»   » പണത്തിന് പിന്നാലെ പായുന്നവര്‍ക്ക് മറുപടിയായി അന്നക്കുട്ടി! ഓസ്‌ട്രേലിയന്‍ മലയാളികളുടെ ഹ്രസ്യചിത്രം

പണത്തിന് പിന്നാലെ പായുന്നവര്‍ക്ക് മറുപടിയായി അന്നക്കുട്ടി! ഓസ്‌ട്രേലിയന്‍ മലയാളികളുടെ ഹ്രസ്യചിത്രം

Written By:
Subscribe to Filmibeat Malayalam

സിനിമയെ സ്‌നേഹിക്കുന്ന പലരും ഹ്രസ്യചിത്രങ്ങളിലൂടെ തങ്ങളുടെ കഴിവ് തെളിയിക്കുന്നവരാണ്. അക്കൂട്ടത്തില്‍ ഇന്നത്തെ കുടുംബബന്ധങ്ങളില്‍ സംഭവിക്കുന്ന വലിയൊരു വിഷയത്തെ ചൂണ്ടി കാണിച്ച് വെസ്റ്റേര്‍ണ്‍ ഓസ്‌ട്രേലിയിലെ പെര്‍ത്തിനിന്നും കലയെ ഒരുപാട് ഇഷ്ടപെടുന്ന ഒരു പറ്റം മലയാളി സുഹൃത്തുക്കള്‍ എത്തിയിരിക്കുകയാണ്.

അവരുടെ കൊച്ചു സ്വപ്‌നമായിട്ടാണ് 'അന്നക്കുട്ടി' എന്ന ഹ്രസ്യചിത്രം പിറന്നത്. സിനിമയും അഭിനയവും നെഞ്ചിലേറ്റി നടക്കുന്ന വിപിന്‍ മുറിക്കുളത്തിലാണ് സംവിധാനത്തിലേക്ക് പിച്ചവെച്ച് അന്നകുട്ടിയ്ക്ക് ജന്മം കൊടുത്തിരിക്കുന്നത്. വിപിന്‍ തന്നെയാണ് തിരകഥ ഒരുക്കിയതും. ചിത്രത്തിലെ കേന്ദ്രകഥാപാത്രമായ അന്നക്കുട്ടിയെ അവതരിപ്പിച്ച് ഇഷ എന്ന പെണ്‍കുട്ടി മികച്ച പ്രകടനത്തിലൂടെ കൈയടി നേയിരിക്കുകയാണ്.

annakutty

മലയാളികളെ കൂടാതെ മറ്റു രാജ്യത്ത് നിന്നുള്ള കലാകാരന്മാരുടെ സാന്നിധ്യം ചിത്രത്തെ വേറൊരു ലെവലില്‍ എത്തിച്ചിരിക്കുകയാണ്. ജീീവിതത്തിന്റെ ഈ നെട്ടോട്ടത്തിനിടയില്‍ കുടുംബങ്ങള്‍ക്ക് വേണ്ടത്ര പ്രാധാന്യം നല്‍കാതെ പണത്തിനു പുറകെ പായുന്ന മനുഷ്യരുടെ സമകാലിക പ്രശ്‌നങ്ങളാണ് കഥയുടെ ഇതിവൃത്തം. മനുഷ്യന് മനുഷ്യനെ തന്നെ തിരിച്ചറിയാന്‍ കഴിയാതെ പോകുന്ന ജീവിത തിരക്കുകളാണെന്നും അതിന്റെ ദൂഷ്യവശങ്ങളെന്താണെന്നും സിനിമയിലൂടെ കാണിക്കുന്നു..

ഇഷ, സില്‍ജു, അരുണ്‍, സൗമ്യ, ശ്രീജ, സജിന, രഞ്ജി, മാര്‍ക്ക്, നവ, റോഡ്, വിപിന്‍, ജിതിന്‍, മോബിന്‍, ജിതേഷ്, ഹിത, വിവേക്, കാതറിന്‍, ഡാന്‍, പോര്‍ഷ്യ തുടങ്ങിയവരാണ് ചിത്രത്തിലെ അഭിനേതാക്കള്‍. മിഥുന്‍ റോയ് ഛായാഗ്രാഹണം നിര്‍വ്വഹിച്ചപ്പോള്‍ ശ്രീരാഗാണ് സംഗീതം ഒരുക്കിയത്. ചിത്രസംയോജനവും അനിമേഷനും റിസല്‍ ജൈനി, ക്രിയേറ്റിവ് സപ്പോര്‍ട്ട് അന്‍സാരി കരുപ്പടന്ന എന്നിവരാണ് നിര്‍വ്വഹിച്ചത്. ഗോപീകൃഷ്ണന്‍, അബിന്‍ റോയ് എന്നിവരും അണിയറിയിലുണ്ടായിരുന്നു. 

മലയാളക്കര കാത്തിരുന്ന ഇര വരുന്നു! ചെയ്യാത്ത കുറ്റത്തിന് ജയിലില്‍ പോയ സൂപ്പര്‍ സ്റ്റാറിന്റെ കഥയാണോ?

ഒടിയനാവാന്‍ മോഹന്‍ലാല്‍ ശരീരഭാരം കുറക്കാന്‍ സഹിച്ചത് ചെറുതൊന്നുമല്ല! ആര്‍ക്കെങ്കിലും ഇങ്ങനെ പറ്റുമോ?

Read more about: cinema short film സിനിമ
English summary
Annakutty short film viral on social media

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam