twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ചില വിഷങ്ങളെ എന്റെ ജീവിതത്തില്‍ നിന്ന് ഒഴിവാക്കി, നല്ലവരെ സ്വീകരിച്ചു; അന്ന ബെന്‍ പറയുന്നു

    |

    ചുരുക്കം ചില സിനിമകളില്‍ മാത്രമേ അഭിനയിച്ചിട്ടുള്ളൂവെങ്കിലും അഭിനയിച്ച സിനിമകളിലെല്ലാം തന്റേതായ വ്യക്തിത്വം തെളിയിച്ച നായികയാണ് അന്ന ബെന്‍. മറ്റ് സെലിബ്രിറ്റികളെ പോലെ അന്ന ബെന്നും ഈ ലോക്ക് ഡൗണ്‍ കാലം ചെലവഴിച്ചത് സോഷ്യല്‍ മീഡിയയിലാണ്. തന്റെ ചിന്താഗതികളും കാഴ്ചപ്പാടുകളും അന്നയും ഇന്‍സ്റ്റഗ്രാമിലൂടെ ആരാധകരുമായി പങ്കുവച്ചു.

    ചില തിരിച്ചറിവിന്റെ വര്‍ഷങ്ങളാണ് തനിക്ക് കടന്ന് പോയത് എന്ന് അന്ന ബെന്‍ പറയുന്നു. സംവിധായിക അഞ്ജലി മേനോന്‍ സൗഹൃദത്തെ കുറിച്ച് പറഞ്ഞ ചില വാക്കുകളില്‍ നിന്ന് തന്റെ കഴിഞ്ഞ യാത്രകളെ വിലയിരുത്തുകയാണ് അന്ന ബെന്‍. അഞ്ജലിയുടെ പോസ്റ്റില്‍ നിന്ന് പ്രചോദനമുള്‍ക്കൊണ്ടു കൊണ്ട് തന്റെ സൗഹൃദങ്ങളെ കുറിച്ചും തിരിച്ചറിവുകളെ കുറിച്ചും അന്ന ബെന്നും എഴുതി.

    annaben

    യാത്രയാണോ ലക്ഷ്യമാണോ പ്രാധാന്യം എന്ന് ചോദിക്കുമ്പോള്‍ സൗഹൃദമാണെന്ന് പറയുന്നതിനെ കുറിച്ചായിരുന്നു അഞ്ജലിയുടെ പോസ്റ്റ്. ഇത് തന്റെ ഇതുവരെയുള്ള യാത്രകളെ കുറിച്ച് ചിന്തിക്കാന്‍ പ്രേരിപ്പിച്ചു എന്ന് അന്ന ബെന്‍ പറയുന്നു. ഞാന്‍ സംതൃപ്തനാവാനുള്ള കാരണം എന്റെ സൗഹൃദം തന്നെയാണ്, അന്ന പറഞ്ഞു

    കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി ഞാന്‍ എന്നെ പുനര്‍ നിര്‍മിയ്ക്കുകയായിരുന്നു. ഞാന്‍ എന്താണെന്നും, ജിവിതത്തില്‍ എനിക്കെന്താണ് വേണ്ടത് എന്നും തിരിച്ചറിഞ്ഞു. അതുകൊണ്ട് തന്നെ ചില വിഷങ്ങളെ ജീവിതത്തില്‍ നിന്നും ഒഴിവാക്കി. ചെയ്യണമോ വേണ്ടയോ എന്ന അര്‍ദ്ധമനസ്സുള്ള പല കാര്യങ്ങളും വേണ്ട എന്ന് വയ്ക്കാന്‍ കഴിഞ്ഞു. ചില നല്ല മനുഷ്യര്‍ ജീവിതത്തിലേക്ക് കടന്നുവന്നു, പ്രാധാന്യം അര്‍ഹിക്കുന്നവര്‍ക്ക് അത് കൊടുക്കാന്‍ സാധിച്ചു.

    annabeninstapost

    സ്വയം മെച്ചപ്പെടാന്‍ കിട്ടിയ അവസരങ്ങളും സാധ്യതകളും ഉപകാരപ്പെടുത്താന്‍ എനിക്കു കഴിഞ്ഞു. കുറ്റബോധമില്ലാതെ അഭിന്ദനങ്ങള്‍ സ്വീകരിക്കാനും വിധികൂടാതെ വാദങ്ങള്‍ സ്വീകരിക്കാനും പഠിച്ചു. നല്ലതായാലും ചീത്തയായാലും അതിനെ ക്ഷമയോടെ സമീപിക്കാന്‍ ശീലിച്ചു. എല്ലാത്തിനും എന്റെ സൗഹൃദങ്ങള്‍ക്ക് നന്ദി. അവരില്‍ നിന്ന് ഞാന്‍ വളരെ ഏറെ കാര്യങ്ങള്‍ പഠിച്ചു. ഇപ്പോഴും പഠിക്കുന്നു. ജീവിതത്തില്‍ ഏറ്റവും പ്രധാനം എപ്പോഴും നമുക്ക് ചുറ്റുമുള്ളവരാണ്- അന്ന ബെന്‍ പറഞ്ഞു.

    കുംബളങ്ങി നൈറ്റ്‌സ് എന്ന ചിത്രത്തിലൂടെ അഭിമുഖമായ അന്ന ബെന്‍ ആദ്യ ചിത്രത്തിലൂടെ തന്നെ പ്രേക്ഷക പ്രിയം നേടിയിരുന്നു. ഹെലന്‍ എന്ന രണ്ടാമത്തെ ചിത്രത്തിലൂടെ തന്റെ കഴിവിന്റെ വ്യാപ്തി നടി മനസ്സിലാക്കി തന്നു. ഏറ്റവുമൊടുവില്‍ പുറത്തിറങ്ങിയ കപ്പേള എന്ന ചിത്രത്തിലെ അഭിനയത്തിനും അന്ന ബെന്‍ പ്രശംസ അര്‍ഹിക്കുന്നു.

    അന്ന ബെന്‍ ഇന്‍സ്റ്റഗ്രാം പോസ്റ്റ് കാണാം

    English summary
    Anna Ben says that the most important thing in life is those around us
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X