രണ്ട് വർഷം മുമ്പ് തുടങ്ങിയ യാത്ര; പ്രൊഫഷണൽ ഉള്ളടക്കം മാത്രമെന്ന് അന്ന! വ്യഭിചാരം മോഡേൺ രൂപത്തിലെന്ന് വിമർ‌ശനം!

കഴിഞ്ഞ കുറച്ച് ദിവങ്ങളായി ഏറ്റവും കൂടുതൽ ചർച്ചയാകുന്ന ഒന്നാണ് ഇൻസ്റ്റ​ഗ്രാം സബ്സ്ക്രിബ്ഷൻ. യുവ നടി അഹാന കൃഷ്ണ മുതൽ സോഷ്യൽമീ‍ഡിയ വൈറൽ താരങ്ങളായ അലിൻ ജോസ് പെരേരയും രേണു സുധിയും വരെ ഈ സാധ്യത പ്രയോജനപ്പെടുത്തി ലക്ഷങ്ങൾ സമ്പാദിക്കുന്നുണ്ട്. എന്നാൽ രേണു സുധി, പര്‍പ്പിള്‍ ഹാല്‍സിയന്‍ എന്ന പേരില്‍ ഇന്‍സ്റ്റഗ്രാമില്‍ പ്രശസ്തയായ അശ്വനി തുടങ്ങി ചിലർ സബ്സ്ക്രിബ്ഷൻ എന്ന പേരിൽ മാന്യമല്ലാത്ത തരത്തിലുള്ള വീഡിയോകളും ഫോട്ടോകളും പങ്കുവെക്കുന്നതായി വിമർശനം ഉയരുന്നുണ്ട്.

മക്കളുടെ സമ്മതം ആവശ്യമില്ല... അവരല്ലല്ലോ ഞാൻ അല്ലേ വിവാഹം കഴിക്കുന്നത്; മൂന്നാം വിവാഹത്തെ കുറിച്ച് രേണു സുധി!
മക്കളുടെ സമ്മതം ആവശ്യമില്ല... അവരല്ലല്ലോ ഞാൻ അല്ലേ വിവാഹം കഴിക്കുന്നത്; മൂന്നാം വിവാഹത്തെ കുറിച്ച് രേണു സുധി!

അതിനാൽ തന്നെ ഇൻസ്റ്റ​ഗ്രാം സബ്സ്ക്രിബ്ഷൻ എന്ന ഓപ്ഷനെ മോശമായ രീതിയിൽ ആളുകൾ ചിന്തിച്ച് തുടങ്ങി. ഈ സാഹചര്യത്തിൽ നടി അന്ന രാജൻ ഇൻസ്റ്റ​ഗ്രാം സബ്സ്ക്രിബ്ഷൻ എന്നത് വഴി താൻ എന്താണ് പ്രേക്ഷകരിലേക്ക് എത്തിക്കാൻ ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കി.

Anna Rajan

പ്രൊഫഷണൽ ഉള്ളടക്കങ്ങൾ മാത്രമെ താൻ സബ്സ്ക്രൈബേഴ്സിലേക്ക് എത്തിക്കാൻ ഉദ്ദേശിക്കുന്നുള്ളുവെന്ന് പുതിയ കുറിപ്പിലൂടെ നടി വ്യക്തമാക്കി. സബ്സ്ക്രിബ്ഷൻ താൻ ആരംഭിച്ചിട്ട് രണ്ട് വർഷമായിയെന്നും അന്ന വ്യക്തമാക്കി. പ്രിയപ്പെട്ടവരേ.... എന്റെ സബ്സ്ക്രിബ്ഷൻ യാത്ര രണ്ട് വർഷങ്ങൾക്ക് മുമ്പാണ് ആരംഭിച്ചത്. നിങ്ങളുമായി ബന്ധപ്പെടാൻ ഇതൊരു അത്യന്തം മനോഹരമായ വേദിയായിട്ടുണ്ട്.

ഇവിടെ നിങ്ങൾക്ക് എന്റെ റീലുകളും ഫോട്ടോകളും മുൻകൂട്ടി കാണാനുള്ള അവസരവും നിങ്ങളുടെ ആശംസകൾ പങ്കുവെക്കാനും എന്നോടൊപ്പം കൂടുതൽ അടുത്ത് ബന്ധപ്പെടാനും അവസരവുമുണ്ടാകും. സബ്സ്ക്രിപ്ഷൻ എന്നത് അപ്രൊഫഷണൽ ഉള്ളടക്കമെന്നല്ല. ഈ വേദി ഗുണമേന്മ, സൃഷ്ടിപരത, പരസ്പര ബഹുമാനം എന്നിവയ്ക്ക് പ്രാധാന്യം നൽകുന്നതാണ്.

അച്ഛന്റെ ബിസിനസ് തകർന്നു, സാമ്പത്തിക പ്രശ്നങ്ങൾ; ആന്ധ്രയിൽ നിന്നും താമസം മാറിയപ്പോൾ...: രംഭ
അച്ഛന്റെ ബിസിനസ് തകർന്നു, സാമ്പത്തിക പ്രശ്നങ്ങൾ; ആന്ധ്രയിൽ നിന്നും താമസം മാറിയപ്പോൾ...: രംഭ

അതുകൊണ്ട് ദയവായി അനാചാരപരമായ ഒന്നും പ്രതീക്ഷിക്കേണ്ടതില്ല. യഥാർത്ഥവും പ്രൊഫഷണലുമായ ഉള്ളടക്കങ്ങൾ മാത്രമെ ഇവിടെ ഉണ്ടായിരിക്കൂ. എന്റെ യാത്രയുടെ ഭാഗമായതിനും നിങ്ങളുടെ മനസിലാക്കലിനും ഹൃദയം നിറഞ്ഞ നന്ദി എന്നാണ് അന്ന രാജൻ കുറിച്ചത്. അന്നയ്ക്ക് ഇതുവരെ 791 സബ്സ്ക്രൈബേഴ്സാണുള്ളത്. മാസം 390 രൂപയാണ് അന്ന നിശ്ചയിച്ചിരിക്കുന്ന സബ്സ്ക്രിബ്ഷൻ ഫീസ്.

നാല് പോസ്റ്റുകളും 29 റീലുകളുമാണ് താരം ഇതുവരെ പങ്കുവെച്ചിട്ടുള്ളത്. ഏഴ് ലക്ഷത്തിന് അടുത്താണ് അന്നയുടെ ഇൻസ്റ്റ​ഗ്രാം ഫോളോവേഴ്സ്. നടിയുടെ വിശ​​ദീകരണ കുറിപ്പ് പ്രത്യക്ഷപ്പെട്ടതോടെ അനുകൂലിച്ചും വിമർശിച്ചും പരിഹസിച്ചുമെല്ലാം കമന്റുകൾ പ്രത്യക്ഷപ്പെട്ടു. നിങ്ങൾ നല്ലൊരു വ്യക്തിയാണെന്ന് ഞങ്ങൾക്ക് അറിയാം എന്നായിരുന്നു അനുകൂലിച്ചവർ കുറിച്ചത്.

Anna Rajan

പണ്ട് ചില സ്ത്രീകൾ ജീവിത മാർ​ഗമായി കണ്ടിരുന്ന വ്യഭിചാരം ഇന്ന് ഇൻസ്റ്റാഗ്രാം സബ്സ്ക്രിബ്ഷൻ രൂപത്തിൽ മോഡേൺ വൽക്കരിക്കപ്പെടുന്നു. സമൂഹത്തിന് നൽകുന്ന ഈ തെറ്റായ സന്ദേശത്തിനെതിരെ പ്രതികരി‌ക്കേണ്ടത് സ്ത്രീകളാണ്. കുലസ്ത്രീകൾ എവിടെ ഉറക്കമാണോ?. ഇത് കുറച്ച് സ്റ്റാൻഡേർഡ് രൂപത്തിൽ ആയതുകൊണ്ടാണോ ആരും പ്രതികരിക്കാത്തത്?.

സമൂഹത്തിൽ എത്ര സ്ത്രീകളുണ്ട് സ്വന്തമായി മാന്യമായ ജോലി ചെയ്ത് ജീവിക്കുന്നവർ. കൽപ്പണി ചെയ്ത് ജീവിക്കുന്നവർ എന്നാണ് അന്ന അടക്കമുള്ളവരെ വിമർശിച്ച് ചിലർ കുറിച്ചത്. ഇന്‍സ്റ്റഗ്രാം സബ്സ്ക്രിപ്ഷനിലൂടെ വന്‍ നേട്ടം സ്വന്തമാക്കിയ പെൺകുട്ടി മലയാളിയാണ്. പര്‍പ്പിള്‍ ഹാല്‍സിയന്‍ എന്ന പേരില്‍ ഇന്‍സ്റ്റഗ്രാമില്‍ പ്രശസ്തയായ അശ്വനിയാണ് ആ ഇന്‍ഫ്ലുവന്‍സര്‍. സബ്സ്ക്രൈബേഴ്സിന് മാത്രമായി അശ്വനി പങ്കുവെക്കുന്ന ഉള്ളടക്കങ്ങള്‍ കാണാന്‍ നിലവില്‍ വരിക്കാരായിരിക്കുന്നത് 26000 ല്‍ അധികം പേരാണ്.

മക്കളെ പറഞ്ഞാല്‍ വിധംമാറും! ഷഫീനയോട് ദേഷ്യമില്ല! കാരണം പറഞ്ഞ് രേണു സുധി! എന്നെ വിറ്റ് അവര്‍ ജീവിക്കട്ടെ
മക്കളെ പറഞ്ഞാല്‍ വിധംമാറും! ഷഫീനയോട് ദേഷ്യമില്ല! കാരണം പറഞ്ഞ് രേണു സുധി! എന്നെ വിറ്റ് അവര്‍ ജീവിക്കട്ടെ

മാസം 390 രൂപയാണ് സബ്സ്ക്രിപ്ഷന്‍ ഫീസ്. ഇതിലൂടെ അശ്വനിക്ക് മാസം ലഭിക്കുന്നത് ഒരു കോടിക്ക് മുകളിലാണ്. അടുത്തിടെയാണ് രേണു സുധി സബ്സ്ക്രിബ്ഷൻ സാധ്യത പ്രയോജനപ്പെടുത്തി തുടങ്ങിയത്. ഇതുവരെ മൂന്ന് ലക്ഷത്തിന് മുകളിൽ രേണുവിന് ലഭിച്ച് കഴിഞ്ഞു.

More from Filmibeat

Read more about: anna rajan
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X