നടി അന്ന ബെന്നിനൊപ്പമുള്ള പയ്യനേതാണ്! അദ്ദേഹത്തെ കണ്ടുമുട്ടിയ കഥ പറഞ്ഞ് നടി, ഒപ്പം ആശംസകളും
അഭിനയിച്ച ആദ്യ സിനിമയിലൂടെ തന്നെ ജനപ്രീതി സ്വന്തമാക്കിയ നടിമാരില്‍ ഒരാളാണ് അന്ന ബെന്‍. ഷെയിന്‍ നിഗത്തിന്റെ നായികയായി കുമ്പളങ്ങി നൈറ്റ്സിലൂടെയാണ് അന്ന മലയാള സിനിമയിലേക്ക് ചുവടുവെച്ചത്. തിരക്കഥാകൃത്ത് ബെന്നി പി നായരമ്പലത്തിന്റെ മകള്‍ കൂടിയായ അന്ന രണ്ടാമതും നായികയായി അഭിനയിച്ചു. ഇതും ഹിറ്റായതോടെ നല്ല നായികമാരുടെ പട്ടികയിയിലേക്ക് അന്നയുമെത്തി.
സിനിമയിലേക്ക് എത്തിയതിന് ശേഷം അന്ന പോസ്റ്റ് ചെയ്യുന്ന ചിത്രങ്ങള്‍ക്കെല്ലാം വലിയ സ്വീകാര്യതയാണ് ലഭിക്കാറുള്ളത്. ഇപ്പോഴിതാ സുന്ദരനായൊരു ചെറുപ്പക്കാരന്റെ കൂടെയുള്ള ചിത്രവുമായിട്ടെത്തിയിരിക്കുകയാണ് നടി. ഇന്‍സ്റ്റാഗ്രാമിലൂടെ പിറന്നാള്‍ ആശംസകള്‍ അറിയിച്ച് കൊണ്ട് പങ്കുവെച്ചതായിരുന്നു ഈ ചിത്രം.

എന്നാല്‍ ഇതാരാണെന്ന് ചോദിക്കുന്നവര്‍ക്കായി രസകരമായൊരു ക്യാപ്ഷനും അന്ന കൊടുത്തിരുന്നു. 'എല്ലായിപ്പോഴും ഒരു സഹോദരനെ കിട്ടിയിരുന്നെങ്കില്‍ എന്ന് ആഗ്രഹിച്ചു. അങ്ങനെ എന്റെ ഇരട്ട സഹോദരനെ തന്നെ ഞാന്‍ കണ്ടുപിടിച്ചു. ഞങ്ങളുടെ കുടുംബത്തിലെ ഒരു പാര്‍ട്ടിയ്ക്കിടെയാണ് ഇവനെ ഞാന്‍ പരിചയപ്പെടുന്നത്. ഇപ്പോള്‍ ആറ് വര്‍ഷമായി.
എന്റെ കുടുംബത്തില്‍ ഒരംഗമാണിവന്‍. ഇപ്പോള്‍ അവനില്ലാതെ ഒരു കുടുംബമെന്ന് ചിന്തിക്കാന്‍ പോലും കഴിയുന്നില്ല. നിന്റെ ചിരി എന്നും അതുപോലെ ഉണ്ടാവുകയും നീ ഇങ്ങനെ പ്രകാശം പരത്തി നില്‍ക്കട്ടേ. ഇന്ന് അവന്റെ പിറന്നാളാണ്. എന്റെ സ്‌നേഹം നിറഞ്ഞ പിറന്നാള്‍ ആശംസകള്‍'. എന്നുമാണ് അന്ന എഴുതിയിരിക്കുന്നത്.

കുമ്പളങ്ങി നൈറ്റ്‌സില്‍ അഭിനയിച്ചതിന് ശേഷം ഹെലന്‍ എന്ന സിനിമയിലായിരുന്നു അന്ന ബെന്‍ അഭിനയിച്ചത്. ടൈറ്റില്‍ കഥാപാത്രമായ ഹെലനെ ആയിരുന്നു അന്ന അവതരിപ്പിച്ചത്. സിനിമ ഏറെ പ്രേക്ഷക പ്രശംസ സ്വന്തമാക്കിയിരുന്നു. നവാഗതനായ മാത്തുക്കുട്ടി സംവിധാനം ചെയ്ത ചിത്രം നടന്‍ വിനീത് ശ്രീനിവാസനാണ് സംവിധാനം ചെയ്തത്. നോബിള്‍ ബാബു തോമസ് ആണ് നായകനായത്.


Click it and Unblock the Notifications











