ലാലേട്ടന്‍ സെറ്റിലെത്തിയപ്പോള്‍ ഗന്ധര്‍വന്‍ വന്ന ഫീലായിരുന്നു, ചന്ദനത്തിന്റെ മണം വന്നു; അന്ന രാജന്‍

അങ്കമാലി ഡയറീസിലൂടെ മലയാളി പ്രേക്ഷകരുടെ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ താരമാണ് അന്ന രാജാന്‍. ചിത്രത്തില്‍ ലിച്ചി എന്ന കഥാപാത്രത്തെയാണ് നടി അവതരിപ്പിച്ചിരിക്കുന്നത്. ഇന്നും ഈ കഥാപാത്രത്തിന്റെ പേരിലാണ് താരത്തെ പ്രേക്ഷകരുടെ ഇടയില്‍ അറിയപ്പെടുന്നത്. അങ്കമാലി ഡയറീസിന് പിന്നാലെ നല്ല കഥാപാത്രങ്ങള്‍ താരത്തെ നേടി എത്തിയിരുന്നു. മോഹന്‍ലാല്‍, മമ്മൂട്ടി, പൃഥ്വിരാജ് എന്നിവര്‍ക്കൊപ്പം അന്ന അഭിനയിച്ചിട്ടുണ്ട്. ഇപ്പോഴിത മോഹന്‍ലാല്‍ മമ്മൂട്ടിക്കൊപ്പമുള്ള ഷൂട്ടിംഗ് അനുഭവം പങ്കുവെയ്ക്കുകയാണ് താരം.
ആദ്യസിനിമയായ അങ്കമാലി ഡയറീസിലെ കഥാപാത്രത്തെ ആളുകള്‍ ഇപ്പോഴും ഓര്‍ത്തിരിക്കുന്നതില്‍ സന്തോഷമുണ്ടെന്നും മോഹന്‍ലാല്‍ മമ്മൂക്ക തുടങ്ങിയ താരങ്ങള്‍ക്കൊപ്പമെല്ലാം വര്‍ക്ക് ചെയ്യാന്‍ കഴിഞ്ഞത് ഭാഗ്യമാണെന്നുമാണ് അന്ന പറയുന്നത്.

 Anna Rajan

മോഹന്‍ലാലിനെ ആദ്യമായി കണ്ടപ്പോഴുള്ള അനുഭവം പങ്കുവെക്കുന്ന അന്നയുടെ ഒരു പഴയ വീഡിയോയാണ്ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമാകുന്നത്. ലാലേട്ടന്‍ ലൊക്കേഷനിലേക്ക് വന്നപ്പോള്‍ ഒരു ഗന്ധര്‍വന്‍ വന്ന ഫീലായിരുന്നെന്നാണ് അന്ന പറയുന്നത്. അന്നയുടെ വാക്കുകള്‍ ഇങ്ങനെ... ''വെളിപാടിന്റെ പുസ്തകം ഷൂട്ട് നടക്കുകയാണ്. ഞങ്ങള്‍ ഷൂട്ട് തുടങ്ങി നാല് ദിവസം കഴിഞ്ഞ ശേഷമാണ് ലാലേട്ടന്‍ വന്നത്. ലാലേട്ടന്‍ വരുന്നു വരുന്നു എന്ന് പറഞ്ഞ് ഞങ്ങള്‍ വെയിറ്റ് ചെയ്തിരിക്കുകയാണ്.

ഞങ്ങള്‍ ക്ലാസ് റൂമിലിരിക്കുന്ന സീനാണ് എടുക്കുന്നത്. ലാലേട്ടന്‍ ഇങ്ങനെ ജനലിന്റെ സൈഡിലൂടെ പാസ് ചെയ്തു വരുമ്പോള്‍ ഫുള്‍ ഒരു ചന്ദനത്തിന്റെ മണം. ചന്ദനത്തിന്റെ പെര്‍ഫ്യൂം ആണെന്ന് തോന്നുന്നു. ഏതോ ഒരു ഗന്ധര്‍വന്‍ വരുന്ന ഒരു ഫീലായിരുന്നു.രാവിലെ മുതല്‍ ഷൂട്ട് തുടങ്ങിയിരുന്നു. ഞങ്ങള്‍ ക്ഷീണിച്ച് ഇരിക്കുകയാണ്. പക്ഷേ ലാലേട്ടന്‍ എത്തിയ ശേഷം എല്ലാവര്‍ക്കും ഭയങ്കര എനര്‍ജിയാണ്. ലാലേട്ടന്‍ വരുമ്പോള്‍ ഒരു പോസിറ്റീവ് വൈബാണെന്ന് പലരും പറഞ്ഞ് കേട്ടിട്ടുണ്ട്. അതുപോലെ തന്നെ ഒരു പോസിറ്റിവിറ്റി ഫീല്‍ ചെയ്തു.
ലാലേട്ടനെ പേടിച്ചിട്ടാണോ അതോ പോസിറ്റീവ് വൈബ് ആണോ എന്നറിയില്ല, അതിന് ശേഷം എടുത്ത സീനുകളൊക്കെ ആദ്യത്ത ടേക്കില്‍ തന്നെ ഓക്കെയായി. അല്ലാത്ത സമയത്തൊക്കെ മിനിമം ടേക്ക് മൂന്നാണ്. മാക്സിമം എത്രയാണെന്ന് ഞാന്‍ പറയുന്നില്ല. അങ്ങനെയാണ് പോവാറ്. ആ ഒരു വൈബ് എനിക്ക് എപ്പോഴും ലാലേട്ടനെ കാണുമ്പോള്‍ ഫീല്‍ ചെയ്യാറുണ്ട്, അന്ന പറഞ്ഞു.

മമ്മൂക്കക്കൊപ്പം മധുരരാജയില്‍ അഭിനയിച്ചപ്പോഴുണ്ടായ അനുഭവവും താരം പങ്കുവെയ്്ക്കുന്നുണ്ട്.' മമ്മൂക്ക നമ്മളെ ഭയങ്കരമായി റെസ്പക്ട് ചെയ്യും. നമ്മളൊന്നും ആരും അല്ല, എന്നാല്‍ പോലും നമ്മള്‍ സെറ്റിലേക്ക് കയറി വരുമ്പോള്‍ അദ്ദേഹം എഴുന്നേല്‍ക്കും. ഇത് എന്നെ കണ്ടിട്ട് ആണോ എന്ന് പോലും തോന്നിയിട്ടുണ്ട്. എന്നിട്ട് ഞാന്‍ തിരിഞ്ഞുനോക്കും പിറകില്‍ ആരെങ്കിലും ഉണ്ടോ എന്ന്. ആരും ഉണ്ടാവില്ല.

അത്രയും ഡൗണ്‍ ടു എര്‍ത്താണ് അദ്ദേഹം. അദ്ദേഹം എഴുന്നേറ്റത് കാണുമ്പോള്‍ തന്നെ ഞാന്‍ വേഗം അടുത്തേക്ക് പോയി മമ്മൂക്ക എന്ന് വിളിച്ച് കൈകൂപ്പും. പിന്നെ മമ്മൂക്കയുടെ കൂടെ അഭിനയിക്കുമ്പോള്‍ എനിക്ക് ഭയങ്കര പേടിയായിരുന്നു. ലാലേട്ടനെ എനിക്ക് അത്ര പേടിയുണ്ടായിരുന്നില്ല. പക്ഷ മമ്മൂക്കയുടെ കൂടെ അഭിനയിക്കുമ്പോള്‍ ഭയങ്കര പേടിയും ടെന്‍ഷനുമായിരുന്നു.സീന്‍ എടുക്കുമ്പോള്‍ എന്റെ കാല് വിറച്ചോണ്ടിരിക്കുകയാണ്. ഇത് കണ്ടതോടെ അദ്ദേഹം അടുത്ത് വന്ന് ഇങ്ങനെ ചെയ്താല്‍ മതിയെന്നൊക്കെ പറഞ്ഞ് നമ്മളെ കൂളാക്കി. അന്ന പറയുന്നു.

അഞ്ച് വര്‍ഷത്തോളം നീണ്ട നഴ്‌സിങ് പഠനത്തിന് ശേഷമാണ് അന്ന സിനിമയിലേക്ക് എത്തുന്നത്. അങ്കമാലി ഡയറീസില്‍ ആദ്യമായി അഭിനയിക്കുമ്പോഴും തന്റെ കരിയര്‍ ഇതായിരിക്കുമെന്ന് കരുതിയിരുന്നില്ലെന്നാണ് അന്ന പറയുന്നത്.അന്നയുടേതായി റീലീസ് ചെയ്ത ഏറ്റവും പുതിയ സിനിമയാണ് തിരിമാലി. ലോക്ക് ഡൗണ്‍ കാലത്ത് നേപ്പാളില്‍ ചിത്രീകരിച്ച സിനിമയായിരുന്നു തിരിമാലി. ചിത്രത്തില്‍ നടന്‍ ബിബിന്‍ ജോര്‍ജിന്റെ ഭാര്യയായാണ് അന്ന എത്തുന്നത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X