതിവില്‍ നിന്നും വ്യത്യസ്തമായി നെഗറ്റീവ് ടച്ചുള്ള കഥാപാത്രവുമായാണ് ഇത്തവണ ഫഹദ് ഫാസില്‍ എത്തുന്നത്. ഇതാദ്യമായല്ല നേരത്തെയും താരപുത്രന്‍ വില്ലന്‍ വേഷത്തിലെത്തിയിരുന്നു. സൈക്കോ വില്ലനായാണ് ഫഹദ് എത്തുന്നതെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകളായിരുന്നു നേരത്തെ പ്രചരിച്ചിരുന്നത്. ദിലീഷ് പോത്തന്‍, ശ്യാം പുഷ്‌ക്കരന്‍, ഫഹദ് ഫാസില്‍ ഈ കൂട്ടുകെട്ടാണ് സിനിമ നിര്‍മ്മിക്കുന്നത്.


Click it and Unblock the Notifications