ഈ ലുക്കാണോ പ്രശ്‌നം, സ്വയം നന്നാവാന്‍ പറ്റാത്തവര്‍ മറ്റുള്ളവരെ ഉപദേശിക്കേണ്ട എന്ന് അന്ന രാജന്‍
അങ്കമാലി ഡയറീസ് എന്ന ആദ്യ ചിത്രത്തിലൂടെ തന്നെ ശ്രദ്ധിക്കപ്പെട്ട നടിയാണ് അന്ന രാജന്‍. തുടര്‍ന്നിങ്ങോട്ട് മോഹന്‍ലാല്‍, പൃഥ്വിരാജ് പോലുള്ള നടന്മാര്‍ക്കൊപ്പം നായികയായി വളരെ പെട്ടന്ന് മലയാള സിനിമയിലെ മുന്‍നിര നായികമാരുടെ പട്ടികയില്‍ കടന്ന് കൂടി. സിനിമകള്‍ തിരഞ്ഞെടുക്കുന്ന കാര്യത്തില്‍ വളരെ അധികം സെലക്ടീവാണ് അന്ന രാജന്‍.
ഈ ലോക്ക് ഡൗണ്‍ കാലത്ത്, മറ്റ് നടിമാരെ പോലെ തന്നെ അന്ന രാജനും സോഷ്യല്‍ മീഡിയയില്‍ വളരെ അധികം സജീവമാണ്. ഇന്‍സ്റ്റഗ്രാമിലാണ് ഏറ്റവുമധികം ഫോട്ടോകളും ചിന്തികളും അന്ന രാജന്‍ പങ്കുവയ്ക്കുന്നത്. പോസ്റ്റ് ചെയ്യുന്ന ഓരോ ഫോട്ടോയ്ക്കുമൊപ്പവും തന്റെ ചിന്തകളും അന്ന പങ്കുവയ്ക്കുന്നു. വളരെ അധികം ഫാഷണബിളാണ് ഈ ദിവസങ്ങളില്‍ നടി എന്ന് ഫോട്ടോകളിലൂടെ വ്യക്തം.

ഓറഞ്ച് നിറത്തിലുള്ള ഒരു മിഡി ഡ്രസ്സ് ധരിച്ചു നില്‍ക്കുന്ന മനോഹരമൊരു ഫോട്ടോയാണ് ഏറ്റവുമൊടുവില്‍ അന്ന ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചത്. അതിനൊപ്പം കറുത്ത ബാഗും കറുത്ത ചപ്പലും നല്ല സ്റ്റൈലിഷ് ആയി ഉപയോഗിച്ചിരിയ്ക്കുന്നു. ഈ ഫോട്ടോയ്ക്ക് നല്‍കിയ അടിക്കുറിപ്പാണ് ഇപ്പോള്‍ ആരാധകരെ ചിന്തിപ്പിക്കുന്നത്. 'സ്വയം നന്നാവാന്‍ കഴിയാത്തവര്‍, മറ്റുള്ള രാജ്ഞിമാരെ ഉപദേശിക്കാന്‍ വരേണ്ട' എന്നാണ് അടിക്കുറിപ്പ്. എന്ത് ഉദ്ദേശിച്ചാണ് അന്ന ഈ തലക്കെട്ട് എഴുതിയതെന്നത് വ്യക്തമല്ല.
ഇതേ വേഷം ധരിച്ചുകൊണ്ടുള്ള മറ്റൊരു ഫോട്ടോയും അന്ന പങ്കുവച്ചിട്ടുണ്ട്. പോസിറ്റീവ് മനോഭാവം കൊണ്ട് ജീവിതത്തിന് നിറം നല്‍കൂ എന്നാണ് ആ ഫോട്ടോയ്ക്ക് നല്‍കിയിരിക്കുന്ന ക്യാപ്ഷന്‍. എന്തു തന്നെയായാലും അന്ന രാജന്റെ ഫോട്ടോയും വേഷവും ക്യാപ്ഷനും ആരാധകര്‍ക്ക് ബോധിച്ചിട്ടുണ്ട്. അതിന് തെളിവാണ് ചിത്രത്തിന് വരുന്ന കമന്റുകളും ലൈക്കുകളും.
നഴ്‌സായ അന്ന രാജന്‍ അങ്കമാലി ഡയറീസ് എന്ന ചിത്രത്തിലൂടെയാണ് വെള്ളിത്തിരയിലെത്തിയത്. പെപ്പയെ സ്‌നേഹിച്ച ലിച്ചി എന്ന കഥാപാത്രം വളരെ പെട്ടന്ന് ക്ലിക്കായി. തുടര്‍ന്ന് വെളിപാടിന്റെ പുസ്തകം എന്ന ചിത്രത്തില്‍ മോഹന്‍ലാലിന്റെ നായികയായി. അന്തരിച്ച സംവിധായകന്‍ സച്ചി സംവിധാനം ചെയ്ത അയ്യപ്പനും കോശിയും എന്ന ചിത്രത്തില്‍ പൃഥ്വിരാജിന്റെ ഭാര്യയായിട്ടാണ് അന്ന ഏറ്റവുമൊടുവില്‍ എത്തിയത്. പുതിയ ചിത്രങ്ങളൊന്നും പ്രഖ്യാപിച്ചിട്ടില്ല.
Recommended Video



Click it and Unblock the Notifications











